Breaking News

ശബരിമല ബുദ്ധ വിഹാരമോ?ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്

“ആര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം, തിരിച്ചുപിടിയ്ക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് മോഹൻ ദാസി ൻറെ ട്വീറ്റ്.ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതുവരെ ഇവന്മാരുടെ ഇത്തരം നുണകഥകള്‍ക്ക് വേരോട്ടം ലഭിച്ചിട്ടില്ലെങ്കിലും ഈ അടുത്തകാലത്തായി പേരിന്‍റെ ആസനത്തില്‍ വാലുവെച്ച ചില എമ്പോക്കികള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കെ ജി മോഹന്‍ദാസ്‌ എന്ന ഗോസന്തതിയുടെ ജല്‍പ്പനങ്ങള്‍.

arthunkal1

അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു.കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌.

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത് ആര്‍ എസ് എസുകാരായ മോഹന്‍ദാസിനെ പോലുള്ളവര്‍ ചുമ്മാതിരിക്കുന്ന കൂതിയില്‍ ചുണ്ണാമ്പിട്ട്‌ ചൊറിയുമ്പോള്‍ ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം.അർത്തുങ്കൽ പള്ളി പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല……എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു വന്നാൽ ഞങ്ങൾ അർത്തുങ്കൽ കാരുടെ തനി കൊണം അറിയുമെന്റെ മോഹൻദാസേ …….”

ലിബി സി.എസ്. അർത്തുങ്കൽ 

mohandas2

ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. സംഘ്പരിവാറാണ് ഇന്ത്യയില്‍ ആ ‘കലയുടെ’ യഥാര്‍ത്ഥ പ്രായോജകര്‍. ചരിത്ര സത്യങ്ങളെയും വിശ്വാസങ്ങളെയും അവരെപ്പോലെ മറ്റാരും ഇത്രമേല്‍ വളച്ചൊടിച്ച് വര്‍ഗീയകലാപം സ്രഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതുവരെ ഇവന്മാരുടെ ഇത്തരം നുണകഥകള്‍ക്ക് വേരോട്ടം ലഭിച്ചിട്ടില്ലെങ്കിലും ഈ അടുത്തകാലത്തായി പേരിന്‍റെ ആസനത്തില്‍ വാലുവെച്ച ചില എമ്പോക്കികള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കെ ജി മോഹന്‍ദാസ്‌ എന്ന ഗോസന്തതിയുടെ ജല്‍പ്പനങ്ങള്‍.

ചരിത്ര സത്യങ്ങള്‍ മറക്കപ്പെടാന്‍ ശ്രമിക്കുന്ന മോശമായ ചരിത്രമുള്ളവനെ നമ്മള്‍ യഥാര്‍ത്ഥ ചരിത്രം പഠിപ്പിച്ചുകൊടുക്കണം. അല്ലെങ്കില്‍ ഇവന്മമാര്‍ പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്(ഐതിഹ്യങ്ങള്‍,പുരാണങ്ങള്‍,തറവാട്ടുമഹിമകള്‍ ഇവന്മമാര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടേയിരിക്കും.അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും,തമസ്ക്കരിക്കുന്നതിനും ഇവന്മ്മര്‍ക്ക് സാധിച്ചിട്ടുണ്ട്. അവന്റെ ക്രൂരതയുടേയും,വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആ യാഥാര്‍ത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാര സന്തതികളുമായ സവര്‍ണ്ണരും അവരുടെ പുഷ്ട്ടംതാങ്ങികളായ ബ്രാഹ്മണ്യ ജന്തുപാര്‍ട്ടിക്കാരെയും.ചരിത്രമായി ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഇടിച്ചുവീഴ്ത്തിയായിരുന്നു രാജ്യത്ത് സംഘപരിവാര്‍ ശക്തിപ്രാപിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ മതനിരപേക്ഷത തകര്‍ത്തെറിഞ്ഞുകൊണ്ട് അവര്‍ ശക്തിപ്രാപിച്ചതോടെ വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീടുണ്ടായത്. എത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ മാത്രം സംഘശക്തിക്ക് വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല.കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമങ്ങള്‍ കേരളീയ ജനത തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട വര്‍ഗീയതയുമായി കളം പിടിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാരങ്ങള്‍. ബാബറി മസ്ജിദായിരുന്നു അന്ന് രാജ്യത്ത് ലക്ഷ്യമിട്ടതെങ്കില്‍ ഇന്ന് കേരളത്തില്‍ ആര്‍ത്തുങ്കല്‍ പള്ളിയാണ് ആര്‍ എസ് എസ് കണ്ണുവെയ്ക്കുന്നത്.അർത്തുങ്കൽ തൈയ്ക്കലിൽ മുൻപും വർഗ്ഗീയ സംഘർഷവും കൊലപാതകവും നടന്നിട്ടുള്ള സ്ഥലമാണ്.വീണ്ടും അവിടം തന്നെ തിരഞ്ഞെടുക്കാൻ സംഘപരിവാരം കോപ്പു കൂട്ടുന്നതും അതുകൊണ്ടാണ്.

sabri-001

ശബരിമല ബുദ്ധ വിഹാരമോ?

കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌. ഈ വിഭാഗം ജനങ്ങള്‍ക്ക്‌ ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യമായ നവോത്ഥാനത്തിന്‌ കാരണമാകും എന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. ‘ബുദ്ധം ശരണം ഗഛാമി – സംഘം ശരണം ഗഛാമി’ എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി.

മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌.

buddhan1

ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍”തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ” എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌.

ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത്‌ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന്‌ ആ ഭയത്തിന്‌ അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ്‌ കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്‌.

ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്‌. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്‌. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന്‌ പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്‌? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത്‌ സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്‌. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ.

mohan-das

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത് ആര്‍ എസ് എസുകാരായ മോഹന്‍ദാസിനെ പോലുള്ളവര്‍ ചുമ്മാതിരിക്കുന്ന കൂതിയില്‍ ചുണ്ണാമ്പിട്ട്‌ ചൊറിയുമ്പോള്‍ ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം.

mohandas1

അർത്തുങ്കൽ പള്ളി പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല……എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു വന്നാൽ ഞങ്ങൾ അർത്തുങ്കൽ കാരുടെ തനി കൊണം അറിയുമെന്റെ മോഹൻദാസേ …….!

Comments

comments