Breaking News

ഞെട്ടിക്കുന്ന അനുഭവം; പൂടയും കൂടെ കിട്ടുന്ന ബുഹാരിയിലെ ആട്ടിറച്ചി

ഹോട്ടൽ ബുഹാരിയിൽ നിന്നും കഴിഞ്ഞ ദിവസം മട്ടൺ കഴിച്ച സുഹൃത്തുക്കളായ ചെറുപ്പക്കാർ ഒടുവിൽ ചെന്നെത്തിയത് ആശുപതി കിടക്കയിൽ. കഴിച്ചത് മട്ടൻ തന്നെ എന്ന് ഇവർക്കുറപ്പാണ്. കാരണം കഴിക്കാൻ കിട്ടിയ മട്ടൻ പ്ളേറ്റിൽ കറിക്കഷണങ്ങൾക്കൊപ്പം പൂട പോകാത്ത നന്നായി വേകാത്ത കഷണങ്ങൾ കൂടി ഉണ്ടായിരുന്നു.

രാത്രിയും ഉണർന്നിരിക്കുന്ന ബുഹാരി

buhari dailyreports 5

തലസ്ഥാന നഗരത്തിലെ രാത്രികാല ഭക്ഷണ പ്രിയരുടെ ഇഷ്ട നാമമാണ് ബുഹാരി. ബുഹാരിയിലെ മട്ടണും പുട്ടും തട്ടാൻ പുലർച്ചെ വരെ ആളുകൾ ഇവിടേയ്‌ക്കെത്തും. പക്ഷെ തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലെ ഹോട്ടൽ ബുഹാരിയിലെ വൃത്തി ഹീനമായ ആഹാരം കഴിച്ചവർ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രികിടക്കയിൽ എത്തിയതോടെ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഹോട്ടലിൽനിന്ന് രാത്രിയിൽ മട്ടൺ കറി കഴിച്ചതോടെയാണ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ബുഹാരിയിൽനിന്ന് ആഹാരം കഴിച്ച് ‘പണി കിട്ടിയ’ പ്രശാന്ത് എസ് പി ആണ് സംഭവം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പ്രശാന്തും കൂട്ടുകാരും വന്നത് പുലർച്ചെ രണ്ട് മണിക്ക്

buhari dailyreports 3

പുലർച്ചെ രണ്ട് മണിയ്ക്ക് പ്രശാന്തും സുഹൃത്തുക്കളും ആഹാരം കഴിക്കാൻ കയറി. മട്ടൺ ഓർഡർ ചെയ്തു. പകുതി കഴിച്ചതിന് ശേഷമാണ് മട്ടണിൽ മുടിയും മറ്റും കണ്ടത്. വൃത്തി ഹീനമായ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചതോടെ പ്ലേറ്റ് മാറ്റിത്തരാമെന്നായി വെയിറ്റർ. പിന്നീട് കഴിച്ചിറങ്ങി ഹോട്ടൽ അധികൃതരോട് ചോദിച്ചപ്പോൾ പരിഹാസമായിരുന്നു മറുപടിയെന്നും പ്രശാന്ത് പറയുന്നു. മട്ടൺ വെട്ടിയപ്പോൾ കയറിയതാകുമെന്നും ഇത്ര പ്രശ്‌നമാണെങ്കിൽ പോയി കേസുകൊടുക്കാൻ വെല്ലുവിളിച്ചതായും പോസ്റ്റിൽ പറയുന്നു.

ഹോട്ടലിൽനിന്ന് ഇറങ്ങി വീട്ടിലെത്തും മുമ്പ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഓ പി ടിക്കറ്റുകളും അനുഭവവും പോസ്റ്റിൽ ഉണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

buhari dailyreports 4

ഇതു തിരുവനന്തപുരത്തിലെ ഹൃദയഭാഗത്ത് അട്ടക്കുളങ്ങര ജംഗ്ഷനിലെ ഒരു പ്രമുഖ ഭക്ഷണശാലയാണ് [ അല്ല പ്രമുഖൻമാരുടെ കാലം ആണല്ലോ അപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല ] പക്ഷേ ഇതു ഹോട്ടൽ “ബുഹാരി” എന്നു പറയാൻ ഞാൻ മടിക്കില്ല..കാരണം ഒരു യാത്ര കഴിഞ്ഞു സുഹ്യത്തുക്കളോടൊപ്പം അതിയായ വിശപ്പു കാരണം ഇന്ന് പുലർച്ചേ 2.30 ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഞങ്ങൾക്കു മുന്നിൽ വിളമ്പി വെച്ച മട്ടൻ കറിയാണ് ഇത്..
നല്ല മട്ടൻ കറിയാ തെറ്റുപറയുന്നില്ല..
പക്ഷേ അതിൽ ഇരിക്കുന്ന ആ കഷ്ണം മട്ടനിലാണ് ഞങ്ങൾക്ക് എട്ടിന്റെ പണി കിട്ടിയത്.. നിറയെ മുടിയോടു കൂടിയ ആ കഷ്ണം.. വൃത്തിഹീനമായി നല്ല രീതിയിൽ കഴുകാതെയും മറ്റും സംഭവിച്ചതാണ്. ഞങ്ങൾ നേരത്തെ കഴിച്ചതിലും കാണും ഇതുപോലെ ഒത്തിരി കഷ്ണങ്ങൾ..
ഹോട്ടൽ വെയ്റ്ററോടു പറഞ്ഞപ്പോൾ വേറെ പ്ലേറ്റു തരാം എന്നതാണ് മറുപടി..
ബില്ല് കൊടുക്കാൻ നേരം ഹോട്ടൽ അധികൃതരോടു ചോദിച്ചപ്പോൾ
“ആഹ് വെട്ടിയപ്പോൾ കയറിയതാവും എന്ന് എളിയ ഉത്തരം..”
ആ ഉത്തരം ഞങ്ങൾക്ക് തൃപ്തികരമല്ല എന്ന് കൂടെ ഉണ്ടായിരുന്ന സുഹ്യത്ത് പറഞ്ഞപ്പോൾ പോയി കേസ്സ് കൊടുക്ക് ഞങ്ങൾ ഫുഡ് സേഫ്റ്റിക്കും കോർപ്പറേഷനും കാശ് തന്നെയാ കൊടുക്കുന്നേന്നു ഹോട്ടൽ അധികാരി..
പിന്നെ തർക്കിക്കാൻ നിന്നില്ല ഞങ്ങൾ..

buhari dailyreports 2

മടക്കയാത്രയിൽ
അതിയായ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട ഞങ്ങൾ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടി.. ഡോക്ടർ Food Poision സ്ഥിതീകരിച്ചു…
രാത്രികാലങ്ങളിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ ജാഗ്രതേ…
“നോക്കുകുത്തിയല്ലാത്ത ഒരു നിയമ വ്യവസ്ഥ ഉണ്ടേൽ ഞങ്ങൾ അതിനു പുറകേ പോകുവാൻ തീരുമാനിച്ചു…”

Comments

comments