Breaking News

ലാലിന് പോലും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല …

ജിമിക്കിയും ബ്രാണ്ടിയും ഒടുവിൽ സാക്ഷാൽ മോഹൻലാലിനെ പോലും ആടിച്ചു. മോഹൻലാലാണ് ജിമിക്കി കമ്മൽ പാട്ടിനൊപ്പിച്ച് നൃത്തം ചവുട്ടി പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്തത്. അത് കേട്ട് കേരളത്തിലെ കോളേജ് പിള്ളേരൊക്കെ ഡാൻസ് ചെയ്തു തകർത്തു. ഒടുവിൽ കുട്ടികൾക്കൊപ്പം ടീച്ചർമാർ വരെ ജിമിക്കിക്കാറ്റിൽ ആടിയുലഞ്ഞു പോയി. അപ്പോഴാണ് മോഹൻലാൽ തന്നെ നൃത്തച്ചുവട് വച്ച് സ്വന്തം പേജിൽ അത് പങ്കുവച്ചിരിക്കുന്നത്.

വെളിപാടിന്റെ പുസ്തകം എന്ന ലാൽ -ലാൽജോസ് ചിത്രത്തിലേതായിരുന്നു പാട്ട്. ചിത്രത്തിൻറെ പ്രമോഷനായിരുന്നു ആഹ്വാനിക്കുമ്പോൾ ലാലിന്റെ ലക്‌ഷ്യം. പക്ഷെ പടം വെളിവ് കേടിന്റെ പുസ്തകമെന്ന ടാഗ്‌ലൈനുമായി വിമർശകരുടെ ഇടയിൽ പൊട്ടിപ്പൊളിഞ്ഞു.

jimikki dance dailyreports

Comments

comments