Breaking News

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജെന്നു നടി ഹിമ ശങ്കര്‍

ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്ര–നാടക നടി ഹിമ ശങ്കര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ

hima

മലയാളസിനിമയിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന സമയമാണ്. അഭിനയിക്കാനുള്ള അവസരത്തിനുവേണ്ടി ലൈംഗികത ആവശ്യപ്പെടുന്ന, കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ചില നടിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ഉണ്ടെന്ന് പറയുകയാണ് ചലച്ചിത്ര നടിയും നാടക പ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍. അനൂപ് മേനോന്‍ നായകനാവുന്ന ‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്ര–നാടക നടി ഹിമ ശങ്കര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു.

-hima-shankar

ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്.

സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു.

Comments

comments