Breaking News

മോഡി ഭക്തന്മാരോട് പത്ത് ചോദ്യങ്ങളുമായി കോൺഗ്രസ്സ്

മോഡി ഭക്തന്മാരോട് പത്തു ചോദ്യങ്ങളുമായി കോൺഗ്രസ് . തൃപ്തികരമായ മറുപടി പറയാൻ RSS. BJPതയ്യാറുണ്ടോ? എന്ന് കോൺഗ്രസ്

modi4ചോദ്യങ്ങൾ :

1) 100 ദിവസം കൊണ്ട് സ്വിസ് ബാങ്കിലുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു.പകുതിയെങ്കിലും തിരികെ വന്നോ.? അല്ലെങ്കിൽ കാൽ ഭാഗം.? അല്ലെങ്കിൽ 10%. പോട്ടെ, ഒരു ശതമാനമെങ്കിലും.?

1100 ദിവസങ്ങൾ കഴിഞ്ഞു.മറുപടിയുണ്ടോ.?

2) കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 105 ഡോളർ.ഇന്ന് 44 ഡോളർ. അതായത് 58% വിലയിടിഞ്ഞു. സാധാരണ ജനങ്ങൾക്ക് എത്ര ശതമാനം കുറവ് പെട്രോൾ വിലയിൽ നൽകി.? 50 ശതമാനം.?25 ശതമാനം.? പോട്ടെ പത്തു രൂപ.? ഇല്ലെങ്കിൽ 2014 ഇലക്ഷൻ സമയത്ത് കാണിച്ചത് ഇലക്ഷൻ ഗിമ്മിക്കായിരുന്നുവെന്ന് സമ്മതിക്കുമോ.?

3) 2013 ൽ ആഗ്രയിൽ നടന്ന റാലിയിൽ ബിജെപി അധികാരത്തിൽ വന്നാൽ ഒരു കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് മോഡി വാഗ്ദാനം ചെയ്തിരുന്നു. മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ തൊഴിലില്ലായ്മ പഴയതുപോലെ തുടരുക മാത്രമല്ല 4.9% ൽ നിന്നും 5 ശതമാനത്തിലേക്ക് ഉയരുകയാണ് ചെയ്തത്.എന്തിനായിരുന്നു ഈ പാഴ്വാഗ്ദാനം.?

4) ലോക്പാൽ ബിൽ നടപ്പാക്കുമെന്ന വാഗ്ദാനത്തിന് എന്തുസംഭവിച്ചു.? മൂന്നു വർഷം പിന്നിട്ടു കഴിഞ്ഞു.കഴിഞ്ഞ ഏപ്രിൽ മാസം സുപ്രീംകോടതി പോലും ഇതിന് ന്യായീകരണമില്ലെന്ന് പറഞ്ഞു വിമർശിച്ചിരുന്നു. എവിടെ ലോക്പാൽ.?

5) ബിജെപിയുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ സമാധാനപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആംനസ്റ്റിയുടെ റിപ്പോർട്ട് പ്രകാരം 2016-17 വർഷത്തിൽ പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്കെതിരെ മാത്രം 45000 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2015ൽ ഇത് 11000 ആയിരുന്നു.കഴിഞ്ഞ വർഷം മാത്രം 75% വർദ്ധനവാണ് നടന്നത്.?

ഇതാണോ സമാധാന അന്തരീക്ഷം.? അതോ പിന്നോക്ക അസ്പർശ്യ സമൂഹങ്ങളെ മുഴുവൻ നിഷ്കാസനം ചെയ്ത ശേഷം നിങ്ങൾ മാത്രമാകുന്ന മണ്ണ് ആണോ സമാധാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.?
6) ബിജെപി അധികാരത്തിൽ വന്ന 2014നെ അപേക്ഷിച്ച് 2015ൽ 42% വർദ്ധനവാണ് കർഷക ആത്മഹത്യയിൽ ഉണ്ടായിരിക്കുന്നത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത് എന്ന് തെളിയിക്കുന്നു. അച്ഛാദിൻ വാഗ്ദാനം ചെയ്തപ്പോൾ കർഷകർ അതിൽ പെട്ടിരുന്നില്ലേ.?

7) അമേരിക്കക്കാർ വരെ ഇന്ത്യൻ വിസക്ക് വേണ്ടി ക്യൂ നിൽക്കുന്ന കാലം വരുമെന്ന് നരേന്ദ്രമോഡി പ്രസംഗിച്ചിരുന്നു. ഇന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ താഴോട്ട് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്.
താരതമ്യേന വളർച്ച കുറഞ്ഞ 2011-12 വർഷവുമായി താരതമ്യം ചെയ്യുന്ന പുതിയ മെത്തേഡ് പ്രകാരം കണക്കാക്കുമ്പോൾ പോലും ജിഡിപി 6.1% മാത്രമാണ്. ഈ നാട്ടിലേക്ക് വിസ എടുക്കാൻ അമേരിക്കക്കാർ ക്യൂ നിൽക്കുമെന്ന അഭിപ്രായം ഇപ്പോഴുമുണ്ടോ.?

8) 2013 ൽ ഡോളറുമായി വിനിമയം നടത്തുമ്പോൾ ഇന്ത്യൻ രൂപ 60.72 ആയിരുന്നു. ഇന്ന് 64 രൂപയായി മൂല്യം കുറഞ്ഞിരിക്കുന്നു. ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം ഇടിയുന്നത് നല്ല ലക്ഷണമല്ല. നാട് പുരോഗതിയിലേക്കല്ല പുറകോട്ടാണ് പോകുന്നത് എന്നതിന് വേറെ തെളിവ് വേണോ.?
9) 2958 കോടി രൂപയാണ് ഇതുവരെ ഗംഗാനദി ശുദ്ധീകരിക്കാൻ ചെലവിട്ടത്. ഇപ്പോഴും ഗംഗാനദി പതിവിലധികം അശുദ്ധമായി തന്നെ തുടരുന്നു. കാര്യക്ഷമമായി ഒരു പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് നരേന്ദ്രമോഡി സർക്കാരെന്ന് ആരോപിച്ചാൽ അതിൽ തെറ്റുപറയാൻ കഴിയുമോ.?എങ്കിൽ പിന്നെ എങ്ങനെയാണ് ഗംഗാ സ്വച്ഛ് ഭാരത് പദ്ധതികൾ പാളിപ്പോയത്.?

10) വികസനത്തിന്റെ, ജനക്ഷേമത്തിന്റെ ഒരു സൂചനയെങ്കിലും കാണിക്കുവാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കഴിഞ്ഞിട്ടുണ്ടോ.? തൊഴിലുറപ്പ് പദ്ധതി പോലെ ഏതെങ്കിലും ഒരു പദ്ധതി നടപ്പാക്കാൻ ഈ സർക്കാരിന് കഴിയുമോ.?

ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം പറയാൻ ഒരു മോഡി ഭക്തനും കഴിയില്ലെന്നറിയാം. അതുതന്നെയാണ് നിങ്ങളുടെ പരാജയവും.

Comments

comments