Smiley face
Published On: Mon, Jun 19th, 2017

ദളിതനെങ്കിലും കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമെന്ന് യെച്ചൂരി; അനുക്കൂലിക്കില്ലെന്ന് പ്രതിപക്ഷം | Yechury and other opposition parties against NDA presidential candidate

ദളിതനെങ്കിലും കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമെന്ന് യെച്ചൂരി; അനുക്കൂലിക്കില്ലെന്ന് പ്രതിപക്ഷം

oposition leaders

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദളിത് വിഭാഗക്കാരനായ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ പ്രഖ്യാപിച്ചതിനെ അനുകൂലിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ആത്മാര്‍ത്ഥമായി ബിജെപി ശ്രമിച്ചില്ലെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രഖ്യാപനത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് അറിയിച്ചതെന്നും ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

sitharam.y

ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്റേത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു. ആര്‍എസ്എസ് അജന്‍ഡയാണ് സ്ഥാനാര്‍ത്ഥിത്വമെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ 22ന് യോഗം ചേരാനും തീരുമാനിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടാകുന്നത്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.