Breaking News

കോഴ ആരോപണം ബി ജെ പി പഞ്ചായത്ത്കമ്മിറ്റി പിരിച്ച് വിട്ടു

കോഴ ആരോപണം ബി ജെ പി പഞ്ചായത്ത്കമ്മിറ്റി ഒന്നാകെ പിരിച്ച് വിട്ടു. കോണ്‍ഗ്രസ്സും ,എസ് ഡി പിക്കും ഒപ്പം ചേര്‍ന്ന് അവിശ്വാസപ്രമേയത്തിനനുകൂലമായി വേട്ട്‌ചെയതതിനെ തുടര്‍ന്ന് ബി ജെ പി പഞ്ചായത്ത് കമ്മിറ്റിയെപിരിച്ച് വിട്ടു.ബി.ജെ.പി. വെമ്പായം പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ അറിയിച്ചിരിക്കുന്നത്.

bjp cash2

ശനിയാഴ്ച്ച നടന്ന അവിശ്വാസചര്‍ച്ചയിലാണ് കോണ്‍ഗ്രസും എസ് ഡി പി ഐയും ബി ജെ പിയും ഒരുമിച്ച് ചേര്‍ന്ന് എല്‍ ഡി എഫ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരന്നു. ഇതോടെ അവിശുദ്ധ കൂട്ട്‌കെട്ടെന്നാരോപിച്ച് കോഴ ആരോപണവുമായി എല്‍ ഡി എഫ് രംഗ്തത്ത് വന്നിരുന്നു. വിഷയം വലിയചര്‍ച്ചയ്ക്ക് തന്നെ വഴിവച്ചിരിക്കുകയാണ് . ഇതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി നോതൃത്വം അറിയിച്ചിരിക്കുന്നത്.

അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ മേല്‍ക്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നാണ് പറയുന്നത്. എന്നാല്‍ ഇനി നടക്കാനിരിക്കുന്ന പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസിന് അനുകൂലമായി വേട്ട് ചെയ്യാനുള്ള മുന്നൊരുക്കമായി ഇതിനെ കാണുന്നവരുണ്ട്. വലിയ കോഴ ആരോപണങ്ങളും ഇത് സംബന്ധിച്ച് ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

Comments

comments