Smiley face
Published On: Mon, Aug 28th, 2017

റാം റഹീമിനെ കല്ലെറിയാൻ ഉഡായിപ്പുകാരി സുധാമണിയെചുമക്കുന്ന മലയാളിക്കെന്തു യോഗ്യതയാണുള്ളത്? | Human god: Sudhamanni the holly hell

ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിരെയുള്ള കോടതി വിധിയില്‍ ഹരിയാന കലാപഭൂമിയായ് മാറിയപ്പോള്‍ പരിഹസിച്ച് ചിരിച്ചവരാണ് മലയാളികള്‍. ആള്‍ ദൈവത്തിന്റെ പേരില്‍ ഇത്ര കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊപ്പം കേരളത്തിന്റെ പ്രബുദ്ധതയെ സ്വയം പ്രശംസിച്ചും പോസ്റ്റുകള്‍ വന്നു. എന്നാല്‍ അത്രയൊന്നും അഭിമാനിക്കാനുള്ള അവകാശം കേരളത്തിനുണ്ടോ?

amma44

മലയാളി പൊതുവെ ഇങ്ങനെയാണ് അകത്തൊന്ന് പുറത്തൊന്ന്ഉള്ളിന്റെ ഉള്ളിൽ ആറു പിന്തിരിപ്പനായ മലയാളി പുറമേ വിപ്ലവകാരിയും പുരോഗമന വാദിയുമായി വെറുതെ അഭിനയിക്കുകയാണ്. വിപ്ലവകാരി…. പുരോഗമന വാദി ….എന്നിത്യാദി വിശേഷങ്ങളൊക്കെ പണ്ടേ മലയാളിക്കിഷ്ടമാണ്പക്ഷെ ഇതൊന്നും സ്വന്തം ജീവിതത്തിലേക്ക് കടന്നു വരരുതെന്ന് മാത്രം.സ്വന്തമായി ഒന്നും ബാലികഴിക്കാനാഗ്രഹിക്കാത്ത മലയാളി അപരന്റെ ബലികളെ സ്വന്തം ബലികളായി കരുതി അതിനോട് താദാത്മ്യപ്പെട്ട് സന്തോഷിക്കുകയാണ്.

ആത്മീയതയും ഭക്തിയും പോലും സത്യത്തിന്റെയും യുക്തിയുടെയും കനലിൽ ഊതിക്കാച്ചിയെടുത്തവരുടെ പാരമ്പര്യമുള്ള നാട്ടിൽ തമിഴന്റേയും തെലുങ്കന്റെയും കീശ ലക്ഷ്യമാക്കി വിളക്കും പടക്കവും കൊണ്ട് ദിവ്യ ജ്യോതികൾ ഒരുക്കുന്നവരുടെ നാട്ടിൽ സുധാമണിയെ പോലുള്ള ആള്‍ ദൈവങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന കേരളത്തില്‍ സാംസ്‌കാരിക, കലാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പോലും സുധാമണിയുടെ കാല്‍ക്കീഴില്‍ അഭയം പ്രാപിക്കുമ്പോൾ അഭിമാനിക്കാൻ എന്താണുള്ളത്?

sannidhanam

ഗുരുതരമായ വിവിധ ആരോപണങ്ങളാണ് സുധാമണിക്കെതിരെ നിലനില്‍ക്കുന്നത്. സത്‌നാം സിംഗിന്റെ ദുരൂഹ മരണമാണ് അതില്‍ ശ്രദ്ധേയം.

പല തവണ ബലാല്‍സംഗം ചെയ്യപ്പെട്ട  ഗെയ്ല്‍ ട്രെഡ്വെല്‍(ഗായത്രി) 

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍(ഗായത്രി) എന്ന ഓസ്‌ത്രേലിയന്‍ പൗരയുടെ ഓര്‍മ്മകളായി പ്രസിദ്ധീകരിച്ച ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ് (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്) എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിയേയും ആശ്രമത്തേയും പറ്റി ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിൽ ട്രേഡ് വെൽ വെളിപ്പെടുത്തൽ വലിയ വിവാദങ്ങളാണുണ്ടാക്കിയത്. മഠത്തിൽ പലതരത്തിലുള്ള ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന ആരോപണമാണ് ഗെയിൽ ട്രെഡ് വെൽ ഉന്നയിച്ചത്. ഇവിടെ നടന്ന പല മരണങ്ങളിലും ദൂരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

gail-tredwell-amma-

അമൃതാനന്ദമയിയെ ഒരു ആക്രമണകാരിയായ സ്ത്രീയായി ഗയ്ല്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമൃതാനന്ദമയി ഗെയ്ലിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നു. ഭക്തരായി നല്കുന്ന സംഭാവനകളെ സ്വര്‍ണ്ണമാക്കി നികുതി വെട്ടിക്കാന്‍ ശിഷ്യകളുടെ വസ്ത്രത്തിനിടയില്‍ തിരുകി കടത്താറുണ്ടെന്നും, ബ്രഹ്മചാരിണിയായി അറിയപ്പെട്ടിരുന്ന ഗെയ്ലിനോട് പല പുരുഷാനുയായികളും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു സന്യാസി ഗെയ്ലിനെ പല തവണ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നും ആരോപിക്കുകയുണ്ടായി.

ഓഷി ഇജി

ആശ്രമത്തിലെ അന്തേവാസിയും ഏറെക്കാലങ്ങളായി അമ്മയുടെ ഭക്തനുമായിരുന്ന ജപ്പാൻ സ്വദേശി ഓഷി ഇജിയെ ആണ് അന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മറ്റൊരു അന്തേവാസിയാണ് ആളാണ് സംഭവം കണ്ടത്. 15 വർഷമായി അമൃതാനന്ദമയീ മഠത്തിലെ ഭക്തനായിരുന്നു ഓഷി ഇജിയെ.

amritha2

ജപ്പാൻ സ്വദേശിയുടെ തൂങ്ങിമരണത്തിൽ മഠവും പൊലീസും വിശദീകരിക്കുന്നത് സമാധാനം തേടി അമൃതാനന്ദമയിയെ കാണാൻ എത്തി; മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നാണ്. അതായത് ദുരൂഹ മരണങ്ങളുടെ പട്ടികയിലേക്ക് ഓഷി ഇജിയുടെ മരണവും കൂട്ടിച്ചേർക്കപ്പെടുന്നു. അന്ന് വള്ളിക്കാവിലെ ആശ്രമത്തിൽ മരണപ്പെട്ട ഓഷി ഇജിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല. അതുകൊണ്ടുതന്നെ ദുരൂഹതകൾ ഔചി വിജിക്കൊപ്പം മണ്ണടിയുമെന്ന് ഉറപ്പായി

തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ

നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂർ സ്വദേശിയായ രാധാകൃഷ്ണൻ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തപാൽ മാർഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.

sudhakaran thevannoor

തിരുവനന്തപുരം വെള്ളാണി അമൃതശിൽപകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്നു മരിച്ച രാധാകൃഷ്ണൻ. അമൃതാനന്ദമയി മഠത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരൂഹമരണങ്ങൾ തുടർക്കഥകൾ ആവുകയാണ്. അമൃതാനന്ദമയി മഠത്തിന്റെ വൻ സ്വാധീനമുള്ളതിനാൽ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയും ഉയർന്നിരുന്നു. അമൃതാനന്ദമയിയുടെ സഹോദരൻ നാരായണൻകുട്ടി, ധുരന്തൻ, ബന്ധുവായ പ്രദീപ്കുമാർ ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു.

sathnam-11

സത്‌നാം സിംഗ്

ഇത് കൂടാതെ ബീഹാറിലെ ഗയ സ്വദേശി സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടും ആശ്രമത്തിനെതിരെ ആരോപണങ്ങൾ ശക്തമായിരുന്നു. മഠത്തിൽ നിന്നും അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പിടികൂടിയ സത്‌നം സിങ് പേരൂക്കട മാനസിക ആരോഗ്യ ആശുപത്രിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. വാർഡന്മാർ സത്‌നം സിംഗിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണം നിലനിൽക്കുന്നു.സത്നാം സിംഗ് കൊല്ലപ്പെട്ടിട്ട് ആഗസ്ത് 4 ന് ഒരു വർഷം കൂടി കടന്നു 4 വർഷം തികഞ്ഞു. സത്നാം സിങ്ങിന്റെ മാതാപിതാക്കൾ ഹൈക്കോടതിക്കു മുൻപിൽ സത്യാഗ്രഹം ഇരുന്നിട്ടുപോലും സത്‌നാം സിങ്ങിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല.

സത്നാംസിങ്ങിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവില്‍ പലതും കേബിള്‍, വടി എന്നിവ കൊണ്ടാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരകമുറിവുകളാണ് മരണകാരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുറിവുകള്‍ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

amma9

സ്വന്തം സഹോദരന്റെ മരണത്തിന് പിന്നില്‍ അമൃതാനന്ദമയി

സ്വന്തം സഹോദരന്റെ മരണത്തിന് പിന്നില്‍ അമൃതാനന്ദമയി ആണെന്ന് ആദ്യം പറയുന്നത് അവരുടെ ബന്ധുക്കളും നാട്ടുകാരുമാണ്.അവർ പറയുന്നത് ഇങ്ങനെ,അമൃതാനന്ദമയിയുടെ മൂത്ത സഹോദരന്‍ ആയിരുന്നു സുനില്‍കുമാര്‍ എന്ന സുഭഗന്‍. സ്വന്തം സഹോദരി, നാട്ടിലുള്ള ചെറുപ്പക്കാരെ മുഴുവന്‍ കെട്ടിപ്പിടിച്ച് ‘ആനന്ദം’ പകര്‍ന്നു നടക്കുന്നതില്‍ ഏതൊരു സഹോദരനെയും പോലെ സുഭഗനും പ്രതിഷേധിച്ചു. കൃഷ്ണന്റെയും കാളിയുടെയും പ്രച്ഛന്നവേഷം കെട്ടിയാടുമ്പോള്‍ സുഭഗന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭക്തരുടെ വേഷമിട്ട് വീട്ടില്‍ വന്ന് സഹോദരിയെ കെട്ടിപ്പുണരുന്ന ചെറുപ്പക്കാര്‍ നാട്ടില്‍ നടന്ന് വര്‍ണിച്ചത് ഭക്തിഭാവത്തെ കുറിച്ചായിരുന്നില്ല.

ശരീരവര്‍ണനയായിരുന്നു. അവയവങ്ങളുടെ മുഴുപ്പിനെ കുറിച്ചായിരുന്നു. മാറില്‍ അമര്‍ത്തിക്കൊണ്ട് അവരുടെ കാതില്‍ സ്വകാര്യമായി പറഞ്ഞപ്പോള്‍ തിരികെ പറഞ്ഞ അശ്ലീലഭാഷണങ്ങളെ കുറിച്ചായിരുന്നു. ഈ ചെറുപ്പക്കാര്‍ അടുത്ത ദിവസവും സുഭഗന്റെ വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടി. ഇതൊക്കെ കാണുന്ന സുഭഗന്‍, സുധാമണിയുടെ വഴിവിട്ട രീതികളെ എതിര്‍ത്തു. വീട്ടില്‍ ഇത് നടപ്പില്ല എന്ന് തീര്‍ത്ത് പറഞ്ഞു. വീട്ടിലേക്ക് വരുന്ന ‘ഭക്തരോട്’ ഇറങ്ങിപോകാന്‍ പറഞ്ഞു.

amma4

സ്വന്തം സഹോദരന്‍ തന്റെ വഴിയില്‍ തടസമാവുന്നുവെന്ന് മനസിലാക്കിയ സുധാമണി പലരോടും അയാള്‍ മരിക്കുമെന്ന് പറഞ്ഞു. രാമകൃഷ്ണന്‍നായര്‍ തയ്യാറാക്കിയ ജീവചരിത്രത്തില്‍ അത് എഴുതിയിട്ടുണ്ട്. അത് പിന്നാലെ പറയാം. വൈകാതെ സുഭഗന്‍ മരണപ്പെട്ടു. ആ മരണത്തെ പറ്റി അക്കാലത്ത് പറയക്കടവ് ഭാഗത്ത് പറഞ്ഞ് കേട്ടത് ഇപ്പോഴും നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്.

അക്കാലത്ത് ഒരു ദിവസം പതിവുപോലെ സുഭഗനും സുധാമണിയും തമ്മില്‍ വഴക്കായി. വഴക്കിനിടയില്‍ അച്ഛനും അമ്മയും സുധാമണിയുടെ പക്ഷം പിടിച്ച് സംസാരിച്ചു. വഴക്ക് ചിലപ്പോഴൊക്കെ കൈയാങ്കളിലേക്ക് നീളും. അത്തരമൊരവസ്ഥയുടെ മൂര്‍ധന്യത്തില്‍ അച്ഛന്‍ സുഗുണാനന്ദന്‍, മകന്‍ സുഭഗനെ ചവിട്ടി വീഴ്ത്തി. അയാള്‍ ഉരുണ്ടുവീണ് പിടഞ്ഞ് മരിച്ചു. തുടര്‍ന്ന് സുഭഗന്റെ ശവശരീരം അടുത്തുള്ള ചീലാന്തി മരത്തില്‍ കെട്ടിത്തൂക്കി. പിന്നെ അത് ആത്മഹത്യയാക്കി മാറ്റി എന്നാണ് നാട്ടുകാര്‍ അന്നും ഇന്നും പറയുന്നത്.

amma

അമൃതാനന്ദമയിയുടെ വീട്ടില്‍ സ്ഥീരമായി ഉണ്ടാവുന്ന വഴക്കും സുഭഗനെ അമൃതാനന്ദമയി വിളിക്കുന്ന തെറികളും കുപ്രസിദ്ധമായിരുന്നു. അമൃതവാണിയുടെ ഗ്രാമ്യഭാഷാപ്രയോഗം എന്ന പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ മാത്രം തെറികള്‍ അമൃതാനന്ദമയി വിളിച്ചുപറഞ്ഞിരുന്നു എന്ന് നാട്ടുകാര്‍ പരിഹസിക്കുന്നു.

നാട്ടുകാരുടെ സംശയം ശരിയാണെന്ന് ഉറപ്പിക്കാന്‍ രാമകൃഷ്ണന്‍ നായര്‍ എഴുതിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ സഹായകമാവുന്നു. ഔദ്യോഗിക ജീവചരിത്രത്തില്‍ “സുഭഗന്‍ 2/6/1978 രാത്രിയില്‍ ആത്മഹത്യ ചെയ്തു” എന്നേയുള്ളു. എന്നാല്‍, ജൂഡിത്ത് കോര്‍ണെല്‍ എഴുതിയ ‘അമ്മ’ എന്നപുസ്തകത്തില്‍ “മുസ്ലീം സ്ത്രീയെ ചീത്തവിളിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം 1978 ജൂണ്‍ 2ന് തന്റെ കിടപ്പുമുറിയില്‍ സുഭഗന്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു” എന്നാണ് എഴുതിയിരിക്കുന്നത്.

amrutha-home-page

എന്നാല്‍, സുഭഗന്റെ ശവശരീരം കണ്ട നാട്ടുകാര്‍ പറയുന്നത്, വീട്ടിന് മുന്നിലെ ചീലാന്തിമരത്തില്‍ സുഭഗന്റെ ശവശരീരം കണ്ടു എന്നാണ്. പുസ്തകങ്ങളിലെ വ്യത്യസ്തമായ അവതരണങ്ങളില്‍ നിന്നും നാട്ടുകാര്‍ കണ്ട സത്യത്തില്‍ നിന്നും മനസിലാവുന്ന കാര്യം സുഭഗന്റെ മരണത്തിലുള്ള ദുരൂഹത തന്നെയാണ്. സ്വന്തം സഹോദരന്റെ മൃതശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെന്ന് ജൂഡിത്ത് കോര്‍ണെലിനോട് പറഞ്ഞുകൊടുത്ത അമൃതാനന്ദമയി, ആ ശരീരം എങ്ങനെ വീട്ടിന് മുന്നിലെ ചീലാന്തി മരത്തില്‍ വന്നു എന്നത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

മത്സ്യവില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ വലിയ വരുമാനം മകളുടെ പ്രച്ഛന്നവേഷത്തിലൂടെയും മാറിലമര്‍ത്തല്‍ പരിപാടിയിലൂടെയും ലഭിക്കുമെന്ന് മനസിലാക്കിയപ്പോഴാണ് സുഭഗന്റെ കൂടെ മകളുടെ പ്രവൃത്തികളെ വിമര്‍ശിച്ചിരുന്ന സുധാമണിയുടെ അച്ഛന്‍ സുഗുണാനന്ദനും അമ്മ ദമയന്തിയും ഇളയ സഹോദരനായ സതീഷിനും സുധാമണി പ്രിയപ്പെട്ടവളായി മാറുന്നത്.

oomman

സുഭഗന്റെ മരണം മുന്‍കൂട്ടി കണ്ട അമൃതാനന്ദമയി, ഇളയ സഹോദരനായ സതീഷിന്റെ ആസ്ത്മാ രോഗം ഭസ്മം പൂശി ആശ്‌ളേഷിച്ച് നിശേഷം മാറ്റി എന്ന് അവകാശപ്പെടുന്നുണ്ട്. (ജൂഡിത്ത് കോര്‍ണെല്‍. അമ്മ. പേജ് 39)

അമൃതാനന്ദമയിക്ക് സുഭഗന്റെ മരണം വിധിക്കുന്നതിനേക്കാള്‍ നല്ലത് അയാളെ ജീവിതത്തില്‍ തന്നെ നിലനിര്‍ത്തുന്നതായിരുന്നില്ലേ? തന്റെ സ്ഥാപനം നിലനിര്‍ത്തുക, വ്യവസായം വളര്‍ത്തുക, അതിന് മുന്നില്‍ തടസമായി നില്‍ക്കുന്നതിനെ ഇല്ലാതാക്കുക. ഇതായിരുന്നു സുഭഗന്റെ മരണം പ്രവചിക്കുവാന്‍ സുധാമണിയെ നിര്‍ബന്ധിതയാക്കിയത്.

സുഭഗന്റെ മരണത്തില്‍ ഗൂഡാലോചന?

gail-treadwell-2

അമൃതാനന്ദമയിയുടെ ജീവചരിത്രത്തിലെ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുഭഗന്റെ മരണം അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ നിന്നും ഉണ്ടായതാണോ എന്ന് സംശയം വരും. “ഒരു ദിവസം ഭാവത്തിന് വന്ന ഒരു മുസ്ലീംഭക്തയെ മാനസിക നില തെറ്റിയ സുഭഗന്‍ ആക്ഷേപിച്ചു. അവരും മറ്റുചിലരും അമ്മയോടുവന്ന് സങ്കടം പറഞ്ഞു. അമ്മ അവരോടു പറഞ്ഞു. സുഭഗന്റെ ആയുസ് അറ്റിരിക്കയാണ്, അതാണിങ്ങനെ ചെയ്യുന്നത്”.എന്ന് (പേജ് 149)

അമൃതാനന്ദമയി, തന്റെ അമ്മയായ ദമയന്തിയോട് പറയുന്നതും ജീവചരിത്രത്തിലുണ്ട്.
“ഒരു ദിവസം അമ്മ ദമയന്തിയമ്മയോട് വിളിച്ചു പറഞ്ഞു, അണ്ണന് ആയുസ്സുള്ളതായി കാണുന്നില്ല” ഈ രണ്ട്പരാമര്‍ശങ്ങള്‍ പരിഗണിച്ച് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ അമൃതാനന്ദമയിക്കെതിരെ കേസെടുത്തില്ല.

അമൃതാനന്ദമയിയുടെ സഹോദരന്‍ കൊല്ലപ്പെട്ടതിന് ശേഷം അവരെ ബന്ധുക്കളെല്ലാം ഒറ്റപ്പെടുത്തി. അതും ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സുഭഗന്റെ മരണത്തോടെ ബന്ധുജനങ്ങളെല്ലാം വെറുത്തു. അവര്‍ തികഞ്ഞ നിസഹകരണം പാലിച്ചു. ഇടമണ്ണേല്‍ എന്ന വീട് ആ തുറയില്‍ ഇല്ല എന്ന രീതിയായി. വിവാഹത്തിനോ, മറ്റ് പൊതുകാര്യങ്ങള്‍ക്കോ ഇടമണ്ണേല്‍ക്കാരെ പങ്കെടുപ്പിക്കാതായി. സുഭഗന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ഇടമണ്ണേല്‍ കയറിയില്ല. കടല്‍തീരത്ത് വന്ന് അവര്‍ പാലുവീശിയിട്ടു(കര്‍മ്മം) പോയി.(പേജ് 186)”

aritha7

സുഭഗനെ ഇല്ലാതാക്കാന്‍ മാത്രം എന്താണ് സംഭവിച്ചത് എന്നതിനുള്ള ഉത്തരവും ഈ ജീവചരിത്രത്തിലുണ്ട്. “അമ്മയുടെ മൂത്ത ആങ്ങളയായ സുനില്‍കുമാറി(സുഭഗന്‍)ന്റെ പ്രകൃതത്തില്‍ ഇക്കാലത്ത് ചില വ്യതിയാനങ്ങള്‍ കാണപ്പെട്ടു. സുഭഗന്‍ ഒരു നിരീശ്വരവാദിയായിരുന്നപ്പോള്‍ തന്നെ വീട്ടില്‍ അച്ചടക്കം പാലിക്കുന്നതില്‍ കര്‍ക്കശക്കാരനായിരുന്നു. സഹോദരിയുടെ ‘ഭാവ’ത്തോട് സുഭഗന് യോജിക്കാന്‍ കഴിഞ്ഞില്ല. ഭജനയും ഭക്തജനതിരക്കും നാട്ടിലെ യുക്തിവാദികളുടെ അധിക്ഷേപവുമെല്ലാം സുഭഗന് ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ട് ഭാവത്തിന് വരുന്ന പല ആള്‍ക്കാരെയും പിന്തിരിപ്പിക്കാനും സുഭഗന്‍ ശ്രമിച്ചിരുന്നു(പേജ് 148)”

വീട്ടില്‍ തന്റെ ‘ഭാവം’ കാണാനും മാറില്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും വരുന്നവര്‍ക്ക് സുഭഗന്റെ പ്രതിഷേധം ബുദ്ധിമുട്ടായിരുന്നു എന്ന് അമൃതാനന്ദമയി മനസിലാക്കി. തന്റെ സഹോദരിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് സുഭഗനില്‍ പ്രതിഷേധമുണ്ടായത്. ഏത് സഹോദരനും പ്രകടിപ്പിക്കുന്നതുപോലെ സുഭഗനും അത് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, അമൃതാനന്ദമയി കടുത്ത തീരമാനത്തിലേക്ക് പോയി എന്നുവേണം അനുമാനിക്കാന്‍.

modi-amrithananthamayi

അമൃതാനന്ദമയിയുടെ ഈ ജീവചരിത്രം പിന്‍വലിച്ചത് തന്നെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും ശുദ്ധ മണ്ടത്തരം തുളുമ്പുന്ന പ്രസ്താവനകളും പരിഹാസ്യത മാത്രമുല്‍പ്പാദിപ്പിക്കുന്ന കഥകളും ഉള്ളതുകൊണ്ടാവാനാണ് സാധ്യത. അമൃതാനന്ദമയി മഠം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതുമായ ഈ ജീവചരിത്രം യുക്തിബോധത്തോടെ പരിശോധിക്കുന്ന ഒരാള്‍ക്ക് സുഭഗനെ കൊല്ലാനുള്ള കാരണവും അതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നതും മനസിലാക്കാന്‍ സാധിക്കും.

അമൃതാനന്ദമയി ആശ്രമത്തിന്റെ സമ്പാദ്യത്തെക്കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കാലാകാലങ്ങളായി പല വ്യക്തികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്‌സ്മാന് പരാതി നല്‍കിയ സി പി എം ആലുംപീടിക ബ്രാഞ്ച് സെക്രട്ടറി വിജെഷിനെ ആശ്രമത്തില്‍ വിളിച്ചുവരുത്തി അമൃതാനന്ദമയി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു.

godman

പിന്നെ എന്തിന്റെ പേരിലാണ് ഉത്തരേന്ത്യക്കാരിൽനിന്നും മലയാളിയെ വ്യത്യസ്തനാക്കുന്നത്?ഇനിയും അന്യം നിന്നിട്ടില്ലാത്ത വിജേഷിനെ പോലെ ചില രാഷ്ട്രീയ പ്രവർത്തകരും ഇപ്പോൾ വരെ മുട്ടിലിഴയാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തായാലും തയ്യാറായിട്ടില്ലെന്നും ആശ്വസിക്കാമെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുള്ള മലയാളിയുടെ മാറ്റം എങ്ങോട്ടായിരുന്നു എന്ന് ഒരു സ്വയം വിലയിരുത്തൽ നല്ലതാണ്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.