Smiley face
Published On: Mon, Jun 19th, 2017

ദളിത് നേതാവ് ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി | Bihar Governor Shri Ramnath Kovind is BJP’s presidential nominee: Amit Shah

Smiley face

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. ബീഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവ് കൂടിയാണ് രാംനാഥ്.

ramnath kovind

71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം വന്നത്.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് മോര്‍ച്ചയുടെമുന്‍ അധ്യക്ഷനായ രാംനാഥ് മുന്‍രാജ്യസഭാംഗവുമാണ്. 1994 മുതല്‍ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

സുഷമ സ്വരാജിന്റെ പേര് പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും പട്ടികയിലുള്ള പേരുകളൊന്നും പരിഗണിക്കാതെയാണ് പ്രഖ്യാപനം. ഈ വിവരം പ്രധാനമന്ത്രി നേരിട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.

ramnath

കേന്ദ്രം സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമാകാം തങ്ങളുടെ അഭിപ്രായ പ്രകടനമെന്ന് സോണിയ വ്യക്തമാക്കിയിരുന്നു.അതേസമയം സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്താൽ തങ്ങൾ പിന്തുണയ്ക്കാമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. ശിവസേന നിർദ്ദേശിച്ച മോഹൻ ഭാഗവതിന്റെയും എം എസ് സ്വാമിനാഥന്റെയും പേരുകൾ ബിജെപി തള്ളിയിരുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.