Breaking News

മലയാളസിനിമയ്ക്ക് നല്ലകാലം വരും; പൊലീസ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല: നടൻ വിനായകന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഗോപാലകൃഷ്ണനെന്ന നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിൽ പൊലീസിന് അനുകൂല നിലപാടുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ വിനയാകൻ.

vinayakan2

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള പൊലീസ് അന്വേഷണത്തെക്കുറിച്ച് നടന്‍ വിനായകന്റെ പ്രതികരണം. പൊലീസ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിനായകന്‍ പറഞ്ഞു.കുറ്റവാളി ആണെങ്കിൽ ഏതു ഉന്നതനായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം.കുറച്ചുകൂടി കഴിഞ്ഞാല്‍ മലയാളസിനിമയ്ക്ക് നല്ലകാലം വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വാദത്തിന് ശേഷം വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയില്‍ പെട്ടവരായതിനാല്‍ പുറത്തിറങ്ങിയാല്‍ സ്വാധീനിക്കാനുള്ള സാധ്യത പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

dileep pulsar

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തതും ദിലീപിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന വാദത്തിന് കാരണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപ് നാല് തവണ നേരില്‍ കണ്ടതിന് തെളിവുണ്ട്. പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കി.

അതേസമയം സുനില്‍കുമാറുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ: കെ.രാംകുമാര്‍ വാദിച്ചു. പള്‍സര്‍ സുനി സിനിമാസെറ്റുകളില്‍ സ്ഥിരമായി എത്തുന്ന വ്യക്തിയാണെന്നും ചില സെറ്റുകളില്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാന് കഴിയുമെന്നും പ്രതിഭാഗം ഹൈക്കോടതിയില്‍ ചോദിച്ചു.

Comments

comments