Breaking News

കുമ്മനം ‘കള്ളവണ്ടി’ക്കാരൻ ; ട്രോളർമാർ വിക്കിപീഡിയയിലും കയറി നിരങ്ങി

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിക്കി പീഡിയ പേജിലും ട്രോളർമാർ വികൃതി തുടങ്ങി. കുമ്മനം രാജശേഖരൻ ”കള്ളവണ്ടി കയറൽ expert” എന്നാണ് വിക്കി പേജിൽ കയറി ട്രോളർമാർ എഡിറ്റ് ചെയ്തിരിക്കുന്നത്.

 

kummanam wiki 1 dailyreports

കടുത്ത സുരക്ഷാവലയത്തിൽ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രിയുടെ പരിപാടികളിലെവിടെയും ഔദ്യോഗികമായി കുമ്മനം രാജശേഖരന്റെ പേരില്ലാതിരിക്കെ ആരും വിളിക്കാതെ വലിഞ്ഞു കയറി ട്രെയിനിൽ ഇരിപ്പുറപ്പിച്ച കുമ്മനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുകയാണ്. ഗവർണർ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിൽ മെട്രോമാൻ ഇ ശ്രീധരന് വേണ്ടി ഒരുക്കിയ സീറ്റിലാണ് കുമ്മനം ഇടിച്ചു കയറി ഇരുന്നത്.

ഇതിന്റെ ചുവടുപിടിച്ച് ആരോ കുമ്മനത്തിന്റെ വിക്കി പേജിലും കയറി കളിച്ചിരിക്കുന്നു. വിക്കിപീഡിയയിൽ കുമ്മനത്തിന്റെ പേരിന് തൊട്ടുതാഴെ ‘കള്ളവണ്ടി കയറൽ എക്‌സ്‌പേർട്ട്’ എന്നാണ് എഴുതിയിരിക്കുന്നത് !!

 

kummanam wiki dailyreports

വിക്കിപേജ് എഡിറ്റ് ചെയ്യുന്നതൊക്കെ അതിരുവിട്ട കളിയാണെന്ന് പറയാതെ വയ്യ.

 

Kummanam Rajasekharan Wiki Page Edited

Comments

comments