Breaking News

മുതലാളിയും മകനും യോജിച്ചു;ബിജെപി പാളയത്തില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്ക്

ഒടുക്കം മകൻ അനുസരിച്ചു ;വെള്ളാപ്പളി നടേശനു പിന്നാലെ തുഷാറും ;കേന്ദ്രമന്ത്രിയാക്കിയില്ല ബിജെപി പാളയത്തില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്ക്

kummanam-thushar-640-1

ബിജെപി പാളയത്തില്‍ നിന്ന് എസ്എൻഡിപിയുടെ രാഷ്ട്രീയ സംഘടനയായ ബിഡിജെഎസ് പുറത്തേക്ക് .ഒക്ടോബര്‍ 3ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം നടത്തുന്ന ജനരക്ഷായാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിഡിജെഎസ് തീരുമാനം.

വാഗ്ദാനങ്ങള്‍ നേടിയെടുക്കാന്‍ സമര്‍ദ്ദ തന്ത്രം ഉപയോഗിക്കാനും ബിഡിജെഎസ് സംസ്ഥാന ഭാരവാഹിയോഗത്തില്‍ ധാരണയായിയെന്ന് സൂചന .തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി യും ബിഡിജെഎസും തമ്മിലുണ്ടാക്കിയ ധാരണകളും വാഗ്ദാനങ്ങളും പാലിക്കാത്ത, ബിജെപി യുടെ നടപടിയില്‍ ബിഡിജെഎസ് ശക്തമായ അമര്‍ഷത്തിലായിരുന്നു.സ്ഥാനമാനങ്ങള്‍ ഇന്നും തരും, നാളെ തരാം എന്നിങ്ങനെയുള്ള ബിജെപി നേതാക്കളുടെ വാക്കുകളും ഇപ്പോള്‍ ബിഡിജെഎസ് തള്ളിക്കളഞ്ഞു.

ഇനിയും തങ്ങളെ കബളിപ്പിച്ച് കറിവേപ്പിലയാക്കി,തങ്ങളുെട ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് ബിഡിജെഎസ് നേതൃത്വം. ഇതിന്‍റെ ഭാഗമായി ബിഡിജെഎസ്കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.

ബിജെപി പാളയത്തില്‍ നിന്ന് തല്‍ക്കാലം അകന്ന് നില്‍ക്കാമെന്ന തീരുമാനം കൈക്കൊണ്ടബിഡിജെഎസ് ,ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സഹകരിക്കേണ്ട എന്ന ധാരണയിലും എത്തിയിട്ടുണ്ട്.അതേസമയം തുഷാറിനെ കേന്ദ്രമന്ത്രിയാക്കാത്തതിലുള്ള അമർഷമാണ് മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിലും ബിഡിജെഎസ്നിസ്സഹകരണം തുടരും.മന്ത്രി അല്‍ഫോണ്‍സ്കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണചടങ്ങുകളും ബിഡിജെഎസ് ബഹിഷ്കരിക്കുകയുണ്ടായി വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമര്‍ദ്ദ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുടെ യോഗവും ഉടന്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.

കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ്ബിഡിജെഎസ്കരുതിയത്.പക്ഷേ ഇവിടെയും ബിജെപി ,ബിഡിജെഎസ് നെ പറ്റിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതില്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു.

ബിഡിജെഎസിനോട് എൻഡിഎ മുന്നണി വിട്ട് പുറത്തുവരാൻ വെള്ളാപ്പള്ളിആഹ്വനം ചെയ്തിരുന്നു .അതേസമയം ബിജെപി യുടെ മെഡിക്കല്‍കോ‍ഴ അ‍ഴിമതി പുറത്തുകൊണ്ടുവന്നതിന് പിന്നില്‍ ബിഡിജെഎസ്‌ ആണെന്നാണ് ‍ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കണ്ടെത്തല്‍.തല്‍ക്കാലംബിഡിജെഎസി ന് സ്ഥാനമാനങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും ഇവര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

Comments

comments