Breaking News

‘ഏക’ സെപറ്റംബറിൽ റിലീസ് ചെയ്യും

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായാണ് കിങ് ജോണ്‍സ് ‘ഏക’ എന്ന സിനിമയുമായി വരുന്നത്. ബി എസ് എൻ എൽ ജീവനക്കാരിയും മോഡലും ആക്റ്റിവിസ്റ്റുമായ ആയ രഹ്ന ഫാത്തിമ ആണ് സിനിമയിലെ നായിക.ഏകയെ കുറിച്ച് ഇതിനകം തന്നെ ഒരുപാട് വാര്‍ത്തകള്‍ പുറത്ത് വന്നുകഴിഞ്ഞു. ഏകയുടെ പോസ്റ്ററുകള്‍ വലിയ വിവാദവും സൃഷ്ടിച്ചു.ഏക’ സെപറ്റംബറിൽ റിലീസ് ചെയ്യാനായി ഉദ്ദേശിച്ചു വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’

pathu

ഏകയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന രഹ്ന ഫാത്തിമ സംസാരിക്കുന്നു

‘ഏക’ സെപറ്റംബറിൽ റിലീസ് ചെയ്യാനായി ഉദ്ദേശിച്ചു വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .നിങ്ങളെല്ലാം തരുന്ന സപ്പോർട്ടും വിമർശനങ്ങളു ശ്രദ്ധി ക്കുന്നുണ്ട് ,എല്ലാവര്ക്കും മറുപടി സിനിമയിലൂടെ തരാൻ ആഗ്രഹിക്കുന്നു .’ഏക’ ടീം സ്ഥിരം ചട്ടക്കൂടുകളും അലിഖിത നിയമങ്ങളും പൊളിച്ചെഴുതി മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് .ഞങ്ങൾ സിനിമയിൽ പുതുമുഖങ്ങൾ ആയതുകൊണ്ടും ഒരു ഗോഡ് ഫാദർ ഇല്ലാത്തതിനാലും ബഡ്ജറ്റ് ഇല്ലാത്ത പടം ആയതിനാലും നമ്മുടെ സിനിമ സാധാരണക്കാരായ ജനങ്ങളിൽ എത്തിക്കണമെങ്കിൽ പ്രചരണത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹായം ആവശ്യമാണ്. കൈകാര്യം ചെയ്യുന്നത് ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയമായതിനാൽ സാമ്പത്തികലാഭം പ്രതീക്ഷിച്ചല്ല സിനിമ എടുക്കുന്നത് .ഇന്ത്യയിൽ പ്രദർശനാനുമതി കിട്ടുമോ എന്നുവരെ സംശയമുണ്ട് (നാം എന്ത് കാണണം എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് പലപ്പോഴും ‘ജനാതിപത്യ’ സർക്കാർ എന്നവകാശപെടുന്നവർ ആണല്ലോ )

പെയ്ഡ് ന്യൂസുകളുടെയും ലക്ഷങ്ങളുടെ ആഡ് കളുടെയും കാലത്ത് സാമ്പത്തികലാഭം നോക്കാതെ സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാനായി മുൻകൈ എടുത്ത മാധ്യമങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി .

eka1

സിനിമയില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങളെ കുറിച്ച് നായിക

നഗ്നശരീരങ്ങൾ കടന്നുവരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവിൽ 18 അംഗങ്ങൾ . അവർക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങൾ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോർച്ചർ ചെയ്യുന്ന സംവിധായകൻ. സ്വാഭാവികമായും ആദ്യസിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു.

നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് “ഉണ്ട് ” എന്ന് മറുപടി നൽകി.

ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം .

eka2

നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കൂ .നഗ്നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

വസ്ത്രത്തിൽ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നിൽ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവർത്തകരുടെ മുഴുവൻ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി.

ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു.
ഏകയുടെ സംവിധായകൻ പ്രിൻസ് ജോൺ സംസാരിക്കുന്നു

Comments

comments