Breaking News

നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവഴിച്ച് ബുള്ളറ്റ് തീവണ്ടി എന്തിനു വേണ്ടി ? പദ്ധതിയുടെ പിന്നിലെ യഥാര്‍ത്ഥ്യ ലക്ഷ്യമെന്താണ്..?

ബുള്ളറ്റ് തീവണ്ടി എന്തിനു വേണ്ടി ?അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക്‌ വിമാനത്തിൽ 1200 രൂപ;സമയം ഒരു മണിക്കൂർ ;ബുള്ളറ്റ് തീവണ്ടിയിൽ രണ്ടായിരം മുതൽ നാലായിരം രൂപ ; രണ്ടു മണിക്കൂറും ഏഴു മിനിറ്റും ;പിന്നെ എന്തിനാണ് നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവഴിച്ച് ബുള്ളറ്റ് തീവണ്ടി.ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ ചെലവ് ഒരു ലക്ഷം കോടിക്ക് അല്പം മുകളിൽ ആണെന്നും ഒരു ടെണ്ടറും കൂടാതെയാണ് ഈ പദ്ധതി ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത് എന്നും കൂടി ഓർക്കണം.

bulat train

കഴിഞ്ഞ ദിവസം തറക്കല്ലിട്ട ബുള്ളറ്റ് തീവണ്ടിക്കെതിരെ നിരവധി പരാതികൾ ഉയരുന്നു.നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവഴിച്ച് ബുള്ളറ്റ് തീവണ്ടി പദ്ധതിക്കെതിരെ കടുത്ത വിമർശനമുണ്ട് .അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക്‌ ആകാശ മാർഗ്ഗമുള്ള ദൂരം 441 കിലോമീറ്ററും റെയിൽ മാർഗ്ഗമുള്ള ദൂരം 462 കിലോമീറ്ററും റോഡ് മാർഗ്ഗമുള്ള ദൂരം 521 കിലോമീറ്ററും ആണ്.

റോഡ് മാർഗ്ഗം യാത്ര ചെയ്‌താൽ 10 മണിക്കൂർ എടുക്കും അഹമ്മദാബാദിൽ നിന്ന് മുംബെയിലെത്താൻ ;1000 രൂപയാണ് ബസ്സ് ( വോൾവോ ) ചാർജ്ജ്.

ട്രെയിനിൽ ആറു മണിക്കൂർ കൊണ്ടെത്താം. ഏറ്റവും കുറഞ്ഞ നിരക്ക് 268 രൂപയും എ സി ഫസ്റ് ക്‌ളാസിൽ 1500 രൂപയുമാണ് നിരക്ക്.

വിമാന മാർഗ്ഗം ഒരു മണിക്കൂർ കൊണ്ടെത്താം അഹമ്മദാബാദിൽ നിന്ന് മുംബൈയിൽ. ഇന്നത്തെ നിരക്ക് സ്‌പൈസ് ജെറ്റിൽ 1200 രൂപ.

നിർമ്മിക്കാൻ പോകുന്ന പുതിയ ബുള്ളറ്റ് ട്രെയിനിൽ രണ്ടു മണിക്കൂറും ഏഴു മിനിറ്റും എടുക്കും അഹമ്മദാബാദിൽ നിന്ന് മുംബെയിലെത്താൻ. ടിക്കറ്റു നിരക്ക് 3000 രൂപയാകും എന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി പറയൂ വിമാനത്തിൽ 1200 രൂപയ്ക്കു ഒരു മണിക്കൂർ കൊണ്ടെത്താവുന്ന ദൂരത്തു രണ്ടു മണിക്കൂർ കൊണ്ട്, കൂടുതൽ പണം ചെലവാക്കി എത്താൻ എന്തിനാണ് നമുക്ക് ഇങ്ങനെയൊരു ബുള്ളറ് ട്രെയിൻ ഈ റൂട്ടിൽ എന്ന് ?

bullet-train

ദിവസവും 18 ഫ്‌ളൈറ്റുകൾ ഇപ്പോൾ തന്നെ ഈ റൂട്ടിൽ പറക്കുന്നുണ്ട്.ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ ചെലവ് ഒരു ലക്ഷം കോടിക്ക് അല്പം മുകളിൽ ആണെന്നും ഒരു ടെണ്ടറും കൂടാതെയാണ് ഈ പദ്ധതി ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത് എന്നും കൂടി ഓർക്കണം.

നരേന്ദ്രമോദി ജപ്പാനെ കൂട്ടു പിടിച്ച് കൊണ്ടു വന്ന പുതിയ ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ പിന്നിലെ യഥാര്‍ത്ഥ്യ ലക്ഷ്യമെന്താണ്..? തിരഞ്ഞെടുപ്പ് തന്നെ, അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ആരോപണം കോണ്‍ഗ്രസിന്റേതു മാത്രമല്ല. പദ്ധതിക്ക് കോണ്‍ഗ്രസ് പുതിയൊരു പേരുമിട്ടു, തിരഞ്ഞെടുപ്പ് ബുള്ളറ്റ് തീവണ്ടി.

modi japan

കോണ്‍ഗ്രസ് മാത്രമല്ല, മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആരോപണവുമായി രംഗത്തുണ്ട്. ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേനക്കു പോലും പദ്ധതിയോട് എതിര്‍പ്പാണ്.

ആവശ്യപ്പെടാതെയാണ് തങ്ങള്‍ക്ക് ബുള്ളറ്റ് തീവണ്ടി ലഭിച്ചിരിക്കുന്നതെന്നും ശിവ്‌സേന പറയുന്നു. ഏത് പ്രശ്‌നമാണ് ഈ ബുള്ളറ്റ് തീവണ്ടി പരിഹരിക്കുന്നതെന്ന ചോദ്യവും ശിവ്‌സേന ഉന്നയിക്കുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവ്‌സേന ബുള്ളറ്റ് തീവണ്ടി പദ്ധതിയെ വിമര്‍ശിക്കുന്നത്.

ഇന്ത്യയുടെ ആദ്യ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ശിവ്‌സേന ലേഖനത്തില്‍ പ്രശംസിക്കുന്നുണ്ട്. ഭക്രാനംഗല്‍ പദ്ധതി മുതല്‍ ഭാബ അറ്റോമിക് റിസേര്‍ച്ച് സെന്റര്‍ വരെയുള്ള പദ്ധതികള്‍ക്ക് നെഹ്‌റു തറക്കല്ലിട്ടിട്ടുണ്ട്. അവയൊക്കെ രാജ്യത്തിന് ആവശ്യമുള്ള പദ്ധതികളായിരുന്നുവെന്നും സാമ്‌നയില്‍ പറയുന്നു.

shivasena

ബുള്ളറ്റ് തീവണ്ടി എന്ന ആശയം യഥാര്‍ത്ഥ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു തന്നെ കൊണ്ടു വന്നതാണ്. എന്നാല്‍ മോദി ഇപ്പോള്‍ ഈ പദ്ധതിക്ക് തറക്കല്ലിടുന്നതിനു പിന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറയുന്നു.

ജപ്പാന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാൻ വായ്പയായി നൽകും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയിൽ.

കേന്ദ്ര സർക്കാർ 108000 കോടിയും മഹാരാഷ്ട്ര സർക്കാർ 30,000 കോടിയും ചെലവഴിക്കുന്ന പദ്ധതിജപ്പാന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാൻ വായ്പയായി നൽകും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയിൽ.

uddhav-thackrey

ബുള്ളറ്റ് ട്രെയിൻ പ്രധാനമന്ത്രിയുടെ അതിമോഹം മാത്രമാണ്. ഇത് സാധാരണകാർക്ക് വേണ്ടിയുള്ളതല്ലെന്നും പകരം സമ്പന്നർക്കും വ്യവസായികൾക്കും വേണ്ടി മാത്രമുള്ളതാണെന്നും ശിവസേന മുഖപത്രം സാമ്ന പോലും വിമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നിലകൊള്ളുന്നത് വ്യാവസായികൾക്കും സമ്പന്നർക്കും വേണ്ടിയാണെന്നും സാമ്ന പറയുന്നു.

മുംബൈ സബർബൻ ട്രെയിനുകൾ വളരെ ക്ലേശിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. മഹാരാഷ്ട്രക്കാരുടെ ആവശ്യങ്ങൾക്കും സ്വപ്നങ്ങൾക്കും മുകളിലാണ് മോദിയുടെ പദ്ധതി. വിദർഭ, മറാത്തവാദ, കൊങ്കൺ റെയിൽ പദ്ധതികൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഹാരാഷ്ട്രയോട് അഭിപ്രായം ചോദിക്കാതെയാണ് ബുള്ളറ്റ് ട്രെയിൻ കൊണ്ടു വരുന്നതെന്നും സാമ്ന വിമർശിക്കുന്നുണ്ട്.ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ഒരു പ്രശ്നത്തിനും ബുള്ളറ്റ് ട്രെയിൻ പരിഹാരമല്ലെന്ന് ശിവസേന പറയുന്നണ്ട്. കർഷക പ്രശ്നം പരിഹാരം കാണാതെ കിടക്കുകയാണ്.

bullet-train100

മഹാരാഷ്ട്ര ജനതയുടെ ജീവിതത്തിന് മുകളിലൂടെയാണ് മോദിയുടെ ബുള്ളറ്റ് ട്രെയിൻ ഓടുക. ട്രെയിൻ പദ്ധതിക്കായി മഹാരാഷ്ട്രയിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരും. അതു പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നാകും പോകുക.ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള തൊഴിലാളികൾ അടക്കമുള്ള എല്ലാ സഹായവും ജപ്പാനാണ് നൽകുക. എന്നാൽ പണവും ഭൂമിയും ഗുജറാത്തും മഹാരാഷ്ട്രയും നൽകണം. ലാഭം മുഴുവനും ജപ്പാനുമാണ് ലഭിക്കുന്നത്.

Comments

comments

Reendex

Must see news