Smiley face
Published On: Sat, Sep 16th, 2017

വരുന്നു ‘പശു’; മലയാള സിനിമ ‘പശു’ വിൻറെ പോസ്റ്റർ ലോഞ്ചിങ് നിർവഹിച്ചത് ” കാശി” എന്ന കാള | ‘Pasu’ Malayalam film by M.d.Sukumaran

എം ഡി സുകുമാരൻ തിരക്കഥയുംസംവിധാനവും നിർവഹിച്ച പശു എന്ന മലയാള സിനിമയുടെ പോസ്റ്റർ ലോഞ്ച് ചെയ്തു . .ഉടനെ സിനിമയുടെ ടീസർ പുറത്തിറങ്ങും .സമകാലീന രാഷ്ട്രീയം ഉൾക്കൊള്ളുന്ന ഒരു ഗൗരമായ സിനിമയാണിത്. ചലച്ചിത്ര മേഖലയിൽ പല രീതിയിലുള്ള പരീക്ഷണങ്ങൾ നടക്കുന്ന ഒരു കാലഘട്ടത്തിൽ വ്യത്യസ്തമായ സിനിമയാണ് പശു . നിർമാണത്തിലും, സംവിധാനത്തിലും, പരസ്യങ്ങളുടെ കാര്യത്തിലും വ്യത്യസ്ത പുലർത്തുന്നുണ്ട്.

pasu100

ഒരു പരീക്ഷണസിനിമയാണ് ഇത് .പ്രേക്ഷകർക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന സിനിമയുമായാണ് മലയാള സിനിമയിലെ മുതിർന്ന ചലച്ചിത്ര പ്രവർത്തകനായ എം. ഡി. സുകുമാരൻ തന്റെ പുതിയ ചിത്രമായ “പശുവിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

അദ്ദേഹം തന്റെ “പശു” എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിങ് നടത്തിയത് ഒരു “കാള”യെ കൊണ്ടാണ് എന്ന് പറയുമ്പോൾ തന്നെ അതിന്റെ നൂതനമായ കാഴ്ചപ്പാട് നമുക്ക് ഊഹിക്കാമല്ലോ. അതിനുവേണ്ടി എം. ഡി. സുകുമാരനും ആര്ട്ട് ഡയറക്ടർ കൈലാസും ചിത്രത്തിന്റെ പരസ്യകലാകാരൻ സജീഷ് എം. ഡിസൈനും ചേർന്ന് ” കാശി” എന്ന് പേരുള്ള ഒരു കാളയെ കണ്ടെത്തുകയും, കാശിയെ കൊണ്ട് പോസ്റ്റർ അനാവരണം ചെയ്യിച്ചതുമായ കാഴ്ച വളരെ രസകരം ആയിരുന്നു.

ഒരു “പശു” പ്രധാന കഥാപാത്രം ആകുകയും ഒരു “കാള” പോസ്റ്റർ ലോഞ്ചിങ് നിർവഹിക്കുകയും ചെയ്ത പശു എന്ന ഈ സിനിമ ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ഒരു ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ ചിത്രം.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.