Breaking News

‘ഉപ്പും മുളകും’ തട്ടിയെടുക്കാൻ ഗൂഡാലോചന

uppum mulakum dailyreports

‘ഉപ്പും മുളകും’ നായകനാകാൻ ഹാസ്യതാരം നടത്തിയ നീക്കം

uppum mulakum dailyreports 5

ഫ്‌ളവേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ നീക്കം പാളി. മറ്റൊരു സീരിയലിന്റെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകരെ പ്രമുഖ ചാനലിൽ എത്തിച്ചത് ചെറിയ തമാശ വേഷങ്ങളിൽ സിനിമയിലുള്ള ഒരു ഹാസ്യ നടനാണ്. എന്നാൽ അവിടെ എത്തി ചർച്ച പുരോഗമിക്കവേ ‘ഉപ്പും മുളകും’ എന്ന സീരിയൽ തന്നെ പറിച്ചു നടുക എന്നതാണ് ലക്‌ഷ്യം എന്ന് തെളിഞ്ഞു വന്നു. അണിയറ പ്രവർത്തകർക്ക് വൻ തുകയും വാഗ്ദാനം ചെയ്തു. ഒന്നാം നിര ചാനൽ ഇങ്ങനെ ഒരു ഓഫർ വച്ച് നീട്ടുമ്പോൾ പെട്ടെന്നെതിർക്കാൻ കഴിയാതെ ചെന്നവർ അവിടെ നിന്നും തന്ത്രപരമായി തടിയൂരി.

ഹാസ്യ നടൻ എന്ന ‘കുറുക്കൻ’

uppum mulakum dailyreports 3

ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടൻ പക്ഷെ കൂടുതൽ അറിയപ്പെടുന്നത് റിയാലിറ്റി ഷോകളിൽ മാർക്കിടാൻ ഇരിക്കുന്ന വിധികർത്താവിന്റെ വേഷത്തിലെ അഭിനയത്തിലാണ്. അതിലും ശോഭിക്കാതെ പുറത്തു പോയി. മലയാള സിനിമ അടിമുടി മാറിയതോടെ നേരത്തെ കിട്ടിയിരുന്ന വേഷങ്ങൾ പോലും ലഭിക്കാതായി. അപ്പോഴാണ് ജനപ്രിയ സീരിയലായ ‘ഉപ്പും മുളകും’ മാതൃകയിൽ ഒരു സീരിയൽ എന്ന ആശയവുമായി ടിയാൻ ടി.ചാനലിൽ എത്തുന്നത്. കഥയും നായകനും ‘ഞാൻ’ തന്നെ എന്നറിയിച്ചു. ആൾ സിനിമാ നടനാണ്, തങ്ങളുടെ തന്നെ പഴയ ‘വിധി’കർത്താവാണ്… കാര്യം തത്വത്തിൽ അംഗീകരിച്ചു.

ചാനലിന്റെ സീരിയൽ തലവൻ എന്ന ‘കുറുനരി’

uppum mulakum dailyreports 4

നടൻ കുറുക്കനെങ്കിൽ ടി.ചാനലിലെ സീരിയൽ ചുമതലയുള്ള തലവൻ കുതന്ത്രങ്ങളുടെ കുറുനരിയാണ്. ആവശ്യം പറഞ്ഞപ്പോൾ ദക്ഷിണ വയ്ക്കാൻ പറഞ്ഞില്ല എങ്കിലും തലവൻ പറഞ്ഞു തുടങ്ങി. സംഗതി കൊള്ളാം. പക്ഷെ ‘ഉപ്പും മുളകും’ പോലൊരു സീരിയൽ അല്ല നമുക്ക് വേണ്ടത് ; ഉപ്പും മുളകും തന്നെയാണ് എന്ന് നടനോട് പറഞ്ഞു. ബിജു സോപാനത്തിനും മുകളിൽ ഒരു കഥാപാത്രം. ഉദാഹരണത്തിന് ‘ഗോപാലകൃഷ്ണ പണിക്കർ’ എന്ന മോഹൻ ലാൽ കഥാപാത്രം പോലെ ഒന്ന്. ആ വീട്ടിലേക്ക് നുഴഞ്ഞു കയറുന്നു. പക്ഷെ അതിന് അതെ ടീം തന്നെ നമുക്ക് വേണം. ചെറിയ ചില പരിഷകരങ്ങൾ. നായകൻ മാറുന്ന കാര്യം തല്ക്കാലം അവർ അറിയണ്ട. ഒരു വേഷം എന്ന് സൂചന നൽകിയാൽ മതി.

അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ പ്രകടനം യഥാർത്ഥ ജീവിതത്തിൽ നടത്തി ലോക്കപ്പിൽ വരെയായ താനാണ് ബുദ്ധിമാനും സമർത്ഥനും എന്ന് കരുതിയിരുന്ന ഹാസ്യ നടൻ ഈ കുറുക്ക് ബുദ്ധിയ്ക്കു മുന്നിൽ ദക്ഷിണ വച്ച് നേരെ വച്ചടിച്ചു എറണാകുളത്തേക്ക്.

‘ഉപ്പും മുളകും’ ലൊക്കേഷൻ

mammukkka uppum mulakum

തടി കാരണം ഓടിയപ്പോൾ കിതച്ചെത്തിയ നടൻ ആവശ്യമറിയിച്ചു. പുതിയ ഒരു പരമ്പര എന്ന നിലയിൽ നമുക്ക് പ്ലാൻ ചെയ്യാം. രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോകുക സാധ്യമാണോ എന്ന് നോക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അങ്ങനെയാണ് മുന്തിയ ചാനലിലെ സീരിയൽ തലവന്റെ മുന്നിലേക്ക് അവർ എത്തുന്നത്.

uppum mulakum dailyreports

ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ കാഴ്ച ഒരു ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമം നടത്തിയ ആളുകളെയോ ചാനലിനെയോ അവരോടുള്ള ബഹുമാനം കൊണ്ട് തല്ക്കാലം വെളിപ്പെടുത്തുന്നില്ല. ഇത്തരം ഗൂഢാലോചകൾ കൊണ്ട് ഉപ്പും മുളകും തകർക്കാൻ കഴിയില്ല എന്ന് ഫ്‌ളവേഴ്‌സ് അധികൃതർ പറയുന്നു. ”ഫ്‌ളവേഴ്‌സ് ചാനൽ നേരിട്ട് നിർമിക്കുന്ന ‘ഉപ്പും മുളകും’ എന്ന ഹാസ്യാത്മക സീരിയൽ കുടുംബ പ്രേക്ഷകർക്കിടയിൽ ഇന്നും നമ്പർ വൺ ആണ്. അതിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തിനുള്ളിൽ കടന്ന് അന്തഃഛിദ്രം ഉണ്ടാ ശ്രമിച്ചാൽ പണി പാളത്തല്ലേ ഉള്ളൂ ചേട്ടാ ?” ഫ്‌ളവേഴ്‌സ് ഉറച്ച ആത്മവിശ്വാസത്തിൽ തന്നെ.

uppum mulakum4

Comments

comments