വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) സാമൂഹിക ഭീകരവാദമെന്ന് (social terrorism) രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ പ്രകാശ് ഠാടിയ
ഇത്തരം(ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) ബന്ധങ്ങളില്‍നിന്ന് ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വിധവകളുടേതിനെക്കാള് മോശമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഒരു പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”വിവാഹത്തിലേതിനു സമാനമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളും രജിസ്റ്റര്‍ ചെയ്യാന്‍ നിയമം കൊണ്ടുവരണം. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് മുഴുവന്‍ സമൂഹത്തിന്റെയും അന്തസ്സിനെയും ഇല്ലാതാക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ അധികാരമില്ല”.
ബന്ധം ഇല്ലാതാക്കുന്നതിനും നിയമപരമായി വേണമെന്നും ഠാടിയ പറഞ്ഞു. വിവാഹം കഴിക്കാതെ ഒരാള്‍ക്കൊപ്പം ജീവിച്ച 50 കാരിക്ക് ക്യാന്‍സര്‍ ബാധിച്ചു. പത്തുവര്‍ഷമായി ഒരുമിച്ചു കഴിയുകയായിരുന്നു അവര്‍ ഇരുവരും. എന്നാല്‍ രോഗം തിരിച്ചറിഞ്ഞതോടെ പങ്കാളി അവരെ ഉപേക്ഷിച്ചു പോയി. അവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച കാര്യം പരാമര്‍ശിച്ച ഠാടിയ ചില ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കഥകള്‍ വേദനാജനകമാണെന്നും പറഞ്ഞു.ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ഠാടിയ രാജസ്ഥാനിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രഞ്ജിത്ത് തങ്കപ്പൻ
ഞാന്‍ മുക്കാല്‍പങ്കും യോജിക്കുന്നു ഈ നിലപാടിനോട് കാരണം ഈ പരാമര്‍ശത്തിന് കാരണമായി അയാള്‍ പറയുന്നത് ഇങ്ങനെ ഒരുമിച്ചു ജീവിച്ചു മാരക രോഗം പിടിപെട്ടപ്പോള്‍ പുരുഷന് ഒഴിവായി പോയതില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച സ്ത്രീയുടെ പരാതിയാണ്.
അതുകൊണ്ട് കമ്മീഷന് പറയുന്നു, ഈ ഒരുമിച്ചു ജീവിക്കലുകള്ക്കും ചില നിബന്ധനകള്‍ ആവശ്യമാണ് എന്ന് അത്രയും ഞാന്‍ യോജിക്കുന്നു.
അറിയാം നമ്മുടെ ഉത്തമ ഞരമ്പ് വിപ്ലവകാരികള്‍ക്ക് ഇത് പിടിക്കില്ല ..പക്ഷെ നമുക്കറിയാല്ലോ ന്നാള് ഒരുത്തമ ബല്ലാണ്ട് നിലവിളിച്ചത് !!
ഏതു പുരോഗമന ജാടയും ചൂഷണം ചെയ്യുന്നത് സ്ത്രീത്വതെയാണ് ! ഇരകള്‍ ആക്കപ്പെടുന്നത് നിലവിളിക്കപ്പെടുന്നത് ഭൂരിപക്ഷവും സ്ത്രീകള്‍ ആണ്.
അറിയാം നിയമങ്ങളെ ദുരുപയോഗം ചെയ്തു പുരുഷ പീഡനങ്ങളും ഇവിടെ നിലനില്ക്കുന്നു
അപ്പോള്‍ വിവാഹത്തിലൂടെ ആയാലും അല്ലെങ്കിലും സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നതില്‍ ചില കടമകള്‍ ചില പ്രതിബധതകള് ചില പരസ്പര ഉത്തരവാദിത്തങ്ങള്‍ തീര്ച്ചയയായും ഉണ്ടാവണം
അത് വിവാഹത്തിലൂടെ ജീവിച്ചാലും ഉണ്ടാവണം വിവാഹം ഇല്ലാതെ ജീവിച്ചാലും ഉണ്ടാവണം.
ഇവയൊക്കെ സ്വാഭാവികമായി നടക്കുന്ന കമ്മ്യൂണിസ്റ്റ് സമൂഹം ആയിരുന്നു എങ്കില്‍ നമുക്കിത് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ല പക്ഷെ ഇന്നത്തെ സമൂഹങ്ങളില്‍ ..നീതിക്കായ് നിലവിളികള്‍ ഉയരുമ്പോ അതെ നമ്മുടെ ജീവിതങ്ങളെ സാമൂഹ്യ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയ്ക്ക് വിധേയം ആക്കേണ്ടതുണ്ട്.
ഇനി അതിലെ നിയമ പരമായ പാളിച്ചകള്‍ ഉണ്ട് എങ്കിലോ എങ്കില്‍ തീര്‍ച്ചയായും അത് പരിഹരിക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ മനുഷ്യരെ സഹായിക്കുകയും ആണ് വേണ്ടത് അല്ലാതെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എന്റെ ജീവിതം എന്റെ സെക്സ്…. എന്റെ…. എന്റെ….. എന്ന് അലമുറയിടുന്ന നാറികള് ഉണ്ട് എങ്കില്‍ അവരെ ചികിത്സിക്കണം… മിനിമം സമൂഹത്തില്‍ നിന്നും മാറ്റി പാർപ്പിക്കനം.