Breaking News

പശു രാഷ്ട്രീയത്തിന് 2017ൽ 160 വയസ്

മഹാത്മാഗാന്ധിയും ബാലഗംഗാധര തിലകനും. ഗോവധ നിരോധനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ വലുതാണെന്ന് ചിന്തിച്ചിരുന്നു.ഗാന്ധി കറവ പശുവിനെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്ന മിഥ്യാ ബോധത്താൽ പശുവിൻ പാൽ കുടിക്കാതിരിക്കയും വീട്ടുകാരെ കുടിപ്പിക്കാതിരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. ബാലഗംഗാധര തിലകനാവട്ടെ “എന്നെ കൊന്നു കൊള്ളു പകരം പശുവിനെ സംരക്ഷിക്കൂ “എന്ന് പറഞ്ഞവ്യക്തിയായിരുന്നു.

cow vigilantism

ദേവ്ജിത്ത് ആദി 

ബ്രഹ്മാവ് പശു അടങ്ങുന്ന മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യന് ഭക്ഷിക്കുന്നതിനു് വേണ്ടിയാണെന്നും മാംസം കഴിക്കാത്തവർ യഥാർത്ഥ ബ്രാഹ്മണരല്ല എന്നും യാഗത്തിൽ ബലിയർപ്പിച്ചിരുന്ന മൃഗങ്ങളുടെ മാംസ ഭാഗങ്ങൾ ഗ്രേഡ് തിരിച്ച് ഭാഗം ചെയ്തു ഭക്ഷിച്ചിരുന്നവരുമായ ബ്രാഹ്മണ കുബുദ്ധികൾ ബുദ്ധ, ജൈന മതത്തിലെ അഹിംസാ സിദ്ധാന്തം കടമെടുത്ത് സസ്യഭുക്കായി മാറി.

BJP അധികാരത്തിൽ വന്നു 3 വർഷമായപ്പോൾ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻപിൽ തല കുനിക്കേണ്ട സ്ഥിതിയിലാണ്. 1857ലെ ഓന്നാം സ്വാതന്ത്ര്യ സമരമെന്നറിയപ്പെടുന്ന ശിപ്പായി ലഹളയിൽ പട്ടാളക്കാർ ഒന്നിച്ച് ബ്രിട്ടീഷ്കാർക്കെതിരെ അണിനിരന്നത് തോക്കിൽ തിരകളിൽ പന്നി,പശു എന്നിവയുടെ കൊഴുപ്പ് ഉണ്ട് എന്ന കാരണത്താൽ ഹിന്ദു മുസ്ലീം മതവികാരമായിരുന്നു.

cow vigilantism

അങ്ങനെ മതവികാരം ഉണർത്തി ജനങ്ങളെ സംഘടിപ്പിക്കാൻ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നും ബ്രാഹ്മണനായ ആര്യസമാജസ്ഥാപകൻ ദയാനന്ദ സരസ്വതി 1880 ലെ നാംദാരി സിക്കുകൾ പഞ്ചാബിൽ നടത്തിയ ” കുക്കി പ്രക്ഷോഭ “ത്തിനു ശേഷം ആദ്യമായി ഗോരക്ഷാ സമിതികൾക്ക് രൂപം നൽകി. ഗോ രക്ഷാസമിതികൾ പശുവിന്റെ ദിവ്യത്വവും പശുവിനെ സംരക്ഷിക്കുന്നവന് മരണാനന്തരം സ്വർഗ്ഗം ലഭ്യമാവുമെന്നും ഓരോ ഹിന്ദുവും പശുവിനെ സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും ഉള്ള സന്ദേശങ്ങൾ എഴുതി വീട് വീടാന്തരം അയച്ചു. ഈ സന്ദേശങ്ങൾ ലഭ്യമാക്കുന്നവർ അതിന്റെ പരമാവധി കോപ്പികൾ എടുത്ത് വിതരണം ചെയ്യുന്നതിൽ ഗോ രക്ഷാസമിതികൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. ഗോരക്ഷാസമിതികൾ പശുവിനെ സംരക്ഷിക്കാനാണ് രൂപീകരിച്ചതാണെങ്കിലും 1883 ൽ ദയാനന്ദ സരസ്വതിയുടെ മരണാനന്തരം ഇത് മുസ്ലീം വിരുദ്ധ സംഘടനയായി മാറി. അക്രമവാസന വർദ്ധിച്ച ഗോ രക്ഷാ സമിതികളെ ബ്രിട്ടീഷുകാർ നിരോധിച്ചു.

gandhi

കമ്യൂണൽ പൊളിക്റ്റിക്സിന്റെ (പശു രാഷ്ട്രീയം)സാദ്ധ്യത മനസിലാക്കുകയും അതിനെ ശ്ളാഹിക്കുകയും ചെയ്ത ദേശീയപ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാനായിരുന്ന പ്രമുഖ 2 വ്യക്തികളായിരുന്നു മഹാത്മാഗാന്ധിയും ബാലഗംഗാധര തിലകനും. ഗോവധ നിരോധനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ വലുതാണെന്ന് ചിന്തിച്ചിരുന്നു.ഗാന്ധി കറവ പശുവിനെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്ന മിഥ്യാ ബോധത്താൽ പശുവിൻ പാൽ കുടിക്കാതിരിക്കയും വീട്ടുകാരെ കുടിപ്പിക്കാതിരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. ബാലഗംഗാധര തിലകനാവട്ടെ “എന്നെ കൊന്നു കൊള്ളു പകരം പശുവിനെ സംരക്ഷിക്കൂ “എന്ന് പറഞ്ഞവ്യക്തിയായിരുന്നു.

1946-47 കാലഘട്ടത്തിൽ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുമെന്ന ബോധത്തിൽ ജനാധിപത്യ പ്രക്രിയയിൽ ഭൂരിപക്ഷം ഒരു പ്രധാന ഘടനയായതിനാൽ ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിന് മുസ്ലീംഗർക്ക് എതിരെ വർഗ്ഗീയ വികാരം ഉണ്ടാകുന്നതിന് പശു ഒരു പ്രധാന ഘടകമായിരുന്നു. അങ്ങനെ ഹിന്ദു മുസ്ലീം വർഗീയ ലഹള രൂക്ഷമായ സന്ദർഭത്തിൽ 1948 ജൂൺ മാസം ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാം എന്ന തീരുമാനം തിരുത്തി ബ്രട്ടീഷുകാർ 1947 ആഗസ്റ്റ് 15 ന്‌ ഇന്ത്യയിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു.
(തുടരും)

Comments

comments

Comments are closed.