Breaking News

ദിലീപിനോട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാല്‍

ദിലീപിനോട് അങ്ങനെ പറഞ്ഞിട്ടില്ല.പള്‍സര്‍ സുനിയും അടുപ്പക്കാരാണെന്ന് പറയേണ്ട കാര്യമില്ല’: ലാൽ 

അക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നുവെന്ന് തന്നില്‍ നിന്നും അറിഞ്ഞുവെന്ന് ദിലീപ് പറഞ്ഞ ചാനല്‍ ചര്‍ച്ച കണ്ടിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാല്‍.

lal2

റിപ്പോര്‍ട്ടര്‍ ചാനലിലെ എംവി നികേഷ്‌കുമാര്‍ ഷോയിലായിരുന്നു ദിലീപ് ഇതേക്കുറിച്ച് പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നും ഒരുമിച്ച് നടന്നിരുന്നവരാണെന്നും തന്നോട് ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ദിലീപ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞത്. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത അവര്‍ വലിയ അടുപ്പത്തിലായിരുന്നുവെന്നും സുഹൃത്തുക്കളായിരുന്നുവെന്നും ദിലീപ് ചര്‍ച്ചയില്‍ പറഞ്ഞു.

ലാല്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത് ഇങ്ങനെ

lal

“ഹണി ബീയുടെ ചിത്രീകരണത്തിനായി ഗോവയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ അയാളായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്? ഗോവയിലേക്ക് ഒരു ചെറിയ യൂണിറ്റായിരുന്നു പോയത്. എട്ടോ ഒന്‍പതോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കുറച്ച് പാച്ച് ഷോട്ട്‌സ് എടുക്കാനാണ് പോയത്. ചിത്രീകരണസാമഗ്രികളെല്ലാം ഈ വണ്ടിയിലാണ് കൊണ്ടുപോയത്. ആളുകളെല്ലാം ഫ്‌ളൈറ്റിലും ട്രെയിനിലുമായാണ് പോയത്. അവിടെ സാധനങ്ങള്‍ എടുത്തുവെക്കാനും അത്തരത്തിലുള്ള പ്രൊഡക്ഷന്‍ സംബന്ധമായ ജോലികളുമൊക്കെ ചെയ്തത് ഈ ഡ്രൈവറായിരുന്നു.

ഗോവ ചിത്രീകരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആ ഡ്രൈവര്‍ സ്വാഭാവികമായും പരിചിതനായിരിക്കും. പിന്നെ ഈ സംഭവത്തിന് ശേഷം അക്രമിക്കപ്പെട്ട നടി അയാളെ തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞതല്ലേ? അത് മുഖപരിചയമുള്ളതുകൊണ്ട് തന്നെയല്ലേ? അത്രയേയുള്ളൂ. അല്ലാതെ അവരിരുവരും പൂര്‍വ്വകാല സുഹൃത്തുക്കളാണെന്നും ബന്ധുക്കളാണെന്നുമൊന്നുമല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ തന്നെയാവും ദിലീപും ഇക്കാര്യം പറഞ്ഞിരിക്കുക. അങ്ങനെയല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് ദിലീപ് മനസിലാക്കിയതിന്റെ കുഴപ്പമാണ്. എന്റെ വാക്കുകള്‍ ദിലീപ് തെറ്റിദ്ധരിച്ചതാവും. നടിയും പള്‍സര്‍ സുനിയും അടുപ്പക്കാരാണെന്ന് പറയേണ്ട കാര്യമൊന്നുമില്ല, അങ്ങനെ ഞാന്‍ പറഞ്ഞിട്ടുമില്ല. ഗോവയില്‍ ചിത്രീകരണത്തിന് വേണ്ടി ഓടിയ വണ്ടിയായതിനാല്‍ നടിക്ക് ഡ്രൈവറെ പരിചയമുണ്ടെന്നാണ് പറഞ്ഞത്, അല്ലാതെ അടുപ്പമുണ്ടെന്നോ സൗഹൃദത്തിലാണ് എന്നൊന്നുമല്ല..”

Comments

comments