Smiley face
Published On: Mon, Jun 19th, 2017

“അബദ്ധം പറ്റിയതാണ് മേലില്‍ ആവര്‍ത്തിക്കില്ല’’; ശ്യംഗേരി മഠാധിപതിയെ കാണാന്‍ പോയതിനെക്കുറിച്ചു മന്ത്രി ഐസക്ക്‌ | Minister Thomas Issac’s stand on his controversial visit

Smiley face

ശൃംഗേശി മഠാധിപതിയെ കാണാന്‍ പോയ സംഭവത്തിൽ മന്ത്രി സുധാകരൻ തനിക്കെതിരെ പ്രതികരിച്ചവരെ ഊച്ചാളികൾ എന്നും വിവരദോഷികൾ എന്നും വിളിച്ചപ്പോൾ തെറ്റ് തുറന്നു സമ്മതിച്ചു മാന്യമായ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്ക്  ‘പറ്റിയത് അബദ്ധം; മേലില്‍ ആവര്‍ത്തിക്കില്ല’എന്ന് അദ്ദേഹം പറഞ്ഞു.

thomas isac4

ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് കരുതിയാണ് താന്‍ ശൃംഗേശി മഠാധിപതിയെ കാണാന്‍ പോയതെന്ന വിശദീകരണവുമായി മന്ത്രി തോമസ് ഐസക്ക്. പക്ഷെ ജനങ്ങള്‍ക്ക് അതിഷ്ടമായില്ലെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ നിന്ന് ബോധ്യപ്പെട്ടെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. ന്യൂഡല്‍ഹിയില്‍ വെച്ച് ഇതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെത്തിയ മഠാധിപതിയെ സന്ദര്‍ശിക്കണമെന്ന് തനിക്ക് പരിചയമുള്ള ചിലരും എംഎല്‍എയും ആവശ്യപ്പെട്ടു. മഠാധിപതിയെ കാണുന്നത് ആളുകള്‍ക്ക് ഇഷ്ടമാകുമല്ലോ എന്ന് കരുതിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മേലില്‍ ഇത്തരത്തില്‍ ഒരു അബദ്ധം പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Minister Thomas Issac’s stand on his con

sudhakaran thomas

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടവർ ഊച്ചാളികളാണെന്നും തന്നെ ആരും കമ്യൂണിസം പഠിപ്പിക്കണ്ടെന്നും നേരിട്ടു വാദപ്രതിവാദത്തിനു വരാനും മന്ത്രി ജി സുധാകരന്‍ വെല്ലുവിളിക്കുമ്പോഴാണ് മന്ത്രി തോമസ് ഐസക്കിന്റെ ഏറ്റുപറച്ചില്‍.

.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.