Breaking News

സ്വാമിയുടെ ലിംഗം മുറിച്ച കേസ്; പെൺകുട്ടിയെ കാണാനില്ലെന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിലെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി കാമുകൻ അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. പെൺകുട്ടി വീട്ടുതടങ്കലിൽ ആണെന്ന് കാണിച്ചുള്ള ഹരജിയിൽ കോടതി വിശദീകരണം തേടി.

high-court

പെൺകുട്ടി മൊഴിമാറ്റിയത് ചർച്ചയായിരുന്നു. അയ്യപ്പദാസാണ് സംഭവത്തിനു പിന്നിലെന്ന തരത്തിലായിരുന്നു പെണ്കുടട്ടി മൊഴി മാറ്റിയത്. കേസ് സി ബി ഐക്ക് വിടണം എന്ന പെൺകുട്ടിയുടെ ആവശ്യവും പെൺകുട്ടിയെ ബ്രെയിൻ മാപ്പിങ്ങിനു വിധേയയാക്കണമെന്ന പോലീസിന്റെ ആവശ്യവും പോക്സോ കോടതിയുടെ പരിഗണനയിലിരിക്കെ ആണ് കേസിൽ പുതിയ ഇടപെടലുകൾ.

ഇതോടെ കേസിന്റെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി സമ്മർദ്ധം ചെലുത്തി സ്വാമിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ലിം​ഗ​ച്ഛേ​ദം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ സം​ഘ്​​പ​രി​വാ​റു​കാ​ർ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച്​ വ്യാ​ജ​മൊ​ഴി​ക​ൾ പ​റ​യി​പ്പി​ക്കു​ക​യാ​ണെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി. ​െന​ടു​മ​ങ്ങാ​ട്​ നെ​ട്ടാ​റ​ച്ചി​റ​യി​ൽ അ​ന്യാ​യ ത​ട​ങ്ക​ലി​ലു​ള്ള പെ​ൺ​കു​ട്ടി​യെ മോ​ചി​പ്പി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കാ​മു​ക​ൻ അ​യ്യ​പ്പ​ദാ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ര​നാ​യി​രു​ന്നു താ​നെ​ന്ന്​ കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ അ​യ്യ​പ്പ​ദാ​സ്​ പ​റ​യു​ന്നു. നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി താ​ൻ ഇ​ഷ്​​ട​ത്തി​ലാ​ണ്. ഇ​ട​ക്കി​ടെ വീ​ട്ടി​ൽ​ പോ​കാ​റു​ണ്ടാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന സ്വാ​മി​യും വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത​ള​ർ​ന്ന്​ കി​ട​പ്പി​ലാ​യ​തി​നാ​ൽ സ്വാ​മി​ക്ക് വീ​ട്ടി​ൽ ഏ​റെ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​രു​ന്നു.

മേ​യ് 19ന് ​രാ​ത്രി 11.30ന് ​പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ത്മ​ര​ക്ഷാ​ർ​ഥം പെ​ൺ​കു​ട്ടി സ്വാ​മി​യു​ടെ ലൈം​ഗി​കാ​വ​യ​വം മു​റി​ച്ച​ത്. ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്​ മു​മ്പും സ്വാ​മി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​കാ​ര​വും (പോ​ക്സോ) സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പൊ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​ത​ന്നെ പെ​ൺ​കു​ട്ടി മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ലും ആ​വ​ർ​ത്തി​ച്ചു.

എ​ന്നാ​ൽ, അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സം​ഘ്​​പ​രി​വാ​റു​കാ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ബ​ല​മാ​യി പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ത​ട​ങ്ക​ലി​ലാ​യ ​പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സി​ൽ ത​ന്നെ​ക്കൂ​ടി പ്ര​തി​യാ​ക്കു​ന്ന ത​ര​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ന് ക​ത്തെ​ഴു​തി​ച്ചു. പൊ​ലീ​സി​നും മ​ജി​സ്ട്രേ​റ്റി​നും ന​ൽ​കി​യ മൊ​ഴി​ക്ക്​ വി​രു​ദ്ധ​മാ​യാ​ണ് ക​ത്തെ​ഴു​തി​യ​ത്. സ്വാ​മി​യു​ടെ അ​ഭി​ഭാ​ഷ​ക​നെ ഫോ​ണി​ൽ വി​ളി​പ്പി​ച്ചും മൊ​ഴി ന​ൽ​കി. പെ​ൺ​കു​ട്ടി​യെ ത​ട​ങ്ക​ലി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഐ.​ജി, തി​രു​വ​ന​ന്ത​പു​രം പേ​ട്ട സി.​െ​എ, പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രോ​ട് പെ​ൺ​കു​ട്ടി​യെ ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. സ്വ​ത​ന്ത്ര​യാ​ക്കി​യാ​ൽ പൊ​ലീ​സി​ലും മ​ജി​സ്ട്രേ​റ്റി​ലും ന​ൽ​കി​യ മൊ​ഴി​യി​ൽ പെ​ൺ​കു​ട്ടി ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു

swami11

Comments

comments