Breaking News

മലയാള സിനിമയിലെ പുരുഷാധികാരത്തിനെതിരെ തുറന്നടിച്ചു നടി റിമ കല്ലിങ്കല്‍

ഇന്നസന്റ് കോടമ്പാക്കം മറന്നോ ? അവിടെ തുലച്ച ആയിരക്കണക്കിന് സ്ത്രീ ജീവിതങ്ങളുടെ കണ്ണീരിന്റെ വിലയാണ് ഇന്ന് നിങ്ങളും ഇട്ടിരിക്കുന്ന സ്വര്‍ണ്ണ കുപ്പായവും സ്വര്‍ണ്ണരുദ്രാക്ഷവും.എന്തിനു എം പി സ്ഥാനം പോലും. കാശ് അല്ലാതെ നിങ്ങൾക്കെന്തു രഷ്ട്രീയ പരമ്പര്യം ഉണ്ടായിട്ടണ് ? എക്സ്ട്രകള്‍ എന്ന ചാപ്പ കുത്തി പീഡിപ്പിച്ചു തകര്‍ത്ത ആ ജീവിതങ്ങളില്‍ എത്ര പേരുണ്ട് , എത്ര സ്ത്രീകളുണ്ട് മോശം സ്വഭാവവുമായി കിടക്ക പങ്കിടാന്‍ വന്നവര്‍ ? എത്രപേര്‍ അക്ഷരാര്‍ത്ഥത്തില്‍ കൂട്ട ബലാല്‍ സംഘം ചെയ്യപ്പെട്ടവരാണ് ? അറിയില്ലല്ലേ !! മിസ്റ്റര്‍ ഇന്നസന്‍റ് ; നിങ്ങളുടെ നാട്യങ്ങള്‍ പോലെ വാക്കുകളും ദുര്‍ഗന്ധം വമിക്കുന്നു എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതിഷേധിക്കുമ്പോൾ ഇന്നസെന്റിനെതിരെ പരോക്ഷ വിമർശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്.

innocent1

മലയാള സിനിമയിലെ പുരുഷാധികാരത്തിനെതിരെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍.സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്ത്.ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമര്‍ശം.

അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ടി വരുമ്പോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമയുടെ വിമര്‍ശനം.

reema-kallingal

അവളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് വിശേഷാധികാരത്താല്‍ നിങ്ങള്‍ അന്ധരാകുന്നതുകൊണ്ടാണ്. നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെനിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. ഈ ദുരവസ്ഥ ഒരു ദിവസം മാറുക തന്നെ ചെയ്യുമെന്നും റിമ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Rima Kallingal DAILYREPORTS 1

മലയാള സിനിമയിലെ പുരുഷാധികാരത്തിനെതിരെ നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ടി വരുമ്പോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമയുടെ വിമര്‍ശനം. അവളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് വിശേഷാധികാരത്താല്‍ നിങ്ങള്‍ അന്ധരാകുന്നതുകൊണ്ടാണ്. നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെനിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. ഈ ദുരവസ്ഥ ഒരു ദിവസം മാറുക തന്നെ ചെയ്യുമെന്നും റിമ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Comments

comments