Breaking News

ദിലീപിന് വേണ്ടി പി.പി. മുകുന്ദൻ വഴി വീണ്ടും ക്വട്ടേഷൻ ഇത്തവണ സ്റ്റേറ്റ് വിട്ടാണ് കൂടോത്രം

കൊടുങ്ങക്കൊരമ്മ മുതൽ നാട്ടിലെ സകല മതസ്ഥരുടെയും പള്ളികളിലും ക്ഷേത്രങ്ങളും കൂടോത്രക്കാരുടെ അടുത്തും നിരങ്ങിയിട്ടും നടിയെ പീഡിപ്പിച്ചു കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന ഗോപാലകൃഷ്ണൻ എന്ന ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്റെ വക ദോഷപരിഹാര പൂജ..ഇത്തവണ കേരളം വിട്ടാണ് ക്വട്ടേഷൻ.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി ശത്രുസംഹാര പൂജ നടത്തിയത്.

dileep7

മിക്കവാറും മാധ്യമ പ്രവർത്തകരുടെയും പോലീസിന്റെയും സർക്കാർ വക്കീലിന്റെയും അവൾക്കൊപ്പം ഗ്രൂപ്പ് കാരുടെയും തല തെറിച്ചു പോകാനാണ് സാധ്യത.കൊല്ലൂർ മൂകാംബിക ആള് ചില്ലറക്കാരിയല്ല.കൂടോത്രം ചെയ്തു കൊന്നാൽ ശിക്ഷിക്കാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പും ഇല്ല.

എന്നാൽ ഇന്നും ദിലീപിന് ജാമ്യം നിഷേധിച്ചെങ്കിലും ഇത് ജാമ്യത്തിനുള്ള പൂജയല്ലായിരുന്നു ദിലീപിനുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റുന്ന പൂജയാണ് താന്‍ നടത്തിയതെന്നും ദിലീപുമായുള്ള സൗഹൃദംകൊണ്ടാണ് പൂജയെന്നും അദ്ദേ ഹം പറഞ്ഞു.

നമുക്കുണ്ടാകുന്ന ദോഷങ്ങള്‍കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാല്‍ ദോഷപരിഹാര പൂജയാണ് താന്‍ നടത്തിയത്. പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വീട്ടില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദോഷങ്ങള്‍ വന്നാല്‍ ചെയ്യാറില്ലെയെന്നും അദ്ദേഹം ചോദിച്ചു.ശത്രുസംഹാരം എന്നാൽ ശത്രുക്കളെ സംഹരിക്കൽ അല്ലത്രേ ശത്രുത സംഹാരിക്കൽ ആണെന്ന് മുകുന്ദേട്ടൻജി.

pp-mukundan

തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപെന്നും, പൂജ നടത്തിയത് ദിലീപിനുള്ള ദോഷങ്ങള്‍ അകറ്റാനാണെന്നും ദിലീപിനെ ജയില്‍ മോചിതനാക്കാനല്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.ദിലീപിനെതിരെ പോലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ ഇത്രയും ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ലെന്നും തെളിവുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസില്‍ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാനുള്ള സ്ഥിതി വിശേഷം ഇല്ലെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

dilep

അതേസമയം 65 ദിവസം പിന്നിട്ട പ്രതിക്ക് ഇനി സ്വാഭാവിക ജാമ്യം കിട്ടുമെന്നതിനാൽ കലൂരിലെ വഴിമുടക്കി പുണ്യാളനും മേലെയാണ് മൂകാംബിക എന്ന് വരുത്താനുള്ള ഗോഡ തന്ത്രമാണ് മുകുന്ദേട്ടൻജിയുടെ പൂജയെന്ന് പുണ്യാളന്റെ വക്താവ് കൊച്ചിയിൽ ആരോപിക്കുന്നു.

ദിലീപിനെതിരെ കുറ്റം ആരോപിക്കപ്പെട്ടതാണ്. മുന്‍ ഡിജിപി സെന്‍കുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ആക്രമിക്കപ്പെട്ട നടി എന്നിവരാരും ദിലീപ് പ്രതിയാണെന്ന് പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതി അല്ലാത്ത ഒരാളെ പിന്നെന്തിനാവോ മുകുന്ദേട്ടൻജീ കോടതി റിമാൻഡ് ചെയ്തത്? റിമാൻഡ് ആപ്ലിക്കേഷനിൽ പ്രതിയെന്നല്ലാതെ ഡാഷ് മോൻ എന്ന് പൊലീസിന് എഴുതാൻ പറ്റുമോ?

dailyreports

എന്നാൽ ഏത് കൊടുങ്ങല്ലൂർ അമ്മയോ അമ്മാവനോ പുണ്യാളനോ മൂകാംബികയോ കൂടോത്രക്കാരോ വിചാരിച്ചാലും ഡിങ്ക കോപം ഏറ്റുവാങ്ങിയ ദിലീപ് പങ്കിലക്കാട്ടിലെത്തി ശക്തരിൽ ശക്തനായ പങ്കില നാഥനോട് സംസ്ഥാപരാധവും എറ്റ് പറഞ്ഞു പ്രാർത്ഥിക്കാതെ ദിലീപിൻറെ ദോഷം മാറില്ലെന്നാണ് ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നത്.

Comments

comments