Breaking News

ജാവേദ് ഹസ്സൻ ഡിജിറ്റൽ രംഗത്തേയ്ക്ക്

ലോകവ്യാപകമായി ബിസിനസ് ശൃംഖലയുള്ള ജാവേദ് ഹസ്സൻ കേരളത്തിലെ ഡിജിറ്റൽ കമ്പനിയായ സിനിസോഫ്റ്റിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇതോടെ പൂർണമായും കേരളീയമായ സിനിസോഫ്റ്റ് മൾട്ടിനാഷണൽ പദവിയിലേക്കു ഉയരും.

javad hassan anil nair dailyreports

ഡിജിറ്റൽ മീഡിയ രംഗത്തെ പ്രമുഖ സ്ഥാപനമാണ് സിനി സോഫ്റ്റ്. അനിൽ നായർ ആണ് സിനി സോഫ്റ്റിന്റെ മേധാവി. ഡിജിറ്റൽ ആപ്ലിക്കേഷനുകളും ഓവർ ദി ടോപ്പ് പ്ലാറ്റ് ഫോമുകളും വികസിപ്പിക്കുന്നതിന് പേരു കേട്ട സിനിസോഫ്‌റ്റിന്റെ പ്രവർത്തനമികവ് വിലയിരുത്തിയാണ് ജാവേദ് ഹസ്സൻ വലിയ ഒരു നിക്ഷേപത്തിന് തീരുമാനിച്ചത്.

നിരവധി രാജ്യങ്ങളിൽ വേരുകളുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ തലവനാണ് ജാവേദ് ഹസ്സൻ. ബിസ്സിനസ്സ് നിരീക്ഷകർ നൽകുന്ന സൂചനകളനുസരിച്ച് 100 കോടിയിലധികം രൂപയായിരിക്കും അദ്ദേഹം സിനിസോഫ്റ്റിലേക്ക് മുതലിറക്കുന്നത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഈ നിക്ഷേപത്തോടെ കേരളത്തിലെ ഒന്നാം നിര സ്ഥാപനമായി സിനിസോഫ്റ്റ് ഇടം പിടിക്കും.

ഡിജിറ്റൽ രംഗത്തെ കേരളത്തിലെ ആദ്യമെഗാ സംരംഭം ആയിരിക്കും ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. സോഫ്റ്റ്‌വെയർ രംഗത്ത് സാന്നിധ്യമുറപ്പിച്ച മൾട്ടിനാഷണൽ സംരംഭകൻ ജാവേദ് ഹസ്സനും ഡിജിറ്റൽ രംഗത്തെ കഠിന പ്രയത്നത്തിലൂടെ ഉയർന്നു വന്ന അനിൽ നായരും കൈകോർക്കുന്നതോടെ ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ആകും ഇത് തുടക്കമിടുന്നത്.

Comments

comments

Reendex

Must see news