Breaking News

മേരാ പ്യാരീ ദരിദ്ര വാസിയോം, ദേശ് ക ഉന്നമൻ കേലിയേ പെട്രോൾ ക 71.94 രൂപ ഡീസൽ ക 61.19 രൂപ കൂട്ടി ഹേ

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്? ജൂലൈ മുതല്‍ വര്‍ധിച്ചത് ആറ് രൂപ ഒരു മാസം കൂടി കഴിഞ്ഞാല്‍ 50 രൂപക്ക് പെട്രോളും ഡീസലും കിട്ടാന്‍ പോകുവാ, ഇപ്പോഴത്തെ ഈ വില വര്‍ദ്ധനവ് കാര്യമാക്കേണ്ടതില്ല. ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ടെന്നല്ലെ പ്രമാണം.

modi petrol

ദിവസേന പുതുക്കുന്ന രീതി നടപ്പിലാക്കിയതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ. 71.94 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്.

ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. ഡീസല്‍ വിലയും വര്‍ധിക്കുകയാണ്. ലിറ്ററിന് 61.19 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ നിരക്ക്.
ഏതാനും പൈസ വെച്ച് വില വര്‍ധിപ്പിക്കുന്നതിനാല്‍ ഇന്ധന വിലവര്‍ധന മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിപ്പോള്‍ കുറവാണ്.

ദിവസവും ഒരു പൈസ മുതല്‍ 15 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഉപഭോക്താക്കളില്‍ പലരും നിശ്ചിത അളവിന് പകരം തുകയ്ക്ക് അനുസരിച്ച് പെട്രോള്‍ വാങ്ങുന്നതിനാല്‍ നേരിയ അളവില്‍ ഓരോ ദിവസവും വില വര്‍ധിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നുണ്ട്

നോട്ട് നിരോധനം കാരണം ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞു ,രണ്ടു മാസം കഴിഞ്ഞാല്‍ ഡീസല്‍ അന്‍പത് രൂപയ്ക്ക് കിട്ടും !!!!! ചാനലില്‍ വന്നിരുന്നു ജനങ്ങളെ കളിയാക്കിയ സംഘി സുരേന്ദ്രനെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് ???

Comments

comments