Breaking News

ഇയാൾ പോലീസ് ഗുണ്ടയോ ? യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ നടത്തിയ അഴിഞ്ഞാട്ടം

puthu 1

പുതു വൈപ്പിൻ ഐ ഓ സി ഗ്യാസ് പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരെ ക്രൂരമായി തല്ലിച്ചതച്ച്‌ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ജനരോഷം ഇരമ്പുന്നു.പോലീസ് അതിക്രമത്തിൽ സിപിഐ നേതാവ് ബെന്നിയുടെ വൃഷണം തകർന്നിരുന്നു. തെരുവുഗുണ്ട എന്ന്മുൻപ് പിണറായിയും ഭ്രാന്തന്‍ നായ എന്ന് വിഎസും വിമര്‍ശിച്ച യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ ഇടതുഭരണത്തില്‍ അഴിഞ്ഞാടുകയാണിപ്പോൾ.

പുതുവൈപ്പിനിൽ നടന്നു വന്ന സമരത്തിന് നേരെ കഴിഞ്ഞ ദിവസം പോലീസ് അതിക്രമം ഉണ്ടായതിനെത്തുടർന്ന് ഇന്ന് രാവിലെ സമരം കൊച്ചി നഗരത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. മറൈൻ ഡ്രൈവിലേക്ക് പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. കൊച്ചി മെട്രോ ആഘോഷങ്ങൾ മറയാക്കി പുതു വൈപ്പിനിലെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കൊച്ചി സിറ്റി കമ്മീഷണർ യദീഷ് ചന്ദ്ര ശ്രമിച്ചത് .

വിഷയത്തിൽ നേരത്തെ യദീഷ് ചന്ദ്രയെ ട്രെയിനിങ് കൊടുത്ത് മനുഷ്യനാക്കി മാറ്റണം എന്നും പോലീസുകാർ മൃഗങ്ങളെ പോലെ പെരുമാറരുത് എന്നും സിപിഐ ജില്ലാസെക്രട്ടറി പി.രാജു പ്രതികരിച്ചിരുന്നു. ഇപ്പോൾ നിലപാട് കടുപ്പിച്ച് രംഗത്തു വന്നിരിക്കുകയാണ് സിപിഐ നേതൃത്വം. യദീശ്ചന്ദ്രയെ കൊണ്ട് കുപ്പായം ഊരിവെപ്പിക്കണം എന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.പോലീസ് അതിക്രമത്തിൽ സിപിഐ നേതാവ് ബെന്നിയുടെ വൃഷണം തകർന്നിരുന്നു.

ഇന്നലെ ഹൈക്കോടതി ജംക്ഷനില്‍ പ്രതിഷേധവുമായി എത്തിയവരെ പൊലീസ് നിര്‍ദയം തല്ലിച്ചതക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പൊലീസ് പെരുമാറിയത്. ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്രയാകട്ടെ റോഡില്‍ ഇറങ്ങി പ്രതിഷേധക്കാരായ പുതുവൈപ്പ് നിവാസികളെ പിറകെ നടന്ന് ആക്രോശിക്കുകയും ക്രൂരമായി അടിക്കുകയുമായിരുന്നു.

സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കമുളള 321 പേരെ കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചു സ്റ്റേഷനുകളിലേക്കായാണ് കൊണ്ടുപോയതും. പൊലീസിന്റെ മര്‍ദനത്തില്‍ ഏഴോളും കുട്ടികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു. 13 വയസിനും ആറുവയസിനും ഇടക്ക് പ്രായമുളള ഈ ഏഴു കുട്ടികളെയും മാലിപ്പുറം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സിപിഐ നേതാവായ ഫ്രാന്‍സിസിനെ ജനനേന്ദ്രിയ ഭാഗത്ത് ഞെക്കിയാണ് പൊലീസ് ആക്രമിച്ചത്. വൃഷണം തകര്‍ന്ന ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. കൂടാതെ നാലുപേര്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചുവെന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

puthu vaipp

കര്‍ണാടക സ്വദേശിയായ യതീഷ് ചന്ദ്ര 2010ലാണ് 211ാം റാങ്കോടെ സിവില്‍ സര്‍വീസ് പാസാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഏറെ വിമര്‍ശനങ്ങള്‍ യതീഷ് ചന്ദ്രക്കെതിരെ ഉണ്ടായിരുന്നു. ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആയിരുന്നു റൂറല്‍ എസ്പി ആയിരുന്ന യതീഷ് ചന്ദ്രയുടെ ഏറെ വിവാദമായ ലാത്തിച്ചാര്‍ജ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് യതീഷ് ചന്ദ്ര നടത്തിയ നരനായാട്ട്

ബാര്‍ കോഴയിലെ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ബജറ്റ് അവതരണം ഇടതുപക്ഷം തടസപ്പെടുത്തിയത്. തുടര്‍ന്ന് നിയമസഭയില്‍ കൈയ്യാങ്കളി അരങ്ങേറുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടാകുന്നത്. എറണാകുളം അങ്കമാലിയില്‍ റോഡ് ഉപരോധിച്ച സിപിഐഎം പ്രവര്‍ത്തകരെ നിര്‍ദയം യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തല്ലിച്ചതക്കുകയായിരുന്നു. സിപിഐഎം അങ്കമാലി ഏരിയ സെക്രട്ടറിയടക്കമുളള എല്‍ഡിഎഫ് നേതാക്കളെയും സമാധാനപരമായി പ്രകടനം നടത്തിയവരെയും വഴിപോക്കരായ പ്രായമായവരെയും യതീഷ് ചന്ദ്ര എസ്പിയെ വെല്ലുവിളിക്കാറായോടാ എന്നുചോദിച്ചുകൊണ്ടാണ് അതിക്രൂരമായിട്ട് തല്ലിയത്..

puthu vaipp

ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍, സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബറായിരുന്ന പിണറായി വിജയനും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഭ്രാന്തന്‍ നായയെ പോലെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു യതീഷ് ചന്ദ്ര. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനം നടത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും സാധാരണ ജനാധിപത്യ രീതി മാത്രമാണ്. അതിനെ ലാത്തികൊണ്ട് ഇല്ലായ്മ ചെയ്യാമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കരുതുന്നുവെങ്കില്‍ അത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്‌നം മാത്രമാണ് കേരളത്തെക്കുറിച്ചോ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചോ ഒന്നും അറിയാന്‍ പാടില്ലാത്ത കര്‍ണാടകക്കാരനായ ഈ പൊലീസുകാരനോട് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊടുക്കാന്‍ ഇയാളെയൊക്കെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല ശ്രദ്ധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

പൊലീസില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമുളള കുറെപേരുണ്ട്. അതിലൊരാളാണ് യതീഷ് ചന്ദ്ര. എല്‍ഡിഎഫ് പ്രവര്‍ത്തകരോട് തെരുവുഗുണ്ടയെ പോലെയാണ് എസ്പി പെരുമാറിയതെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കണമെന്നുമായിരുന്നു ഇപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ അന്നത്തെ പ്രസ്താവന. തുടര്‍ന്ന് യതീഷ് ചന്ദ്രയെ അന്നത്തെ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഓഫിസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചിരുന്നു.

puthu vaipp2

Comments

comments