Smiley face
Published On: Sun, Sep 3rd, 2017

ഇനി ഓണസദ്യ ഇങ്ങനെ കഴിച്ചു നോക്കൂ | A Guide, How To Eat Onam Sadya

ഒരിലയും ഇട്ട് അതിൽ എണ്ണിയാലൊടുങ്ങാത്ത കറികളും വിളമ്പി അതിന്റെ മുന്നിൽ കുറെ നേരം അന്തം വിട്ടിരുന്നിട്ട് എങ്ങനേലും വാരി ഉള്ളിലാക്കുന്നവരാണ് ഇന്ന് ഏറെയും. എന്നിട്ടു ക്ഷീണം കൊണ്ട് ഒരു മൂലയ്ക്കൊതുങ്ങും. ഓണസദ്യയ്ക്ക് ഒരു ശാസ്ത്രീയത ഉണ്ട്. അത് കഴിക്കേണ്ടത് പോലെ കഴിച്ചാൽ ഒന്നല്ല രണ്ടു തവണ കഴിക്കാം.

onam sadya dailyreports

തൊടുകറികളൊക്കെ എന്തിനാ ഇങ്ങനെ നിരത്തുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ ? തൊടുകറികളൊക്കെ അങ്ങനെ വെറുതേ കഴിച്ച് വയറു നിറയ്ക്കാനുള്ളതല്ല. സദ്യയിൽ കറികൾ വിളമ്പുന്നതിന് ഒരു ചിട്ട ഉള്ളത് പോലെ കഴിക്കുന്നതിനും ഉണ്ട് ചിട്ടകൾ.

onam sadya dailyreports

എന്നാൽ കഴിച്ചു തുടങ്ങിയാലോ ?

1. ആദ്യം ചോറിലൊഴിക്കുന്ന പരിപ്പ്കറിയ്ക്ക് ഒപ്പം കൂട്ടാനുള്ളതാണ് എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ.

2. രണ്ടാമത്തെ ട്രിപ്പിൽ വരുന്ന സാമ്പാരിനൊപ്പം കിച്ചടിയും, മധുരക്കറിയും കൂട്ടാം.

3. പിന്നെയാണ് പായസം.

4. പായസത്തിന്റെ മധുര രുചി മാറാൻ നാരങ്ങാ അച്ചാർ തൊട്ടു കൂട്ടണം.

onam sadya dailyreports

5. പുളിശ്ശേരി കൂടി ഒരു പിടിപിടിക്കാം. പുളിശ്ശേരി ഒഴിച്ച ചോറ് മാങ്ങാ അച്ചാർ കൂട്ടി കഴിക്കാം. ഒപ്പം ഓലനും.

6. രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം.

7. ഒരു കൈക്കുമ്പിൾ മോരും കൂടി കഴിച്ചാൽ പിന്നെ വായു ക്ഷോഭവും, സദ്യ കഴിച്ചതിന്റെ മന്ദതയും ഒഴിവാക്കാം.

onam sadya dailyreports

ഈ രീതിയിൽ ഇന്നും സദ്യ കഴിക്കുന്ന പഴമക്കാരുണ്ട്. ഇത്തവണ സദ്യ കഴിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത് വരെ കഴിച്ച സദ്യയുടെ ഫീൽ ആയിരിക്കില്ല. ഈ പുതിയ ചിട്ട തരുന്നത്.

അപ്പോ ഇതൊക്കെ കൂട്ടുകാർ കൂടി അറിയട്ടെ. ഷെയർ ചെയ്യൂ.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.