Breaking News

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും നാഗാബൗദ്ധരും

ഇന്ത്യയുടെ പ്രാചീന ചരിത്രത്തിന്റെ ഭൂരിഭാഗവും ചരിത്രമേയല്ല. പ്രാചീന ഇന്ത്യക്ക് ചരിത്രമില്ലാത്തതുകൊണ്ടല്ല.. ഇന്ത്യയ്ക്ക് ചരിത്രം വേണ്ടുവോളമുണ്ട്. എന്നാൽ അതിന്റെ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും രസിപ്പിക്കാനുള്ള പുരാണകഥയായിരിക്കയാണ് അത്.ബ്രാഹ്മണിക എഴുത്തുകാർ കരുതിക്കുട്ടി ഇത്തരത്തിലാക്കിയതായിരിക്കാം. ഭാഗ്യവശാൽ ബൗദ്ധസാഹിത്യങ്ങളുടെ സഹായത്താൽ ബ്രാഹ്മണ എഴുതുകാർ ഒരുന്മാദാവസ്ഥയിൽ കുന്നുകൂട്ടിയിട്ട ചപ്പുചവറുകളിൽ നിന്ന് ഇന്ത്യയുടെ പ്രാചീന ചരിത്രം നമുക്ക് കുഴിച്ചെടുക്കുവാൻ കഴിയും.

nagaboudhar

ജിബിമോൻ കെ.ജി 

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത് നാഗന്മാരെന്നു വിളിക്കപ്പെടുന്ന ഒരുജനത ഉയർന്നുവന്നതോടെയാണ്. നാഗന്മാർ’ അനാര്യജനതയായിരുന്നു. നാഗന്മാരും ‘ആര്യന്മാരും’തമ്മിൽ ഘോരമായ ശത്രുത നിലനിന്നിരുന്നു. നാം ഈ നാഗന്മാരുടെ പിന്തുടർച്ചക്കാരായാണ് അനുമാനിയ്ക്കപ്പെടുന്നത്. ലോകമാസകലം ബുദ്ധമതം പ്രചരിപ്പി
ച്ചത് ഈ നാഗന്മാ’രായിരുന്നു.പ്രബലമായഒരു ജനവിഭാഗമായിരുന്നു അവർ.രാഷട്രീയ മേഖലയിൽ പൗരാണിക കാലത്ത് ഇന്ത്യക്കാർ എന്തൊക്കെ പേരും പെരുമയും നേടിയെടുത്തിരുന്നുവോ അതിനൊക്കെയുള്ള ബഹുമതിപൂർണ്ണമായും കൊടുക്കേണ്ടത് ആര്യന്മാരല്ലാത്ത ജനതയായ ഈനാഗന്മാർക്കാണ്. ലോക ചരിത്രത്തിൽ അവരാണ് ഇന്ത്യയെ മഹത്തരവും യശസ്സുറ്റതും ആക്കിത്തീർത്തത് .

2. സിന്ധുനദീതട നാഗരികതയിലെ ഹാരപ്പ, മൊഹൻജദാരോ, പോലുള്ള പ്രമുഖനഗരങ്ങൾപടുത്തുയർത്തിയത്
നാഗന്മാരായിരുന്നു. വളരെയധികം അഭിവൃദ്ധി പ്രാപിച്ച നാഗരികതയായിരുന്നു അവരുടേത്.അവർ നാഗദ്വീപ, നാഗമണ്ഡലം, നാഗലോകം, നാഗഭൂമി, ചേരനാട്, ചേരമണ്ഡലം, ജമ്പുദ്വീപ്, പാതാളം, തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളിലെ ആദിമനിവാസികളായിരുന്ന ആയിര
ക്കണക്കിന് ഗോത്രങ്ങൾ അടങ്ങിയ ഒരു ഗണമായിരുന്നു.അസുരന്മാർ, രാഷസന്മാർ, (രക്ഷകർ), നിഷാധർ, ഭൂതർ, ദാനവർ, ദൈത്യർ, കാലർ, തുടങ്ങിയവരായിരുന്നു ആ വ്യത്യസ്ത ഗോത്രക്കാർ.നാഗമണ്ഡലത്തിൽഅവർക്കെല്ലാം സ്വന്തം ഗോത്രരാജ്യങ്ങളുണ്ടായിരുന്നു.( ഗോത്രഭരണ പ്രദേശം) നാഗന്മാരുടെ കൊച്ചു പട്ടണങ്ങളെ ‘നഗരങ്ങൾ ‘എന്നാണ് വിളിച്ചിരുന്നത്. അവരുടെ സമ്പൽസമൃദ്ധവും സുശിക്ഷിതവുമായ ജീവിതരീതി ‘നാഗരികത’ എന്ന പേരിൽ വർണ്ണിക്കപ്പെട്ടു.ഈനാഗപൗരന്മാരെ’ നാഗരികർ എന്നു വളിച്ചു വന്നു.

naga budhar

3. നാഗന്മാർ പ്രതിഭാശാലികളായ തത്വജ്ഞാനികളും, സിദ്ധന്മാരും ശാസ്ത്രജ്ഞരും ജോതിശാസ്ത്രജ്ഞ
രും വൈദ്യന്മാരും ഗണിതശാസ്ത്ര വിദഗ്ദ്ധരും വ്യാകരണപണ്ഡിതരും കവികളും സംഗീതജ്ഞരും കൊത്ത പണിക്കാരും വാസ്തുശിൽപികളും കലാകാരന്മാരും കൃഷിശാസ്ത്രജ്ഞരും വളരെ പ്രഗത്ഭരായ ഭരണാധികാരികളുമായിരുന്നു. അവരുടെ ഭാഷയായിരുന്നു ദ്രാവിഡം. ദ്രാവിഡ ഭാഷ അന്ന് വളരെ വികാസം പ്രാപിച്ചിരുന്നു. ഇന്നത്തെ ജനകീയ ഭാഷകളായ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, തുളു, മറാത്തി;പിന്നെ അധി
കമൊന്നും അറിയപ്പെടാത്ത ദേശ്യ ഭാഷകളായ കൊളമി,പർക്കി,നായകി, ഗോണ്ടി, കൂവി, കൊണ്ട, മാൾട്ട, ഓറോൺ, ബ്രാഹ്മി തുടങ്ങിയവയും ഉരുത്തിരിഞ്ഞു വന്നതും വികാസം പ്രാപിച്ചതും ഈ പ്രാചീന ‘ദ്രാവിഡ’ ഭാഷയിൽ നിന്നാണ്. ആധുനിക ശാസ്ത്രം, സാങ്കേതികവിദ്യകൾ, വാസ്തുവിദ്യ, ജ്യോതിശാസ്ത്രം എന്നിവ ആധാരമാക്കിയിരിക്കുന്നതും ഉത്ഭവിച്ചിട്ടുള്ളതും നാഗന്മാരുടെ വിജ്ഞാനഭണ്ഡാരത്തിൽ നിന്നാണ്.

4. കിത്യമായ കണക്കുകളും അളവുതൂക്കങ്ങളും രാജ്യാന്തര വ്യാപാരങ്ങളും(കരയിലും, കടലിലും ) അവർക്കുണ്ടായിരുന്നു. ലോഹങ്ങൾ ഉപയോഗിച്ചിരുന്ന അവർ കുതിരകളെയും മറ്റും പോറ്റി വളർത്തിയിരുന്നു. സമാധാനത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും രാജ്യമായിരുന്നു അവരുടേത്. അത് ഭൂമിയിലെ സ്വർഗ്ഗമായിരുന്നു. വ്യത്യസ്തരായിരിക്കുമ്പോഴും മറ്റുള്ളവരുമായി സമന്മാരായിരിക്കുക, സ്വയം ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക എന്ന യാഥാർത്ഥ ജനാധിപത്യതത്വങ്ങളിൽ അധിഷ്ഠിതമായ;പരസ്പര വിശ്വാസത്തിലും പുർണ്ണ സ്വരചേർച്ചയിലുമായിരുന്നുഎല്ലാ നാഗഗോത്രങ്ങളും ജീവിച്ചിരുന്നത്.

nagabudhan

5. ഏതാണ്ട് ബി.സി. 2000-ാം ആണ്ടോടുകൂടി ഭക്ഷണവും പാർപ്പിടവും അന്വേഷിച്ച് അലഞ്ഞു നടന്ന ഒരു കൂട്ടം വെളുത്തവർഗ്ഗക്കാർ സമൃദ്ധിയുടെ വിളനിലമായ നാഗമണ്ഡലത്തിലെത്തിച്ചേർന്നു. ആര്യന്മാർ എന്നറിയപ്പെട്ട ഇവരാണ് ഇന്നത്തെ ബ്രാഹ്മണരുടെയും ബനിയ’കളുടെയും പൂർവ്വികർ എന്ന് കണക്കാക്കുന്നു. മഹാമനസ്ക്കരും ഉദാരരും ദാനശീലരുമായ അസുര, ദാനവ,രാക്ഷസ,തുടങ്ങിയനാഗഗോത്രരാജാക്കന്മാർ അവർക്ക് ഭക്ഷണവും
പാർപ്പിടവും കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയും ദാനം നൽകി. നാഗരാജാക്കന്മാരുടെ വിവേചനരഹിതമായ ഈ മഹാമനസ്കതയാണ്നാഗമണ്ഡലത്തിന് വിവരിക്കാനാവാത്ത ദുരവസ്ഥസമ്മാനിച്ചത്. നാഗവംശത്തിലെ മഹാമനസ്ക്കരായ അസുര, ദാനവ,രാക്ഷസ, ഗോത്ര രാജാക്കന്മാർക്ക് അവരുടെ കാൽക്കീഴിൽ വക്രബുദ്ധികളായ ആര്യന്മാർ പടർത്തിയ ഉഗ്രവിഷം കാണാനായില്ല.ഫലമോ തദ്ദേശിയ ജനതയുടെ ചരിത്രംതന്നെ മറയ്ക്കപ്പെട്ടു.ഡോ.ബാബാ സാഹെബ് അംബേദ്കർ പറയുന്നു.

6. “ഇന്ത്യയുടെ പ്രാചീന ചരിത്രത്തിന്റെ ഭൂരിഭാഗവും ചരിത്രമേയല്ല. പ്രാചീന ഇന്ത്യക്ക് ചരിത്രമില്ലാത്തതുകൊണ്ടല്ല. ഇന്ത്യയ്ക്ക് ചരിത്രം വേണ്ടുവോളമുണ്ട്. എന്നാൽ അതിന്റെ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും രസിപ്പിക്കാനുള്ള പുരാണകഥയായിരിക്കയാണ് അത്. ബ്രാഹ്മണിക എഴുത്തുകാർ കരുതിക്കുട്ടി ഇത്തരത്തിലാക്കിയതായിരിക്കാം. ഭാഗ്യവശാൽ ബൗദ്ധസാഹിത്യങ്ങളുടെ സഹായത്താൽ ബ്രാഹ്മണ എഴുതുകാർ ഒരുന്മാദാവസ്ഥയിൽ കുന്നുകൂട്ടിയിട്ട ചപ്പുചവറുകളിൽ നിന്ന് ഇന്ത്യയുടെ പ്രാചീന ചരിത്രം നമുക്ക് കുഴിച്ചെടുക്കുവാൻ കഴിയും. ചപ്പുചവറുകളുടെ കുഴി തോണ്ടിയെടുക്കുന്നതോടുകൂടി പ്രാചീന ഭാരത ചരിത്രത്തെ ഒരു പുതിയ വെളിച്ചത്തിൽ നമുക്ക്നോക്കിക്കാണുവാൻ കഴിയും.!
————————————-
കടപ്പാട്:- എം.ഗോപിനാഥ്.
Dr.Babasaheb Ambedkar Writing & Speaches.

Comments

comments