Breaking News

എ​ട​ക്ക​ൽ ഗു​ഹ​ക​ളും ശി​ലാ​ചി​ത്ര​ങ്ങ​ളും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​തി​യു​ടെ ബ​ഹു​സ്വ​ര​ത അ​പ​ഗ്ര​ഥ​നം

എ​ട​ക്ക​ൽ ഗു​ഹ​ക​ളും ശി​ലാ​ചി​ത്ര​ങ്ങ​ളും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​തി​യു​ടെ ബ​ഹു​സ്വ​ര​ത അ​പ​ഗ്ര​ഥ​നം ചെ​യ്യു​ന്ന ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ശി​ക്ഷ​ക് സ​ദ​നി​ൽ തു​ട​ക്ക​മാ​യി. ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. എം.​ജി.​എ​സ് നാ​രാ​യ​ണ​ൻ ശിൽപ്പശാല ഉ​ദ്ഘാ​ട​നം ചെ​യ്തു.

Edakkal-Caves-keralatrips.co_.in-2

ഒ​രു കാ​ല​ത്ത് എ​ട​ക്ക​ൽ ഗു​ഹ ക്വാ​റി ലോ​ബി​യു​ടെ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. ഗു​ഹാ​സം​ര​ക്ഷ​ണ​ത്തി​ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ​ഹാ​യം തേ​ടേ​ണ്ടി​വ​ന്നു. താ​ൻ ചെ​യ​ർ​മാ​നും പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ച​രി​ത്ര​സ്നേ​ഹി സെ​ക്ര​ട്ട​റി​യു​മാ​യ സ​മി​തി​യാ​ണ് അ​ന്ന് ഗു​ഹ​യു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്. അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റും പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കി​യ ആ​ത്മാ​ർ​ത്ഥ​മാ​യ സ​ഹ​ക​ര​ണം എ​ട​ക്ക​ൽ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി. പാ​റ​ഖ​ന​നം മൂ​ലം ഗു​ഹ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന​ത് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം പു​നഃ​സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞു.

എ​ട​ക്ക​ൽ ഗു​ഹ​യു​ടെ ക​ണ്ടെ​ത്ത​ൽ യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നു. ച​രി​ത്ര​കാ​രന്മാ​രോ ഫ്ര​ഫ​ണ​ൽ ഗ​വേ​ഷ​ക​രോ അ​ല്ല ഗു​ഹ​യും ലി​ഖി​ത​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. മ​ല​ബാ​റി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന എ​ഫ്. ഫോ​സ​റ്റാ​ണ് ഗു​ഹ ക​ണ്ടെ​ത്തി​ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.വ​യ​നാ​ട​ൻ ചെ​ട്ടി​മാ​ർ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഗു​ഹ സ​ന്ദ​ർ​ശി​ച്ച് പു​ലി​യെ ബ​ലി ന​ൽ​കി​യി​രു​ന്നു. ത​ദ്ദേ​ശീ​യ​രാ​യ പ​ണി​യ​രെ സ്വാ​ധീ​നി​ച്ചാ​ണ് ഫോ​സ​റ്റ് നൂ​റു​പേ​ർ​ക്ക് നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഗു​ഹ​യി​ൽ പ്ര​വേ​ശി​ച്ച​ത്. കേ​സ​രി ബാ​ല​കൃ​ഷ്ണ പി​ള്ള ഒ​ഴി​കെ ച​രി​ത്ര പ​ഠി​താ​ക്ക​ളൊ​ന്നും ഈ ​ച​രി​ത്ര സ്മാ​ര​ക​ത്തെ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.

1968ൽ ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര വി​ഭാ​ഗ​മാ​ണ് ഗു​ഹ​യി​ൽ പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. പ്ര​ഫ. എ​ച്ച്.​കെ. സം​ഘാ​ലി​യ​യു​ടെ അ​ക്കാ​ഡ​മി​ക് നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കു​റു​ന്പ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗാ​മി​ക​ളാ​യി​രി​ക്കാം ഗു​ഹു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത​തെന്നും എം.​ജി.​എ​സ് പ​റ​ഞ്ഞു.

എ​ട​ക്ക​ലി​ന്‍റെ ലി​പി വി​ജ്ഞാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. സു​ബ​രാ​യ​ലു​വും എ​ട​ക്ക​ൽ ന​ര​വം​ശ ശാ​സ്ത്ര​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ.​എം. ശ്രീ​നാ​ഥ​നും ദ​ക്ഷി​ണേ​ന്തൃ​ൻ ഗു​ഹാ​ചി​ത്ര​പാ​ര​ന്പ​ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. സെ​ൽ​വ​കു​മാ​റും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ഒ.​കെ. ജോ​ണി, നെന്മേനി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ക​റ​പ്പ​ൻ, പ്ര​ഫ. കെ.​എം. ത​ര​ക​ൻ, ഡോ. ​മ​ഞ്ജു​ഷ വ​ർ​മ എ​ന്നി​വ​ർ സംസാരിച്ചു

‘എ​ട​ക്ക​ലും സ​മാ​ന സ്ഥാ​ന​ങ്ങ​ളും’ ‘​എ​ട​ക്ക​ൽ ചി​ത്ര​ങ്ങ​ൾ ക​ലാ​ച​രി​ത്ര​ത്തി​ൽ’, ‘തൊ​വ​രി​യി​ലെ ശി​ലാ​ചി​ത്ര​ങ്ങ​ളും എ​ട​ക്ക​ലും​’ ‘എ​ട​ക്ക​ൽ സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥാ​നം’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം പ്ര​ഫ. എം.​ആ​ർ. രാ​ഘ​വ​വാ​രി​യ​ർ, കെ.​കെ. മാ​രാ​ർ, ശ്രീ​ല​താ ദാ​മോ​ദ​ര​ൻ, പ്ര​ഫ. കെ.​എം. ഭ​ര​ത​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

Comments

comments