Breaking News

200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും

ഇരുന്നൂറ് രൂപ നോട്ടുകള്‍ നാളെ മുതല്‍ രാജ്യത്ത് ലഭ്യമാകുമെന്നത് റിസര്‍വ്വ് ബാങ്ക്. നോട്ടു നിരോധനത്തിനു ശേഷമുണ്ടായ കറന്‍സി ക്ഷാമത്തിന് 200 രൂപ നോട്ടുകള്‍ വരുന്നതോടു കൂടി പരിഹാരമാകുമെന്നാണ് കരുതുന്നത്. പുതിയ നോട്ട് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ധനകാര്യ വകുപ്പ് പൂര്‍ത്തിയാക്കി.

200-rupee-note

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് നോട്ട് പുറത്തിറങ്ങുക. ഇളം മഞ്ഞ നിറമാണ് നോട്ടിന് നല്‍കിയിരിക്കുന്നത്. 66 മില്ലിമീറ്റര്‍ നീളവും 146 മില്ലി മീറ്റര്‍ വീതിയിലുമാണ് പുതിയ നോട്ട് പുറത്തിറങ്ങുക. അശോക ചക്രത്തിനു പുറമെ സാഞ്ചി സ്തൂപ മോണമെന്റിന്റെ ചിത്രവും നോട്ടിലുണ്ട്. പ്രധാന മന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും നോട്ടിലുണ്ടാകും. ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ 200 രൂപ നോട്ടുകള്‍ അവതരിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്.

കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ നോട്ടാണിത്. നേരത്തെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. 1994 ല്‍ നിരോധിച്ച ഒരു രൂപ നോട്ട് വീണ്ടും ഇറക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.

Comments

comments

Reendex

Must see news