Breaking News

ലിംഗ പുരാണം വഴിത്തിരിവിൽ; സ്വാമിയുടെ ലിംഗം ‘മുറിച്ച വീരശൂര’ദർശനത്തിനായി ആശുപത്രിയിൽ

ലിംഗ പുരാണം വഴിത്തിരിവിൽ സ്വാമിയുടെ ലിംഗം ‘മുറിച്ച പെൺകുട്ടി’ അവശിഷ്ട ദർശനത്തിനായി ആശുപത്രിയിൽ

lingam2

 

സ്വാമി ലിംഗശിഷ്ഠാനന്ദയുടെ പേരിലുള്ള വിവാദങ്ങൾക്ക് പുതിയ വഴിതിരിവ്. സ്വാമിയുടെ ലിംഗം ‘മുറിച്ച് ‘ ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധ നേടി താരമായ പെൺകുട്ടി  തന്നെ സ്വാമിയുടെ ദർശനത്തിന് ആശുപത്രിയിലെത്തി. അമ്മയുടെ കൂടെ മെഡിക്കൽ കോളജ് സെല്ലിലായിരുന്നു അപൂർവ്വ കൂടിക്കാഴ്ച.

കാമുകനെ തള്ളിപ്പറഞ്ഞ് സ്വാമിയോട് മാപ്പപേക്ഷിക്കാനാണത്രെ പെൺകുട്ടി അമ്മയോടൊപ്പം എത്തിയത്. ‘ഇരയും പ്രതിയും’ കണ്ടു മട്ടിയ അപൂർവ്വ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ ആശുപത്രിയിലുള്ളവർക്ക്  ‘മഹാഭാഗ്യ’മായി.

അതേസമയം കേസിൽ ആദ്യം നൽകിയ മൊഴിക്ക് കടകവിരുദ്ധമായി പെൺകുട്ടി അനുനിമിഷം മൊഴിമാറ്റുന്നത് പൊലീസിനെ മാത്രമല്ല പൊതുസമൂഹത്തെയും ഇപ്പോൾ കുഴക്കുകയാണ്. സ്വാമി അല്ല കാമുകനാണ് തന്നെ പീഢിപ്പിച്ചതെന്നും,  ക്രിമിനൽ കേസിൽ നിന്ന് രക്ഷപെടുന്നതിനാണ് ഹേബിയസ് കോർപ്പസുമായി അയ്യപ്പദാസ് രംഗത്തെത്തിയിരിക്കുന്നതെന്നും പെൺകുട്ടി ആരോപിക്കുന്നു.

swami8

കാമുകൻ അയ്യപ്പദാസിനെതിരെ യുവതി ഇപ്പോൾ പീഡനക്കേസും നൽകിയിട്ടുണ്ട് തിരുവനന്തപുരം പേട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കാണ് പരാതി നൽകിയത്.അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾ സ്വാമിയേയും തന്നെയും കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നും താൻ ആരുടെയും തടങ്കലിലല്ല, ജീവന് ഭീഷണി നിലനിൽക്കുന്നതിനാൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പൊലീസിന് നല്കിയ പരാതിയിൽ യുവതി പറയുന്നു.

ലിംഗം മുറിഞ്ഞ നിലയിൽ മെഡിക്കൽ കോളേജിലെ റിമാൻഡ് തടവുകാർ പാർക്കുന്ന സെല്ലിൽ എത്തി സ്വാമിയെ കണ്ടശേഷമാണ് പെൺകുട്ടി പരാതി നൽകിയത് എന്നതും ശ്രദ്ധേയമായി .

സ്വാമിയുടെ അടുത്തേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ട് പോയത് സ്വന്തം അമ്മ തന്നെയാണെന്നത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ കത്തുമായാണ് സ്വാമിയെ കാണാൻ പെൺകുട്ടിയും അമ്മയും മെഡിക്കൽ കോളേജിൽ എത്തിയത് ഒന്നരമണിയോടെയാണ് പെൺകുട്ടി അമ്മക്കൊപ്പം എത്തിയത്.കൂടികാഴ്ച്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.

Comments

comments