Breaking News

“രാമൻറെ ഏദൻ തോട്ടം”: സ്യൂഡോ വിപ്ലവ, കപട സദാചാര സിനിമ

അഭിനയത്തി ൻറെ  കാര്യം പറഞ്ഞാൽ പുതിയ നായികയെ കുറ്റം പറയാൻ പറ്റില്ല ജോജു മനോഹരമായി അഭിനയിച്ചു റേഞ്ചുള്ള നടനാണയാൾ കുഞ്ചാക്കോ പതിവു പോലെ എങ്ങനെ വെറുപ്പിക്കാം എന്നതിനു റിസർച്ച് ചെയ്യുന്നുണ്ട് കുഞ്ചാക്കായുടെ പട്ടി നല്ല അഭിനയമായിരുന്നു. അജു വർഗ്ഗീസെന്തിനു തിളച്ച സാമ്പാറാണെന്നറിയില്ല.പിഷാരടിക്ക് ബഡായി ബഗ്ലാവ് കൗണ്ടറഡി ഹാങ് ഓവർ മാറുന്നേയില്ല എന്നു തോന്നുന്നു…

RAMANTE-EDAN-THOTAM-900x511

വിശാഖ് പയ്യന്നൂർ 

ഇതു പോലൊരു സ്യൂഡോ വിപ്ലവ, കപട സദാചാര സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.
മലയാളി മധ്യവർഗ്ഗ സദാചാരത്തെ നല്ലവണ്ണം തഴുകിയുറക്കി സുഖിപ്പിച്ച് കൊടുക്കുന്നുണ്ട് സിനിമ.
KG ജോർജ് സിനിമകളെ പോലൊന്നുമല്ല പെണ്ണിൻറ്റെ ലൈഗിംകതയേയൊക്കെ പുതിയ മലയാളം സിനിമയ്ക്ക് നല്ല പേടിയാണ്.

എന്താണ് മാലിനിയും രാമനും തമ്മിലുള്ള ബന്ധം? വെറും സൗഹൃദം മാത്രമാണോ? അതിലപ്പുറത്തേക്ക് അതൊരു പ്രണയമാകാനോ അത് പ്രണയം എന്നു സമ്മതിച്ചു തരാനോ അതിൽ ലൈഗിംകതയുണ്ടാകാനോ ഈ പാട്രിയാർക്കി സിനിമ സമ്മതിക്കുന്നില്ല അതിനുള്ള ധൈര്യവുംകഥാകാരന് ഇല്ല .

സ്വതന്ത്രയാകുന്ന പെണ്ണിന് സിനിമ ദയ കാണിച്ച് 2 മഹനീയ സ്വാതന്ത്രയം അനുവദിച്ചു കൊടുത്തിട്ടുണ്ട്.

1- സ്വയം തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യം
2- കൈയ്യിൽ പൂമ്പാറ്റ ചിത്രം പച്ച കുത്താനുള്ള സ്വാതന്ത്യം.

എൽവിസുമായി പിരിഞ്ഞ മാലിനി രാമനൊപ്പം പോകുന്നതൊക്കെ സിനിമയ്ക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.നമുക്കാനന്ദിക്കാനിതിൽ പരം എന്ത് വേണം.?

അതല്ലാതെ അവളുടെ ലൈഗിംകതയെ അഡ്രസ് ചെയ്യാനോ അതിലെ രാഷ്ട്രീയത്തെ കാണാനോ പോയാൽ നമ്മുടെ പാട്രിയാർക്കിയും മലയാളി മധ്യ വർഗ്ഗ സദാചാരബോധവും സഹിക്കുമോ?

സ്വന്തം ലൈഗിംകത വരെ തുറന്നു പറയാൻ കഴിയുന്ന പെണ്ണൊന്നും അടുത്തകാലത്ത് മലയാള സിനിമയിൽ പ്രതീക്ഷിക്കേണ്ടതില്ല.

ramante edan thottam 3

ഈ സിനിമ കണ്ടപ്പോൾ ഓർമ്മ വന്നത് LIFE IN A METRO എന്ന ഹിന്ദി സിനിമയിലെ ഏദൻതോട്ടത്തിലെ എൽവിസിനു സമാനമായി മറ്റു പെണ്ണുങ്ങളുമായി ബന്ധമുള്ളയാളിൻറ്റെ ഭാര്യയായ ശിൽപ്പാ ഷെട്ടിയുടെ കഥാപാത്രത്തേയാണ്.

അവളുടെ ഒരു അവിഹിത ബന്ധം ലൈഗിംകത വരെ എത്തുന്ന സമയത്ത് അവൾ തനി ഭാരത സ്ത്രീയായി തൻ ഭാവശുദ്ധി കാത്തു സൂക്ഷിക്കുന്നുണ്ട്.ഏദൻ തോട്ടത്തിലെ മാലിനിയും അതു തന്നെയാണ് അറുപഴഞ്ചൻ സ്ത്രീ.

പണ്ട് രോഗിയായ ഭർത്താവിനെ വേശ്യാഗൃഹത്തിലേക്ക് ചുമന്നു കൊണ്ടു പോയ ശീലാവതിയില്ലേ അതു തന്നെയാണ് മാലിനി പക്ഷേ ഒറ്റ വിത്യാസം മാത്രം മാലിനി തോളിലേറ്റുന്നത് പാട്രിയാർക്കിയേയും സദാചാര ബോധത്തേയും ആണെന്നേ ഉള്ളൂ.

അങ്ങനെ തന്നെ നടക്കട്ടെ സ്ത്രീ ആണല്ലോ ഇവിടെ സദാചാരം സംരക്ഷിക്കേണ്ടവർ എന്നാണ് സിനിമയുടെയും പക്ഷം, രാഷ്ട്രീയം.ഓരോരോ സിനിമകളേ എന്നിട്ടതിന് വലിയ വിപ്ലവ ചിത്രം എന്ന പേരും……

ramante 5

അഭിനയത്തി ൻറെ  കാര്യം പറഞ്ഞാൽ പുതിയ നായികയെ കുറ്റം പറയാൻ പറ്റില്ല ജോജു മനോഹരമായി അഭിനയിച്ചു റേഞ്ചുള്ള നടനാണയാൾ കുഞ്ചാക്കോ പതിവു പോലെ എങ്ങനെ വെറുപ്പിക്കാം എന്നതിനു റിസർച്ച് ചെയ്യുന്നുണ്ട് കുഞ്ചാക്കായുടെ പട്ടി നല്ല അഭിനയമായിരുന്നു.

അജു വർഗ്ഗീസെന്തിനു തിളച്ച സാമ്പാറാണെന്നറിയില്ല.പിഷാരടിക്ക് ബഡായി ബഗ്ലാവ് കൗണ്ടറഡി ഹാങ് ഓവർ മാറുന്നേയില്ല എന്നു തോന്നുന്നു…

Comments

comments

Reendex

Must see news