Breaking News

ഇരുന്നൂറോളം കുട്ടികളുടെ ജീവൻ എടുത്ത ബ്ലൂ വെയിൽ ദ കില്ലർ ഗെയിം

ഈ തലമുറയിലെ കൗമാരക്കാർ കമ്പ്യൂട്ടർ ഗെയ്മിനു അടിമകൾ ആണെന്ന കാര്യം എല്ലാവർക്കുമറിയാം , എന്നാൽ ബ്ലൂ വെയിൽ ചലഞ് ഗെയിം ഒരു സാധാരണ ഗെയിം അല്ല , ഇത് വരേയ്ക്കും ഇരുന്നൂറോളം കുട്ടികളുടെ ജീവൻ എടുത്ത കില്ലർ ഗെയിം ആണ്. 21 കാരനായ ഫിലിപ്പ് ബുദൈകിൻ എന്ന റഷ്യൻ സ്വദേശി ആണ് ഈ ഗെയിമിന്റെ സൃഷ്ടാവ്, ഇപ്പോൾ റഷ്യൻ പോലീസിന്റെ കസ്റ്റഡിയിൽ ആണ് അദ്ദേഹം.

suicide1

ഈ ഗെയിം നിങ്ങൾക്കു ആണ്ട്രോയിഡ്‌ പ്ലേയ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്ന ഒന്നല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ , ബ്ലൂ വേൽ ചാറ്റ് ഗ്രൂപ്കളിൽ നിന്നോ തേർഡ് പാർട്ടി ആപ്പ് സ്റ്റോറികളിൽ നിന്ന് APK ഫയൽ ആയിട്ടേ ഈ ഗെയിം കിട്ടുകയുള്ളൂ, ഗൂഗിൾ സെർച്ചിൽ പോലും ഇതിന്റെ ഇൻസ്റ്റാളേഷനെ സംബന്ധിക്കുന്ന വിവരങ്ങൾ കിട്ടാൻ ഇല്ല , അത്രക്കും വിദഗ്ദൻ ആണ് ഇതിന്റെ പിതാവ്.

ഏറെ ചതിക്കുഴികളുള്ള സൈബർ ലോകത്തിന്റെ പേടിസ്വപ്നം ആണ് ഇന്ന് ഈ ഗെയിം , റഷ്യയിൽ മാത്രം ഈ മരണകളിയിലൂടെ ജീവൻ നഷ്ടപെട്ടത് 135 ഓളം കുട്ടികൾക്ക് ആണ് . ഇന്ത്യയിൽ പോലും ഇത് വരെ 8 ആത്മഹത്യകൾ സ്ഥിതീകരിച്ചു . 50 ലെവലുകൾ ഉള്ള ഒരു ഓൺലൈൻ ചലഞ്ചിങ് ഗെയിം ആണ് ബ്ലൂ വെയിൽ , ഇതിന്റെ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിൻ കളിക്കുന്നവർക് ഓരോ ദിവസത്തേക്കുള്ള ടാസ്ക് കൊടുക്കും . കിട്ടുന്ന ടാസ്കുകൾ ഫിനിഷ് ചെയ്തിട്ട് അതിന്റെ റിപോർട്ടുകൾ ഓൺലൈൻ ആയി സബ്മിറ്റ് ചെയ്യണം . ആദ്യ ദിവസമൊക്കെ വളരെ സിമ്പിൾ ആയ ടാസ്കുകൾ ആയിരിക്കും തരുന്നത്.

suicide2

ഫോർ എക്സാമ്പിൾ ഒരു ഹൊറർ സിനിമ കാണുക , അല്ലെങ്കിൽ പുലർകാലത് നാലുമണിക്ക് എണീറ്റ് കടൽക്കരയിൽ പോയി ഇരിക്കുക . എന്നാൽ 15 – 20 ലെവൽ കഴിഞ്ഞാൽ കളി കാര്യമാവും , കിട്ടുന്ന ടാസ്കുകൾ ദിനം പ്രതി ആയാസമേറിയതാവും , ദേഹത്ത് ബ്ലേഡ് കൊണ്ട് മാർക്കുകൾ ഉണ്ടാക്കി ചിത്രം അപ്‌ലോഡ് ചെയ്യുക. കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കോറിയിട്ട ശേഷം ആ ചിത്രം പോസ്റ്റ് ചെയ്യുക , അങ്ങനെ ക്രമേണ അഡ്മിൻ ഗെയിമിന്റെ കാഠിന്യം കൂട്ടികൊണ്ടിരിക്കും.

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇത്ര പ്രയാസം ആണെങ്കിൽ ക്വിറ്റ് ചെയ്തു കൂടെ എന്ന് , അവിടെയാണ് യഥാർത്ഥ ട്രാപ് , മേല്പറഞ്ഞ ഈ ഗെയിമിന്റെ സൃഷ്ടാവ് ഒരു മനഃശാസ്ത്ര വിദ്യാർത്ഥി ആയിരുന്നു ഒരു കൗമാരക്കാരന്റെ മനസ്സിനെ എങ്ങനെ നിയന്ത്രിക്കണം എന്ന് നല്ല ബോധ്യമുള്ള ഗെയിം ഡവലപ്പർ. എന്നിരുന്നാലും ചില ഗെയ്‌മേഴ്‌സ് ഇടക്ക് വച്ച് ക്വിറ്റ് ചെയ്യാൻ ശ്രമിക്കും , അപ്പോൾ ആണ് അവർ തങ്ങൾ എത്തിപ്പെട്ട ചതിയുടെ ആഴം അറിയുക .

suicide

നിങ്ങൾ ഈ ഗെയിം തുടങ്ങുമ്പോൾ തന്നെ ഗെയിം അഡ്മിൻ നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്തിട്ടുണ്ടാകും . ഇടക്ക് വച്ച് നിങ്ങൾ പിന്തിരിയാൻ ശ്രമിച്ചാൽ അഡ്മിൻ നിങ്ങളെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തു ഗെയിം തുടരാൻ നിര്ബന്ധിതൻ ആക്കും.

അങ്ങനെ ദിനം പ്രതി കാഠിന്യമേറിയ ടാസ്കുകൾ ഏറ്റെടുത്തു അടിമകളെ പോലെ 49 ദിവസം തള്ളി നീക്കി ആ ദിനം വന്നെത്തും ദി അൾട്ടിമേറ്റ് ആൻഡ് ഫൈനൽ ചലഞ് “കിൽ യൗർസെൽഫ് ” മിക്കവാറും ഏതെങ്കിലും ഉയർന്ന കെട്ടിടത്തിന്റെ മുകളിൽ കയറി ചാടാൻ ആയിരിക്കും കല്പന.

ഐസ് ബക്കറ് ചല്ലന്ജ് പോലെ വളരെ പെട്ടന്ന് ആണ് ഈ ഗെയിം പടർന്നു പന്തലിക്കുന്നതു. പല രാജ്യങ്ങളിലെയും പോലീസ് അവരുടെ ജനങ്ങളോട് ഇതിന്റെ ഭവിഷ്യത്തുകൾ മനസിലാക്കി കൊടുക്കുന്നുണ്ട് , നമ്മുടെ നാട്ടിലും പൊലിഞ്ഞു 8 കുരുന്നു ജീവൻ , ഇത് നമ്മൾ വളരെ സീരിയസ് ആയി തന്നെ കാണേണ്ട ഒരു വിപത്തും ആണ് , കുട്ടികൾക്ക് മൊബൈലും ടാബും ഒക്കെ വ്യക്തിത്വ വികസനത്തിന് ഒരു പരിധി വരെ നല്ലതാണ് , പക്ഷെ അത് നമ്മുടെ കൺട്രോളിൽ ആയിരിക്കണമെന്ന് മാത്രം …

കടപ്പാട് ~മനോജ് ഗോപാലകൃഷ്ണൻ

Comments

comments

Reendex

Must see news