Breaking News

ആണ്‍കുട്ടികള്‍ ജനിക്കാന്‍ ദേവിയുടെ യോനിയെ പൂജിക്കണം; പുരുഷ ലിംഗം നിവേദ്യമായി സ്വീകരിക്കുന്ന ദേവി

ആഹാ ..എത്ര മഹത്തായ ആർഷ ഭാരത സംസ്കാരം ?… എത്ര മനോഹരമായ ആചാരങ്ങൾ… ?പുരുഷ ലിംഗം നിവേദ്യമായി സ്വീകരിക്കുന്ന ദൈവം.ആണ്‍കുട്ടികള്‍ ജനിക്കാന്‍ ഇവിടത്തെ ദേവിയുടെ യോനിയെ പൂജിക്കണം . ലിംഗം മുറിച്ച് തന്റെ യോനിയില്‍ വയ്ക്കുന്നവരോടാണ് കൂടുതല്‍ പ്രീതിയുള്ള ദൈവം…

Goddess-Bahucharaji4

ഇത് ദൈവ നിഷേധം പറയലായി തെറ്റിദ്ധരിക്കണ്ട യഥാർത്ഥമായ വസ്തുതയാണ്. ഛേദിച്ച ലിംഗം നിവേദ്യമായി സ്വീകരിക്കുന്ന ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ബഹുചരമാാതാ എന്ന ഹൈന്ദവ ദൈവമാണ് പുരുഷലിംഗം നേര്‍ച്ചയായി സ്വീകരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സാന്‍പൂരിലാണ് ബഹുചരമാതയുടെ പ്രധാന ക്ഷ്രേത്രം. ഗുജറാത്തിലെ മിക്കയിടങ്ങളിലും ബഹുചരമാതാക്ക് ക്ഷേത്രങ്ങള്‍ ഉണ്ട്.

ഗുജറാത്തിലെ വലിയൊരു വിഭാഗം ആള്‍ക്കാര്‍ ആണ്‍കുട്ടികള്‍ ജനിക്കാന്‍ ബഹുചരമാതാ യുടെ യോനിയെ പൂജിക്കാറുമുണ്ട്.ലിംഗം മുറിച്ച് തന്റെ യോനിയില്‍ വയ്ക്കുന്നവരോടാണ് ഈ ദേവിയ്ക്ക് കൂടുതല്‍ പ്രീതിയെന്നാണ് വിശ്വാസം.ഇതിന്റെ ഭാഗമായി പതിറ്റാണ്ട് മുമ്പ് വരെ ഇവിടെ ലിംഗം ഛേദിച്ച് നിവേദ്യമായി വയ്ക്കുക പതിവായിരുന്നുവത്രെ.

Bahuchara_Mata_Temple

ഇത്തരത്തില്‍ ചെറുപ്പത്തിലേ ലിംഗം ഛേദിച്ച് ഭഗവതിയുടെ യോനിയില്‍ അര്‍പ്പിച്ച ആണ്‍കുട്ടികളാണ് അവിടെത്തെ ഹിജഡകള്‍ എന്നറിയപ്പെടുന്നവരില്‍ ഒരുവിഭാഗമത്രെ. ഹിജഡകളുടെ ബഹുചരമാത ആരാധനയെ ചുറ്റിപറ്റി പ്രചരിക്കുന്ന കഥകളിലൊന്ന് ഇപ്രകാരമാണ്. ഒരു കുട്ടിയെ കിട്ടിയാല്‍ ഹിജഡകള്‍ രഹസ്യമായി വന്ധീകരിച്ച് സംഘത്തില്‍ ചേര്‍ക്കും.

ജനനേന്ദ്രിയത്തില്‍ സില്‍ക്ക് നൂല്‍കൊണ്ട് മുറുക്കി കെട്ടുകയും ഒരു നിശ്ഛിത സമയത്തിന് ശേഷംസംഘത്തിലെ ഗുരു ലിംഗത്തിന്റെ അടിത്തറ ഛേദിക്കുകയും ചെയ്യുന്നു. രക്തപ്രവാഹത്താല്‍ വന്ധീകരിക്കപ്പെട്ടവന്‍ മരിച്ചാല്‍ അ്ത് ശകുനമായി കണ്ട് മ്യതദേഹം ആരുമറിയാതെ മറവ് ചെയ്യും. ബഹുചരമാതയ്ക്ക് ബലിയായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. വലിയൊരു വിഭാഗം ജനസമൂഹം ബഹുചരമാതായെ അവരുടെ ദൈവമായി കണ്ട് ആരാധിച്ച് പോരുന്നുണ്ട്. ബഹുചരമാതയെ കുറിച്ചുള്ള ഐതിഹ്യവും രസകരമാണ്.

Statue-Of-Bahuchara-xc112

‘ ചരന്‍’ വിഭാഗത്തില്‍പ്പെട്ട ഒരു പ്രമാണിയുടെ മകളായിരുന്നു ബഹുചര.ഒരിക്കല്‍ ബഹുചര മാതയും സഹോദരികളും കൂടി ഒരുമിച്ച് യാത്ര ചെയ്യുംപ്പോള്‍ ‘ബാപിയ’ എന്ന പേരുള്ള രാക്ഷസ്സന്‍ അവരെ ആക്രമിക്കുകയും ,കലിപൂണ്ട ബഹുചരയും സഹോദരിമാരും തങ്ങളുടെ മാറുകള്‍ മുറിച്ചു കളഞ്ഞ് കൊണ്ട് ബാപ്പിയയെ ശപിക്കുകയും ചെയ്തു.

ചരന്‍ വിഭാഗക്കാരുടെ രക്തം മണ്ണില്‍ വീഴാന്‍ പാടില്ലെന്നായിരുന്നു വിശ്വസം.ശാപത്താല്‍ ലൈംഗിക ശേഷി നഷ്ടപെട്ട ബാപ്പിയ ,സ്ത്രീ വേഷം ധരിച്ച് ,സ്ത്രീകളെ പോലെ പെരുമാറി, നൂറ്റാണ്ടുകള്‍ ബഹുചരന്‍ മാതയെ ആരാധിച്ചതിനു ശേഷമാണ് പാപ മോചിതനായത് എന്ന് പറയപ്പെടുന്നു..ഇന്ന് ജാതി ഭേദമന്യേ ഭാരതത്തിലെ ഹിജടാ സമൂഹം ബഹുചരന്‍ മാതയെ ആരാധിച്ച് പോരുന്നു.

bahuchaRA

Comments

comments