Breaking News

ദിലീപിനെ പുറത്താക്കൽ: വയസൻ താരങ്ങൾ കാലുമാറി; മമ്മുട്ടിയും മോഹൻലാലും ‘അമ്മ’ വിട്ടു

ദിലീപിനെ പുറത്താക്കിയതിൽ സൂപ്പർ താരങ്ങൾക്കിപ്പോൾ പശ്ചാത്താപം, മമ്മുട്ടിയും മോഹൻലാലും ‘അമ്മയെ’ കൈവിട്ടു.സൂപ്പര്‍ താരങ്ങളായ മമ്മുട്ടിയും മോഹന്‍ലാലും താരസംഘടനയായ ‘അമ്മ’ വിടുന്നു.ദിലീപിനെ പുറത്താക്കാന്‍ പ്രിഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി എന്നിവര്‍ വന്‍ സമ്മര്‍ദ്ദമുണ്ടാക്കി തീരുമാനമെടുപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇനി ഈ യുവതാരങ്ങള്‍ സംഘടന നടത്തിക്കോട്ടെ എന്ന കര്‍ക്കശ നിലപാടിലാണ് സൂപ്പര്‍താരങ്ങള്‍.

mohanlal mammotty2

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അഴിക്കുള്ളിലായതില്‍ കടുത്ത വിഷമമാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കുമുള്ളത്.സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ ഈ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും വ്യക്തിപരമായ ഒരഭിപ്രായ പ്രകടനവും ഇതുവരെ നടത്തിയിരുന്നില്ല.

അഭിപ്രായ പ്രകടനം നടത്തിയ വിരലിലെണ്ണാവുന്ന താരങ്ങളാവട്ടെ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.നടിയെ ആക്രമിച്ചതിന് പിന്നാലെ ആരെയും വെറുതെ വിടരുത് എന്ന ശക്തമായ അഭിപ്രായം മുന്നോട്ട് വയ്ക്കുമ്പോഴും യഥാര്‍ത്ഥ ഗൂഢാലോചനക്കാരന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെ ന്നാണിപ്പോൾ സൂപ്പർ താരങ്ങൾക്ക് വെളിപാട് ഉണ്ടായിരിക്കുന്നത്.

ദിലീപിന് അനുകൂലമായി പ്രതികരിച്ചാല്‍ പൊതു സമൂഹം എതിരാകുമെന്നും നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നും പേടിച്ച് ആരും പക്ഷേ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.
ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ മറിച്ചൊരു അഭിപ്രായമില്ലങ്കിലും ഇപ്പോള്‍ പൊലീസ് സ്വീകരിച്ച നടപടിയെ മിക്ക സിനിമാ പ്രവര്‍ത്തകരും അമർഷത്തോടെയാണ് കാണുന്നത്.

2013ല്‍ നടന്ന ഗൂഢാലോചന 2017ല്‍ നടപ്പാക്കി എന്നു പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ടെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ വാദിക്കുന്നത്.തങ്ങള്‍ അറിയുന്ന ദിലീപിന് ഇത്തരമൊരു ‘ തിരക്കഥ’ എഴുതി അഭിനയിക്കാനറിയില്ലെന്നതാണ് അവരുടെ വാദം.

dileep91

എത്രയും പെട്ടന്ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കോടതിയില്‍ നിന്നും വിധിയുണ്ടാകണമെന്ന് ഇപ്പോള്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്.മാധ്യമങ്ങളുടെയോ പൊലീസിന്റേയോ വിധിയെഴുത്തല്ല, കോടതിയുടെ വിധിയാണ് ദിലീപിന്റെ ഭാവി തീരുമാനിക്കുകയെന്നാണ് സുഹൃത്തുക്കള്‍ തുറന്നടിക്കുന്നത്.

മാധ്യമങ്ങളോടുള്ള വൈരാഗ്യവും പ്രകടിപ്പിക്കുന്നുണ്ടിവർ ദിലീപ് വിരോധത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ ‘ദിലീപ് വധം’ നടപ്പാക്കുന്നവരുടെ പിന്നിലെ ‘ക്വട്ടേഷ’ നും പിന്നീട് അന്വേഷിക്കേണ്ടി വരുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മമ്മൂട്ടിയും മോഹലന്‍ലാലും അമ്മ വിടുന്നതോടെ താരസംഘടനയുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാവും. പ്രിഥ്വിരാജിനും രമ്യാനമ്പീശനും ആസിഫ് അലിക്കുമെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ അലയടിക്കുന്നത്.

Comments

comments