Breaking News

പ്രകാശ് രാജ് തട്ടിപ്പു നടത്തി; ഫെഫ്‌ക ക്വട്ടേഷൻ സംഘം?

തമിഴ് നടൻ പ്രകാശ് രാജ് നടത്തിയ ഒരു വഞ്ചനയുടെ കഥ ആഷിക് അബു പങ്കു വയ്ക്കുന്നു. ക്വട്ടേഷൻ സംഘം ആയി പ്രവർത്തിക്കുന്ന ഫെഫ്ക്കയുടെ മുഖം മൂടി വലിച്ചു കീറപ്പെടുകയാണ് എന്നതാണ് സംഭവത്തിന്റെ ഹൈലൈറ്റ് ! അംഗങ്ങളുടെ ക്ഷേമത്തിനും സിനിമയിൽ അവർക്ക് നേരിടേണ്ടി വരുന്ന ചതികൾക്ക് തടയിടുക എന്ന ലക്ഷ്യത്തിലും പ്രവർത്തിക്കുന്ന ഫെഫ്ക്കയുടെ യഥാർത്ഥ പ്രവർത്തന രീതി നക്കാപ്പിച്ച പണത്തിനു വേണ്ടി കൊട്ടേഷൻ പണി നടത്തുന്ന ഗുണ്ടകളുടേതിനേക്കാൾ തരം താണതാണെന്ന് ആഷിക്കിന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നു.

കാശ് തരാതെ പ്രകാശ് രാജ് വളരെ തന്ത്രപരമായി പറ്റിച്ചതായി സംവിധായകന്‍ ആഷിക് അബുവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് സംഭവത്തിന്റെ ചുരുൾ നിവരുന്നത്.

പ്രകാശ് രാജിന്റെ ചതി

prakash raj aashique abu dailyreports 1

പ്രകാശ് രാജ് തങ്ങളെ പറ്റിക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം വാങ്ങിയത് പ്രകാശ് രാജായിരുന്നു. എന്നാല്‍ പ്രകാശ് വളരെ തന്ത്രപരമായി ഞങ്ങളുടെ പണം തരാതെ ചതിക്കുകയായിരുന്നു. ആഷിക് അബു വെളിപ്പെടുത്തി.

“എനിക്കുണ്ടായ ഒരു അനുഭവം പറയാം. സോള്‍ട്ട് ആന്റെ പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ വിറ്റുപോയിരുന്നു. പ്രകാശ് രാജ് ആണ് വാങ്ങിയത്. പക്ഷേ അദ്ദേഹം വളരെ തന്ത്രപരമായി ഞങ്ങളെ പറ്റിച്ചു. കാശ് തരാതിരുന്നു. അത് പ്രശ്‌നത്തിലേയ്ക്ക നീങ്ങി. 22 ഫീമെയില്‍ കോട്ടയം ഷൂട്ട് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഞങ്ങള്‍ ഫെഫ്കയില്‍ പരാതി നല്‍കി.”

ഫെഫ്ക്ക എന്ന തരം താണ കൂലിത്തല്ല് സംഘം

പ്രകാശ് രാജ് ദക്ഷിണേന്ത്യയിൽ സ്വാധീനമുള്ള നടനും ചലച്ചിത്ര പ്രവർത്തകനുമാണ്. അയാൾ ഒരു ചതി നടത്തി എന്ന പരാതിയുമായി നടക്കാൻ അന്ന് തുടക്കകാരനായ ആഷിക്കിനോ കൂടെയുള്ളവർക്കോ കഴിയുമായിരുന്നില്ല. ആയിരങ്ങൾ മെമ്പർഷിപ്പ് തുകയായി എണ്ണി വാങ്ങുന്ന അവരുടെ സംഘടനയെ സമീപിക്കാൻ ആഷിക്ക് അബു തീരുമാനിക്കുന്നതും അതുകൊണ്ടു തന്നെ.

”അവരത് ഏറ്റെടുത്തു. പക്ഷേ വാങ്ങിത്തരുന്ന പൈസയുടെ 20 ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ബെനിഫിഷ്യറി അസോസിയേഷന്‍ എന്ന് കരുതിയാണല്ലോ നമ്മള്‍ അതില്‍ അംഗത്വമെടുക്കുന്നത്? ഞാനത് ചോദ്യം ചെയ്തു. 2011-2012ലെ കാര്യമാണ് പറയുന്നത്. ഞാനും ശ്യാമും ദിലീഷുമായിരുന്നു പരാതിക്കാര്‍. ഈ 20 ശതമാനം കൊടുക്കേണ്ടി വന്നു. ” ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ആഷിക്ക് മുന്നോട്ട് വയ്ക്കുന്നത്. സ്വന്തം അധ്വാനത്തിന് അർഹതപ്പെട്ട പണമാണ് ആവശ്യപ്പെടുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് മുന്നിൽ നിന്ന് പോരാടുക എന്നതാണ് ഏതൊരു സംഘടനയും പോലെ ഫെഫ്ക്കയും ചെയ്യേണ്ടത്. പക്ഷെ അവർ തുടക്കക്കാരായ അംഗങ്ങളിൽ നിന്നും ആവശ്യപ്പെട്ടത് 20 ശതമാനം കൊട്ടേഷൻ പണം.

ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ – മറ്റൊരു കൊള്ളസംഘം

”ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തിയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. പൈസ മേടിച്ച് കിട്ടണമെങ്കില്‍ തിയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം. ഇതെന്റെ മാത്രം കാര്യമല്ല. ഒരുപാട് പേര്‍ക്ക് സമാനമായ അനുഭവമുണ്ട്. അങ്ങനെയാണെങ്കില്‍ എനിക്കത് എറണാകുളത്തെ ഏതെങ്കിലും ഗുണ്ടാ ഗാംഗിന് കൊടുത്താല്‍ പോരെ. അവരിത് രണ്ട് ശതമാനത്തിന് ചെയ്തു തരും. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ല.”

ആഷിക്ക് അബു ശക്തമായ നിലപാടാണ് എടുക്കുന്നത്. മലയാള സിനിമയിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും അനിഷ്ട സംഭവങ്ങളും ഒരു ശുദ്ധികലശത്തിനുള്ള നിമിത്തമായി കാണുന്നവരുണ്ട്. ആഷിക് അബുവും പൃഥ്വിരാജ് ഉൾപ്പെടുന്ന താരനിരയും വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയുമൊക്കെ അവരിൽ ചിലർ മാത്രം.

Comments

comments