Breaking News

ഈഴവനെ അയിത്തമുള്ള ചെട്ടികുളങ്ങര അമ്മാമയെ ഇനി സുധികുമാർ തന്നെ പൂജിക്കും

ഈഴവന് അശുദ്ധമുള്ള ചെട്ടികുളങ്ങര അമ്മാമയെ ഇനി ഈഴവൻ തന്നെ പൂജിക്കും;അബ്രാഹ്മണ ശാന്തിവിവാദം:സുധികുമാറിനെ ചെട്ടികുളങ്ങരക്ഷേത്രത്തിൽ തന്നെ നിയമിക്കണമെമെന്ന് ദേവസ്വം കമ്മീഷണറെ വിളിച്ചുവരുത്തി ദേവസ്വം മന്ത്രി കടകംപള്ളി നിർദ്ദേശം നൽകി

kadakampalli-surendran

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ അബ്രാഹ്മണ ശാന്തി എസ്.സുധികുമാറിൻറെ നിയമനം തടഞ്ഞുവെച്ച ദേവസ്വം ബോർഡിൻറെ നടപടി ഉടൻ പിൻവലിക്കണമെന്ന് ഇന്നലെ ദേവസ്വം കമ്മീഷണറെ വിളിച്ചുവരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.

നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് അനുസരിച്ചു ദേവസ്വം കമ്മീഷണറുടെ നടപടി കുറ്റകരമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ദേവസ്വം ബോർഡിൻറെ തീരുമാനം ഉടൻ പിൻവലിക്കണമെന്നും സുധി കുമാറിന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ തന്നെ നിയമനം നൽകണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

chettikulangara devi temple

ദേവസ്വം കമ്മീഷണറുടെ നടപടിക്കെതിരെ നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിയ ബോർഡ് യോഗം കമ്മീഷണറെ ന്യായീകരിക്കുകയും വാദിയായ സുധികുമാറിനെ അച്ചടക്ക ലംഘനത്തിന് ശാസിക്കാൻ തീരുമാനിക്കുകയും ചെയ്തതിൽ സർക്കാരിനുള്ള നീരസം ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞദിവസം സുധികുമാറിനെ ദേവസ്വം ആസ്ഥാനത്ത് വിളിച്ചുവരുത്തിയ ശേഷം ദേവസ്വം പ്രസിഡൻറ് കാണാൻ അനുവദിക്കാതെ അപമാനിച്ചുവിട്ടതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഹിന്ദു മതത്തിലെ ജാതി വ്യത്യാസം ഇല്ലാതാക്കാൻ സ്ഥാപിച്ച ദേവസ്വം ബോർഡ് തന്നെ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നത് പ്രഖ്യാപിത നയത്തിന് എതിരാണ്.ദേവസ്വം ബോർഡ് പിരിച്ചുവിടാവുന്നത്ര ഗുരുതരമായ തെറ്റാണു ചെയ്തിരിക്കുന്നതെന്നാണ് കേരള സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു.ബോർഡിൽനിന്നു അനുകൂലമായ നിലപാടുണ്ടായില്ലെങ്കിൽ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

chettikulangara-devi-temple3

കായംകുളം പുതിയിടം ക്ഷേത്രത്തിൽനിന്ന് ചെട്ടികുളങ്ങരക്ക്‌ മാറ്റിയ ചേരാവള്ളി പാലാഴിയിൽ സുധി കുമാറിനാണ് (36) ബ്രാഹ്മണനല്ലെന്ന കാരണത്താൽ നിയമനം നിഷേധിക്കപ്പെട്ടത്. സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പ്രമേയത്തി​െൻറ അടിസ്ഥാനത്തിലാണ് നിയമനം തടഞ്ഞത്. ഇതാകട്ടെ ഈഴവ വിഭാഗത്തിൽ സ്വാധീനം തേടാൻ ശ്രമിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനാണ് തിരിച്ചടിയായത്.

ഈഴവ വിഭാഗത്തിൽപെട്ട ചില നേതാക്കൾ ഇടപെെട്ടങ്കിലും സവർണ നേതൃത്വം ഉൾവലിയുകയായിരുന്നു. എസ്.എൻ.ഡി.പി- ബി.ഡി.ജെ.എസ് നേതൃത്വത്തിനും നിലപാട് സ്വീകരിക്കാൻ കഴിയാത്തത് സമുദായാംഗങ്ങളിൽ അതൃപ്തിക്ക് കാരണമായിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥന ജനറൽ സെക്രട്ടറിയായ സുഭാഷ് വാസുവാണ് മാവേലിക്കര എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് എന്നതും ശ്രേദ്ധയമാണ്.അതേസമയം, ദേവസ്വം ബോർഡി​െൻറ തീരുമാനത്തെ ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് രംഗത്ത് വന്നിരുന്നു.ഇന്നലെ തിരുവനതപുരത്ത് നാടാർ ,ധീവര വിഭാഗത്തിൽ പെട്ടവർ ദേവസ്വം പ്രസിഡന്റിനെ തടഞ്ഞു വക്കുകയും ചെയ്തിരുന്നു.

Comments

comments