Breaking News

അഭിമാനിക്കത്തക്കതായി മറ്റൊന്നുമില്ലാത്തവർക്ക് അഭിരമിക്കാൻ തന്നെയുള്ളവയാണ് ജാതി വാലുകൾ

“വ്യക്തിയെന്ന നിലയിൽ അഭിമാനിക്കത്തക്കതായി മറ്റൊന്നുമില്ലാത്തവർക്ക് അഭിരമിക്കാൻ തന്നെയുള്ളവയാണ് വാലുകൾ.”; ജാതിവാല്‍ വിവാദത്തോട് ഇന്ദു മേനോൻറെ പ്രതികരണം “എന്റെ പേരിലെ വാല്‍ പട്ടിയുടെ വാല്‍പോലെ ഒന്നാണ്. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.”

vineethavijayan

വിനീതാ വിജയൻ (Ph.D.- Research Fellow )

കിർത്താഡ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഒരു സർക്കാർ സ്ഥാപനം കോഴിക്കോട് ചേവയൂര് അടുത്ത് ചേവരമ്പലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻറ് ട്രൈയിനിംഗ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ് എന്നാണ് വിശദ നാമം. പട്ടികജാതി/വർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് ,അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ സാമൂഹ്യ ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ അധ്യാപികയാണ് പ്രശസ്തയും പ്രമുഖയും ആയ ,ജൂനിയർ മാധവിക്കുട്ടിയെന്ന് കൂടിയറിയപ്പെടുന്ന എഴുത്തുകാരി ഇന്ദു മേനോൻ.

indu5

തന്റെ ജാതി വാലിന്റെ പ്രിവിലേജിനെപ്പറ്റിയുള്ള നിഷ്കളങ്ക പ്രസ്താവനയും അത് മുറിക്കുമ്പോൾ സ്വന്തം പേരിനുണ്ടാവുന്ന അപൂർണ്ണതയുടെ നടുക്കഷണ വിഹ്വലതകളും ചേർന്ന ഇന്ദുവിന്റെ മാതൃഭൂമിക്കുറിപ്പിനോട് ചേർത്തു തന്നെ പറയേണ്ടതുണ്ട് കിർത്താഡ്സിനെയും അവർ പഠിപ്പിക്കുന്ന സോഷ്യോളജിയെയും.
സ്വന്തം പേരിനൊപ്പം വാലു ചേർക്കുന്നത് കുറ്റമെന്നല്ല… വ്യക്തിയെന്ന നിലയിൽ അഭിമാനിക്കത്തക്കതായി മറ്റൊന്നുമില്ലാത്തവർക്ക് അഭിരമിക്കാൻ തന്നെയുള്ളവയാണ് വാലുകൾ.

അല്ലെങ്കിൽ തന്നെ വാല് മുറിച്ചതുകൊണ്ട് മാത്രം ഒരാൾ പുരോഗമനവാദിയാവുമെന്നു പറയാനാവുകയുമില്ല . ചൂണ്ടിക്കാണിക്കുവാനുള്ളത് ,അവർ എവിടെ, ഏതിടത്തിൽ നിന്നു കൊണ്ടാണിത് പറയുന്നതെന്നാണ്. ചോദിക്കുവാനുള്ളത് എന്തു സാമൂഹ്യ ശാസ്ത്രമാണ് പഠിപ്പിക്കുന്നതെന്ന് മാത്രമാണ്..

indu pic7

ഇന്ദു മേനോന്റെ ഭർത്താവ് രൂപേഷ് പോൾ പണ്ടൊരു കവിയായിരുന്നു… ഇന്ദുമേനോനുമായി രൂപേഷ് പ്രണയത്തിലായിരുന്ന സമയത്ത് അദ്ദേഹം എഴുതിയ പുസ്തകമാണ് “പെൺകുട്ടി ഒരു രാഷ്ട്രമാണ്….” ഇന്ദുവിനെ വിവാഹം കഴിച്ച ശേഷം അദ്ദേഹം കവിതയെഴുത്തേ നിർത്തി… രൂപേഷ് തിരിച്ചറിഞ്ഞിരിക്കണം ഈ പെൺകുട്ടി രാഷ്ട്രം പോയിട്ട് ഒരു പഞ്ചായത്തോ വാർഡോ പോലുമല്ലെന്ന്..അതിപ്പോ ഇന്ദു മേനവനായിട്ടു തന്നെ നമ്മളെയെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു…. അത്രേ ഉള്ളൂ….

ജാതിവാല്‍ വിവാദത്തോട് ഇന്ദു മേനോൻറെ പ്രതികരണം: “എന്റെ പേരിലെ വാല്‍ പട്ടിയുടെ വാല്‍പോലെ ഒന്നാണ്. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.”

indu3

? കിര്‍ത്താഡ്സ് പോലെ, ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും അവരുടെ സംസ്കാരവുമായി ഇടപഴകി ജോലിചെയ്യുന്ന ഇന്ദു എന്തുകൊണ്ട് പേരിലെ ആ വാല് ഇപ്പോഴും കൊണ്ടുനടക്കുന്നത്.

= ജാതിവാല്‍ സൂക്ഷിക്കുന്നതില്‍ ഒരു പ്രിവിലേജിന്റെ എലമെന്റ് ഉണ്ട്. അതെനിക്കറിയാം. ആരെങ്കിലും വന്ന് എല്ലാ സര്‍ട്ടിഫിക്കറ്റിന്റെയും വാല് തിരുത്തി തന്നാല്‍ നന്നായിരുന്നു എന്ന തോന്നലുണ്ട്. ഇന്ദു എന്ന പേരില്‍ എഴുതിയാലോ എന്നാലോചിക്കുന്നുണ്ട്. പക്ഷേ ഇന്ദു എന്ന് പറയുമ്പോള്‍ പഴത്തിന്റെ നടുകഷ്ണംപോലെയാണ്. പേരിന് ഒരു അപൂര്‍ണത തോന്നുന്നൂ. പൂര്‍ണതയില്ലായ്മ ഉണ്ട്. പണ്ട് എന്റെ പേര് ഇന്ദു വിക്രമന്‍ എന്നായിരുന്നു. പിന്നെ അതെങ്ങനെ മാറി എന്നോര്‍മയില്ല. എനിക്ക് ജാതീയത ഇല്ല. കിര്‍ത്താഡ്സ് പോലെയുള്ള സ്ഥാപനങ്ങളില്‍ ഇന്‍ഡിജീനസ് ആയ ജനങ്ങള്‍ക്കിടയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പേരിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരവസ്ഥ നിലനില്‍ക്കുന്നുണ്ട്.

അവിടെ വരുന്ന കൊറവ സമൂദായത്തില്‍ നിന്നുമുള്ള വ്യക്തി എന്നെ കൊറത്തിയായിട്ടാണ് address ചെയ്യുന്നത്. അവിടെ വരുന്ന ഉള്ളാടത്തി സ്ത്രീ എന്നെ സ്വീകരിക്കുന്നത് ഉള്ളാടത്തിയായിട്ടാണ്. എന്റെ വീട്ടില്‍ നില്‍ക്കുന്ന വെട്ടകുറവന്‍ സമുദായത്തിലുള്ള കുട്ടി എന്ന നങ്കളക്കന്‍ ആയിട്ടാണ് സ്വീകരിക്കുന്നത്. അവരുടെ സമുദായത്തിലുള്ള ഒരാളായിട്ടാണ് എന്നെ ഐഡന്റിഫൈ ചെയ്തിരിക്കുന്നത്.മേനോന്‍ എന്നത് എന്റെ മാത്രമാണ്.

അതില്‍ ഒരു ശരികേടുണ്ട് അത് മാറണമെന്നുമുണ്ട്. പക്ഷേ അതിലൊന്നുമല്ല കാര്യം. ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേര് കൂടുതല്‍ പൊളിറ്റിക്കലായ നിലപാടില്‍ നില്‍ക്കുന്ന ഒരാളുടെ പേരാണ്. അതില്‍ ഒരു രാഷ്ട്രീയ ശരികേട് നിലനില്‍ക്കുന്നില്ലേ? ഇ കെ നായനാര്‍ക്ക് ഇല്ലേ? അതുകൊണ്ട് ഇതിലൊന്നുമല്ല കാര്യം. പ്രവൃത്തിയിലാണ് കാര്യം.

indu1 (1)

ഇവിടെ വരുന്ന ഗോത്ര സമുദായക്കാരാണെങ്കിലും പട്ടികജാതി സമുദായക്കാരാണെങ്കിലും അവരില്‍ ഒരാളായിട്ടാണ് എന്നെ കാണുന്നത്. കഴിഞ്ഞ 14 വര്‍ഷവും അങ്ങനെതന്നെയാണ് അവര്‍ കണക്കാക്കിയത്. അവര്‍ തരുന്ന ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. ഞാന്‍ അവരുടെ കൂടെയാണ്. എന്റെ ജീവിതത്തിലെ നല്ലതിലും ചീത്തയിലും ദുഃഖത്തിലും എന്റെ സന്തോഷങ്ങളിലും എന്റെ കൂടെയുള്ള സമൂഹം എന്ന് പറയുന്നത് ഞാന്‍ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഗോത്രസമൂഹമാണ്. എന്റെ വീടും ഓഫീസും തമ്മില്‍ വലിയ അകലമില്ല. ഇവിടെ 24 മണിക്കൂറും എന്നപോലെയാണ് ഞാന്‍ ജോലിചെയ്യുന്നത്.

ഈ വകുപ്പില്‍ ജോലിചെയ്യുമ്പോള്‍ സമയത്തെക്കുറിച്ച് ബോധവതിയാവാന്‍ കഴിയില്ല. ചിലപ്പോള്‍ പാതിരാത്രിയായിരിക്കും ഒരു ആദിവാസി യുവതി ഇടുക്കിയില്‍നിന്നും എത്തുന്നത്. ആ സമയത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി കുട്ടിക്കൊണ്ടുവരണം. അത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഗോത്രസമൂഹവും ഞാന്‍ ജോലിചെയ്യുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹവും മേനോന്‍ എന്നത് അവരുടെ കുലത്തിലെ പെണ്ണൊരുവളെന്ന് ഐഡന്റിഫൈ ചെയ്യുന്നിടത്ത്, അവരില്‍ ഒരാളായിട്ട് എന്നെ കാണുന്നിടത്ത് ഞാന്‍ എന്റെ ജീവിതത്തോട് പുലര്‍ത്തിയത് പ്രവൃത്തികളിലെ സത്യസന്ധതയാണ് എന്ന് വെളിവാകും.

മേനോന്‍ പേര് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല. ഞാന്‍ ഗോത്രവര്‍ഗക്കാരിയായാല്‍ വെട്ടുകുറുമ്പത്തിയാവാനാണ് ഇഷ്ടപ്പെടുന്നത്. പട്ടികജാതിക്കാരിയാവാന്‍ ഒരു ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു പുലയസ്ത്രീയായിരിക്കും. ഞാന്‍ എന്റെ ജീവിതംകൊണ്ടാണ് ജോലിചെയ്യുന്നത്. പൈസ കിട്ടുന്ന ഒരു ജോലി എന്നതിലുപരി ആ സമൂഹവുമായി ഇടപെടുമ്പോഴാണ് അത് ഒരു കമ്മിറ്റ്മെന്റ് ആവുന്നത്. എന്റെ ഉള്ളില്‍ ജാതീയത ഇല്ല. എന്റെ പേരിലെ വാല്‍ പട്ടിയുടെ വാല്‍പോലെ ഒന്നാണ്. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

Comments

comments

Reendex

Must see news