കുറഞ്ഞനിരക്കിലുള്ള രണ്ട് വാര്‍ഷിക ലാന്‍ഡ്ലൈന്‍ പദ്ധതികള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. പ്രതിമാസം 160-180 രൂപ നല്കുന്ന ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ക്കുള്ള 1200 രൂപയുടെ വാര്‍ഷിക പ്ളാനാണ് ഒന്ന്. 240രൂപ പ്രതിമാസനിരക്ക് നല്കുന്ന നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി 1500 രൂപയുടെ വാര്‍ഷിക പ്ളാനാണ് മറ്റൊന്ന്.
ഈ പ്ളാനുകളില്‍ ബിഎസ്എന്‍എല്‍ നെറ്റ്ര്വർക്കിലേക്ക് വിളിക്കുന്ന ഓരോ യൂണിറ്റ് വിളിക്കും ഒരുരൂപയും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് 1.20 രൂപയും ഈടാക്കും. ഞായറാഴ്ചകളില്‍ പൂര്‍ണമായും മറ്റ് ദിവസങ്ങളില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയും രാജ്യത്തുള്ള ഏതു നമ്പറിലേക്കുള്ള വിളികള്‍ ഈ പദ്ധതികളില്‍ സൌജന്യമായിരിക്കും.
ഓണം ഓഫറുകളായി പ്രഖ്യാപിച്ചിട്ടുള്ളവയില്‍ സെപ്തംബര്‍ ഏഴുവരെ 20, 30, 55, 60, 110 രൂപയുടെ പ്രീപെയ്ഡ് ടോപ്അപ്പുകള്‍ക്ക് മുഴുവന്‍ സംസാരമൂല്യം ലഭിക്കും. 120, 160, 220 രൂപയുടെ ടോപ്അപ്പുകള്‍ക്ക് 130, 180, 250 രൂപയുടെ സംസാരമൂല്യമുണ്ടാകും. ഈ കാലയളവില്‍ 68 രൂപയ്ക്ക് ഒരു ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാത്ത വിളികളും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്ക് 68 മിനിറ്റ് വിളിയും നടത്താവുന്ന രണ്ടു ദിവസം വാലിഡിറ്റിയുള്ള സ്പെഷ്യല്‍ താരിഫ് വൌച്ചറും ലഭ്യമാകും.
കൂടാതെ പുതിയ ഡാറ്റാ ഓഫറും ബിഎസ്എന്‍ ഒരുക്കിയിട്ടുണ്ട്. 429 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനൊപ്പം ദിവസവും 1 ജിബി ഡാറ്റ എന്ന നിലയില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ഉണ്ടാവുക.
കൂടാതെ മറ്റ് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഈ ഓഫര്‍ ലഭിക്കില്ല.
ഇതു വരെ ബി എസ് എന്‍ എല്‍ 4 ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ഡാറ്റാ സേവനങ്ങള്‍ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഒരുങ്ങുകയാണ് കമ്പനി