Breaking News

തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘർഷം;10 വീടുകൾ തകർത്തു, സി.പി.എം പ്രവർത്തകന് വെട്ടേറ്റു

തലസ്ഥാനജില്ലയിലെ സിപിഐ എം നേതാക്കളുടെ വീടുകള്‍ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ആക്രമണം രാത്രിയായതോടെ നഗരത്തില്‍ തേര്‍വാഴ്ചയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൌണ്‍സിലര്‍ റസിയാബീഗം, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

kannur-11

ആറ്റുകാൽ, മണക്കാട് പ്രദേശങ്ങളിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പോർവിളികളുമായി നടത്തിയ ആക്രമണങ്ങൾ വ്യാഴാഴ്ച രാത്രി തലസ്ഥാന നഗരത്തെ നടുക്കി. നഗരസഭാ കൗൺസിലർമാരുടേയും രാഷ്ട്രീയ നേതാക്കളുടേതുമടക്കം പത്ത് വീടുകൾ തകർത്തു. സി.പി.എം പ്രാദേശിക നേതാവിനും ബി.ജെ.പിക്കാരനുമടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും സ്കൂട്ടറുകളും തകർത്തു.

ഏതാനും ദിവസമായുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് വ്യാഴാഴ്ച രാത്രിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മാരാകായുധങ്ങളുമായി ആറ്റുകാൽ, മണക്കാട് മേഖലയിൽ അഴിഞ്ഞാടിയ അക്രമിസംഘങ്ങൾ വഴിയാത്രക്കാരെയും കച്ചവടക്കാരെയും മർദ്ദിച്ചു. സി.ഐ.ടി.യു മണക്കാട് ഏരിയാ സെക്രട്ടറി ശ്യാമിനാണ് വെട്ടേറ്റത്. ശ്യാമിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ചാല ഏരിയാ സെക്രട്ടറി ഉണ്ണിക്ക് മർദനമേറ്റു. ഇയാളുടെ വീടിനു നേരെ ആക്രമണമുണ്ടായി. വീടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന പിക്കപ് ഓട്ടോ അടിച്ചുതകർത്തു.

tvam

സി.പി.എം ചാല ഏരിയാ സെക്രട്ടറി എസ്.എ. സുന്ദറിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തല്ലിത്തകർത്തു. ബി.ജെ.പിയുടെ കോർപറേഷൻ കൗൺസിലർ എസ്.കെ.പി. രമേഷ്, ആറ്റുകാൽ കൗൺസിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ബീന എന്നിവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. ബീനയുടെ വീടിന്റെ ജനലുകളും വാതിലുകളും തകർത്തു. വീട്ടിനുള്ളിലേക്ക് കല്ലെറിഞ്ഞു. മുറ്റത്ത് നിറുത്തിട്ടിരുന്ന കാറും രണ്ട് സ്;കൂട്ടറുകളും അടിച്ചുതകർത്തു.

കളിപ്പാൻകുളം വാർഡ് കൗൺസിലറും സി.പി.എം നേതാവുമായ റസിയാ ബീഗത്തിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. വീടിനു മുന്നിലുണ്ടായിരുന്ന റോയൽ എൻഫീൽഡ് ബൈക്കിന്റെ പെട്രോൾ ടാങ്ക് അടിച്ചു തകർത്തു. പിന്നീട് ചാല ആര്യശാലയ്ക്കടുത്തേക്ക് നീങ്ങിയ അക്രമിസംഘം ആര്യശാലയിൽ തയ്യൽക്കട നടത്തുന്ന നടരാജനെ മർദിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

tvm bjp

ആറ്റുകാലിലെ സ്വകാര്യ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമി സംഘം ഒരു മണിക്കൂറിലേറെ സമയം പ്രദേശത്ത് അഴിഞ്ഞാടിയിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നുവെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെയായിരുന്നു ആക്രമണമേറെയും

Comments

comments