Breaking News

സുമോദ് ദാമോദർ ഐ സി സി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ

ലോക ക്രിക്കറ്റ് നെറുകയിൽ ഒരു മലയാളി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ മലയാളിയായ സുമോദ് ദാമോദർ മികച്ച വിജയം നേടി. ലോക ക്രിക്കറ്റിന്റെ ഭരണ സമിതിയിൽ ഒരു മലയാളി ഇത്ര തിളക്കമേറിയ വിജയത്തോടെ ഇടം പിടിക്കുന്നത് ചരിത്രമാവുകയാണ്. ഇംഗ്ലണ്ടിൽ ഇന്ന് നടന്ന ഐ സി സി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ച ആറ് പേരിൽ നാല്  പേരെയും പിന്തള്ളിയാണ് സുമോദ് വിജയ തിലകം അണിഞ്ഞത്. 20 വോട്ട് നേടി രണ്ടാമതായി സുമോദ് വിജയിച്ചു.

sumod damodar 2

മലയാളിയാണെങ്കിലും സുമോദിനെ ഈ നേട്ടത്തിന് അർഹമാക്കിയത് ഇന്ത്യൻ ക്രിക്കറ്റ് അല്ല. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് സുമോദ് ദാമോദർ നാമനിർദേശം ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി ആണ് സ്വദേശം. മാതാപിതാക്കൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ ആയിരുന്നു ചെറുപ്പം. 1997 മുതൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായി. നിലവിൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ ഫിക്സ്ച്ചേഴ്സ് ആൻഡ് പബ്ലിസിറ്റി സെക്രട്ടറി ആണ്. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനിൽ സജീവ നേതൃത്വം വഹിച്ചു. ടൂർണമെന്റ് ഡയറക്ടർ , ഫിനാൻസ് ഡയറക്റ്റർ ആയിരുന്നു.

sumod damodar 1

ചങ്ങനാശ്ശേരി ശ്രീശൈലത്തിൽ ലക്ഷ്മിമോഹൻ ആണ്  സുമോദിന്റെ ഭാര്യ. സിദ്ധാർഥ് ദാമോദർ , ചന്ദ്രശേഖർ ദാമോദർ എന്നിവർ മക്കൾ.

sumod damodar family

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്നത്തെ ഐ സി സി യോഗം ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്നുള്ള അനിൽ കുംബ്ലെയുടെ രാജിയും ഭാരതത്തിന് പ്രാധാന്യമുള്ള വാർത്തയായിരുന്നു. അതിനു മുൻപ് വിൻഡീസിലേക്കുള്ള ഇന്ത്യൻ ടീമിന്റെ യാത്രയിൽ അനുഗമിക്കാതെ അനിൽ കുംബ്ലെ ഇംഗ്ലണ്ടിൽ തങ്ങിയതും ശ്രദ്ധേയമായിരുന്നു. ഐ സി സി യിൽ ഉയർന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന വ്യക്തിയാണ് അനിൽ. സുമോദ് ദാമോദരന്റെ വിജയത്തോടെ ഐ സി സി യുടെ ഈ യോഗം ഭാരതത്തിന് ഏറെ പ്രാധാന്യമുള്ള ദിനമായി.

Comments

comments