Breaking News

ഉദാഹരണം സുജാതയിലെ ആദ്യ ഗാനമെത്തി

മഞ്ജു വാര്യര്‍ നായികയായെത്തുന്ന നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം നിര്‍വഹിച്ച ‘ഉദാഹരണം സുജാത’യിലെ ആദ്യഗാനമെത്തി. ഡി സന്തോഷ് രചിച്ചിരിക്കുന്ന ‘കസവു ഞൊറിയുമൊരു പുലരി’ എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗായത്രി വര്‍മ്മ ആലപിച്ചിരിക്കുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്.

udhahara

നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, ജോജു ജോര്‍ജ്, അനശ്വര, അലന്‍സിയര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം മഹേഷ് നാരായണനും നിര്‍വഹിച്ചിരിക്കുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് ദി സീന്‍ സ്റുഡിയോസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments