Breaking News

‘മോഡി, ഇന്ത്യ ഒരിക്കലും മറക്കില്ല ഈ രാജ്യദ്രോഹം’; സീതാറാം യെച്ചൂരി

ദേശ സ്നേഹികളുടെ രാജ്യദ്രോഹത്തിനെതിരെ യെച്ചൂരി.അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി സീതാറാം യെച്ചൂരി. 99.9% നോട്ടുകളും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചു വന്നിരിക്കുന്നു. നൂറു പേരാണ് വരിയില്‍ നിന്ന് മരിച്ചു വീണത്. പാവങ്ങളാണ് അനുഭവതിലേറെയും എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

yechuri3

പിന്നീടും യെച്ചൂരി മോഡിക്കെതിരെ വിവിധ ട്വീറ്റുകളിലൂടെ പ്രതികരിച്ചു. നോട്ട് നിരോധനത്തെ രാജ്യദ്രോഹമായാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ഇതാണ് ശരിക്കും രാജ്യദ്രോഹം, എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം എന്നും യെച്ചൂരി ചോദിച്ചു.

തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ഇന്ത്യ ഒരിക്കലും മറക്കില്ല മോഡിയുടെ ഈ രാജ്യദ്രോഹത്തെ എന്നും യെച്ചൂരി പറഞ്ഞു. ഈ നോട്ട് നിരോധനം പറഞ്ഞു കൊടുത്ത മോഡിയുടെ സാമ്പത്തിക ശാസ്ത്രഞ്ജര്‍ നോബല്‍ സമ്മാനം അര്‍ഹിക്കുന്നു എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം.

Comments

comments