Breaking News

മറ്റാരുടെയോ വിജയം ആഘോഷിക്കാൻ വിധിക്കപ്പെട്ടവരായ നാം അറിയുക ഇതാരുടെ വിജയ ദശമി ?

വിദ്യാരംഭം, വിജയ ദശമി ദിനത്തിലെ എഴുത്തിനിരുത്ത് തുടങ്ങിയ ആഘോഷിക്കപ്പെടുന്ന ആചാരങ്ങളിലേക്ക് കണ്ണും കാതും സമർപ്പിച്ചിരിക്കുന്നവർ കാണാതെയും അറിയാതെയുമിരിക്കന്ന ചില അതിപ്രധാന സത്യങ്ങളുണ്ട്.

അതിലേക്ക് വെളിച്ചം വീശുന്ന വസ്തുനിഷ്ഠ ചരിത്രത്തെക്കുറിച്ചും ആ അറിവുകളിൽ സ്വയം എത്തിച്ചേരാനായി ജീവിതം ഹോമിച്ച മഹാന്മാരെ കുറിച്ചും ഉള്ള ഓർമ്മകൾ ആവട്ടെ മറ്റാരുടെയോ വിജയം ആഘോഷിക്കാൻ വിധിക്കപ്പെട്ട നമ്മുടെ വിജയ ദശമി ദിന ചിന്തകൾ

ashoka-vijaya-dashami

നമുക്ക് പഥ്യം ഹരിശ്രീ മഹാഗണപതായേ എന്ന് കുഞ്ഞു കുട്ടികളുടെ നാവിലെഴുതുന്ന വിദ്യാരംഭത്തിന്റെ കള്ള ഹൈന്ദവ പുരാണങ്ങൾ മാത്രമാണ്.
………………………………………………….
സവർണഹിന്ദുമതം ഒരു കാലത്തും ജനങ്ങളെ അക്ഷരം പഠിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, അക്ഷരം അറിയാതെ കേട്ട ശൂദ്രന്റെ (നായരുടെ) ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണമെന്നും, അക്ഷരം പഠിച്ച ബ്രാഹ്മണരല്ലാത്തവരുടെ നാവ് മുറിച്ചെടുക്കണമെന്നും അനുശാസിക്കുന്നതാണ് യഥാർത്ഥ സവർണ ഹിന്ദുമതം.

ഇപ്പോൾ സരസ്വതി പൂജയായും വിജയദശമി പൂജയായും വിദ്യാരംഭ ആഘോഷങ്ങളായും കൊണ്ടാടുന്ന ഹരിശ്രീ കുറിക്കലിന്റെ യഥാർത്ഥ ചരിത്രത്തെ തമസ്ക്കരിക്കാനുള്ള ഹൈന്ദവ അതിജീവന തന്ത്രമാണ് ഇപ്പോഴത്തെ ആഘോഷങ്ങൾ.

ആദ്യകാലത്ത് ബുദ്ധനെ നമിച്ചു കൊണ്ടാണ് കേരളത്തിലെ ബുദ്ധ പാഠശാലകളായിരുന്ന പള്ളിക്കൂടങ്ങളിലെ എഴുത്തു പള്ളിക്കൂടങ്ങളിൽ വിദ്യാരംഭം നടത്തിയിരുന്നത്. ഹരിശ്രീ ഗണപതിയെല്ലാം ചരിത്രത്തെ നശിപ്പിക്കാനായി ബ്രഹ്മണർ തിരുകിക്കയറ്റിയതാണ്.
തികച്ചും ബൗദ്ധമായിരുന്ന ഒരു ആഘോഷമായിരുന്നു അശോക വിജയ ദശമി.
അശോക ചക്രവർത്തി അറിവിന്റെ മാർഗ്ഗമായ ബുദ്ധ ധർമ്മം സ്വീകരിച്ചതിന്റെ വാർഷികാഘോഷമായാണ് ഈ ദിനം ബൗദ്ധർ ആഘോഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പുരാതനമായ അക്ഷരവ്യവസ്ഥ സൈന്ധവജനതയുടേതാണ്. അത് ഇന്നും തൃപ്തികരമായി വായിക്കപ്പെട്ടിട്ടില്ല. എന്നാൽ, ആധുനികമലയാള ലിപിയടക്കം ഇന്ത്യയിലെ എല്ലാ ലിപികളുടെയും അമ്മയായ ബ്രാഹ്മിയുടെ കഥ അതല്ല. അശോകചക്രവർത്തിയുടെ കാലത്തോടെ പൂർണവളർച്ചയെത്തിയത് എന്ന അർഥത്തിൽ അശോകബ്രാഹ്മി എന്നും മൗര്യബ്രാഹ്മി എന്നുമൊക്കെ പേരുള്ള അതിന്റെ കുരുക്കഴിച്ചെടുത്തത് ഒരു ഇംഗ്ലീഷുകാരനായിരുന്നു- ജെയിംസ് പ്രിൻസെപ്പ്.

ബ്രാഹ്മിലിപിയുടെ മികച്ച മാതൃകകളെല്ലാം അശോകന്റെ ധർമശാസനങ്ങളിലാണുള്ളത്. ;അശോകൻ ഇതിനെ ധർമലിപി എന്നാണ് വിളിച്ചത്. പിൽക്കാലത്തുണ്ടായിട്ടുള്ള മറ്റേത് ലിപികളേക്കാളും ലളിതവും സുന്ദരവുമാണത്. ഇന്ന് പാകിസ്താനിലുള്ള ഷബാസ്ഘടിയിലും മൻസേരയിലും അശോകലിഖിതങ്ങൾ കൊത്തിവെച്ചിട്ടുള്ളത് മറ്റൊരു ലിപിയിലാണ്-ഖരോഷ്ടി. അതിന്റെ വായനയ്ക്കും നാം കടപ്പെട്ടിരിക്കുന്നത് പ്രിൻസെപ്പിനോടുതന്നെ.

ക്രിസ്തുവിനും രണ്ടുമൂന്ന് നൂറ്റാണ്ടുമുമ്പ് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ബ്രാഹ്മി പല കാലഘട്ടങ്ങളിൽ പരിണാമത്തിന് വിധേയമായി മൂലരൂപത്തെ തിരിച്ചറിയാൻ കഴിയാത്തവിധമായി. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഗിർനാറിലും ഒഡിഷയിലെ ധൗളിയിലും മധ്യപ്രദേശിലെ സാഞ്ചിയിലും കർണാടകത്തിലെ ബ്രഹ്മഗിരിയിലുമൊക്കെ കണ്ടെത്തിയ അശോകലിഖിതങ്ങളെയും സ്തംഭശാസനങ്ങളെയും ഭീമസേനന്റെ കഥയായും പാണ്ഡവർക്ക് കൃഷ്ണൻകൊടുത്ത ഉപദേശമായും  മന്ത്രങ്ങളായുമൊക്കെയാണ് പ്രദേശവാസികൾ വ്യാഖ്യാനിച്ചെടുത്തത്. ഫിറോസ്-ഷാ-തുഗ്ലക്കിന്റെ ഭരണകാലത്ത് (1351-88) യു.പി.യിലെ തോപ്രയിലുണ്ടായിരുന്ന ഒരു വലിയ സ്തംഭശാസനം ഐതിഹാസികമായി, യമുനയിലൂടെ ചങ്ങാടങ്ങളുപയോഗിച്ച് ഡൽഹിയിലെത്തിച്ച് വായിച്ചെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ പണ്ഡിതരൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ഇന്നും അത് ഫിറോഷ് ഷാ കോട്ലയിൽ തലയുയർത്തി നിൽക്കുന്നുണ്ട്; ഡൽഹിക്കലങ്കാരമായി.

ashokachakravartthi

1784-ൽ സർ വില്യം ജോൺസിന്റെ നേതൃത്വത്തിൽ ഇന്ത്യാപഠനങ്ങൾക്കായി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ  ആരംഭിച്ചത് ഒരു വഴിത്തിരിവായി. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള ഉപദാനങ്ങൾ ഓരോന്നായി പുറത്തുവരികയും ഇന്ത്യ എന്ന അദ്‌ഭുതം വെളിവായിവരികയുംചെയ്ത കാലമായിരുന്നു അത്. അതിലേക്കാണ് 20 വയസ്സുകാരനായ ജെയിംസ് പ്രിൻസെപ്പ് കപ്പലിറങ്ങുന്നത്, 1819-ൽ.ഈസ്റ്റിന്ത്യാ കമ്പനിയുടെ കൽക്കത്ത നാണയക്കമ്മട്ടത്തിൽ അസിസ്റ്റന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ഏഷ്യാറ്റിക് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന എച്ച്. എച്ച്. വിൽസന്റെ കീഴിലായിരുന്നു പരിശീലനം. ഇന്ത്യയൊട്ടാകെ പ്രസക്തമാകുന്ന ഒരു നാണയ വ്യവസ്ഥയുടെ പണിപ്പുരയിലായിരുന്നു അവർ. കൽക്കത്തയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം. എച്ച്.ഡി.ഹെർബർട്ടിൽനിന്ന്ഗ്ലീനിങ് ഇൻ സയൻസ് എന്ന പ്രസിദ്ധീകരണം ഏറ്റെടുത്ത്ജേർണൽ ഓഫ് ഏഷ്യാറ്റിക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി പ്രിൻസെപ്പ് (1832). വിൽസൻ വിരമിച്ചതോടെ പ്രിൻസെപ്പിന് സ്ഥാനക്കയറ്റം ലഭിച്ചു; അതോടൊപ്പം നാണയക്കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനവും ലഭിച്ചു.

കൊച്ചു പ്രിൻസെപ്പിന് രണ്ടുവർഷം മാത്രമേ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചുള്ളൂ. അന്വേഷണാത്മക മനസ്സും നിരീക്ഷണബുദ്ധിയുമൊക്കെ കൈമുതലായിരുന്ന അവൻ എൻജിനീയറിങ് ചിത്രരചന, അടിസ്ഥാനശാസ്ത്രം, സംഗീതം എന്നിവയിലൊക്കെ അളവിൽക്കവിഞ്ഞ അറിവ് സ്വപ്രയത്നത്താൽ കരസ്ഥമാക്കി. ബ്രിട്ടീഷ് പാർലമെന്റംഗം എന്നനിലയിൽ സ്വാധീനമുപയോഗിച്ച് തന്റെ ഏഴുമക്കളെ ഇന്ത്യയിലെത്തിക്കാൻ പിതാവിന് കഴിഞ്ഞിരുന്നു. കനാലുകളുടെ സൂപ്രണ്ടായിരുന്ന ഒരു സഹോദരൻ ഹുഗ്ലിയെയും സുന്ദർബെന്നിനെയും യോജിപ്പിക്കുന്ന പണികൾക്കിടയിലാണ് അപമൃത്യുവിനിടയാകുന്നത്. തുടർന്ന് അസാമാന്യ എൻജിനീയറിങ് പാടവത്തിലൂടെ പ്രിൻസെപ്പാണത് പൂർത്തീകരിക്കുന്നത്. മറ്റൊരു സഹോദരൻ എച്ച്.ടി. പ്രിൻസെപ്പ് ഇന്ത്യാഗവൺമെന്റ് സെക്രട്ടറിയായി നിയമിതനായത് സാമ്പത്തിക ബാധ്യതകളിൽ തകർന്നുപോയ ഏഷ്യാറ്റിക് സൊസൈറ്റിക്ക് വലിയ ആശ്വാസമായിത്തീർന്നു.

കാലാവസ്ഥ, ജനസംഖ്യ, വാനനിരീക്ഷണം, ഭൂഗർഭശാസ്ത്രം, സമുദ്രവിജ്ഞാനീയം നാണയപഠനം എന്നിവയിലൊക്കെ സവിശേഷമായ മുദ്രപതിപ്പിച്ച പ്രിൻസെപ്പിനെ പക്ഷേ, ലോക പ്രസിദ്ധനാക്കിയത് ബ്രാഹ്മിലിപിയുടെ വായനയാണ്. പ്രാചീന നാണയങ്ങളിലെ അക്ഷരങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. ആ കാലമാകുമ്പോഴേക്ക് ഗുപ്തന്മാരുടെ കാലത്ത് നടപ്പിലുണ്ടായിരുന്ന ലിപിയെക്കുറിച്ച് ഒരേകദേശ ധാരണയുണ്ടായിക്കഴിഞ്ഞിരുന്നു. തീർച്ചയായും ബ്രാഹ്മി അതിനേക്കാൾ പഴയതും കുറേക്കൂടി നേർരേഖകളോടുകൂടിയതുമാണെന്ന്അദ്ദേഹം മനസ്സിലാക്കി. രണ്ടുലിപികളുടെയും ചാർട്ടുകൾ ഒന്നിച്ചുവെച്ച് അപഗ്രഥിച്ചപ്പോൾ ചില അക്ഷരങ്ങൾക്കുള്ള പരസ്പരബന്ധം തെളിഞ്ഞു വന്നു;അങ്ങനെ ബ്രാഹ്മിയിലെ ചില ചിഹ്നങ്ങൾക്ക്-യ, വ മുതലായവയ്ക്ക്-അക്ഷരമൂല്യം കല്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജെ. സ്റ്റീവൻസന്റെ ഗവേഷണഫലമായി ക, ജ, ഥ, പ, ബ മുതലായ അക്ഷരങ്ങളും വെളിവായിത്തീർന്നു.

ലിപിയെക്കുറിച്ചൊരു ധാരണയായിഎങ്കിലും ഭാഷ സംസ്കൃതമാണെന്നാണ് പ്രിൻസെപ്പ് ധരിച്ചത്. 1835-ൽ സി. ലാസ്സൻ എന്നയാൾക്ക് ഒരു ദ്വിഭാഷാനാണയം ലഭിച്ചു. അതിലെ ഗ്രീക്ക് ഭാഗം അഗത്തോക്ലെസ് എന്ന് കൃത്യമായും വായിച്ചെടുക്കാൻ കഴിഞ്ഞു. ഇൻഡോ-ഗ്രീക്ക് രാജാവായിരുന്നു അദ്ദേഹം. സ്വാഭാവികമായും ഇതേ പേരുതന്നെയാവണം മറുഭാഗത്ത് ഇന്ത്യൻലിപിയിൽ എഴുതിയിട്ടുള്ളത് എന്നൊരു ഊഹം ഉയർന്നുവന്നു. ഇതും കൂടുതൽ അക്ഷരങ്ങളിലേക്ക് വെളിച്ചംവീശാനിടയാക്കി. യഥാർഥത്തിൽ ലിപികൾ ഉൾക്കൊണ്ടിരുന്ന ഭാഷ പ്രാകൃതം ആയിരുന്നു.;ബർമയിലെ;അവഎന്ന സ്ഥലത്തെ ചൈത്യകളിൽ ദാനംനൽകിയ ആളുകളുടെ പേരെഴുതിവെക്കുന്ന പതിവ് അന്നും തുടർന്നുവന്നിരുന്നു. രാമന്റെ വക ദാനമാണെങ്കിൽ രാമസദാനം എന്നമട്ടിൽ. സാഞ്ചിയിൽ പ്രിൻസെപ്പ് കണ്ട അശോകകാല ലിഖിതങ്ങളെല്ലാം അവസാനിക്കുന്നത് ഒരേ ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അപ്പോൾ ഈ വാക്കുകൾ എന്നായിരിക്കും എന്നൊരു ബുദ്ധിപരമായ അപഗ്രഥനം അദ്ദേഹം നടത്തി. അതോടെ അവസാനം കാണുന്ന കുത്തടയാളം അനുസ്വാരമെന്നും ഉറപ്പായി.

തുടർന്ന് ഡൽഹി-തോപ്ര അശോക ലിഖിതത്തിലെ തുടക്കം;ദേവാനം പ്രിയ പ്രിയദർശി രാജാ ഹേവം ആഹാഎന്നദ്ദേഹം വായിച്ചെടുത്തു. 1837-ൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ അദ്ദേഹമെഴുതിസാഞ്ചിയിലെ അനുഭവങ്ങൾ ഉണ്ടായിരുന്നതിനാലാവണം ഡൽഹി തോപ്ര ശാസനം വായിക്കാൻ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാ അക്ഷരങ്ങളും എന്നിലേക്കൊഴുകിവന്നു. (ഇന്ത്യൻ പാലി എന്ന് അന്ന് വിളിക്കപ്പെട്ടിരുന്ന ആ ലിപികളെ ;ലളിതവിസ്തരത്തിൽ വർണിച്ചിട്ടുള്ള സവിശേഷതകളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മിയാണെന്ന് തിരിച്ചറിഞ്ഞത് ജർമൻ സ്വദേശി ജോർജ് ബ്യൂളറാണെന്നത് വേറെ ചരിത്രം.)തനിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട ദേവർക്കും പ്രിയപ്പെട്ട രാജാവ് മഹാവംശത്തിൽപ്രതിപാദിക്കപ്പെടുന്നതാമ്രപർണിയിലെ (ശ്രീലങ്ക)തിസ്സ ആയിരുന്നു എന്നാണ് പ്രിൻസെപ്പ് കരുതിയിരുന്നത്. എന്നാൽ, മറ്റൊരു ആധികാരികഗ്രന്ഥമായ ;ദീപവംശത്തിൽ ചന്ദ്രഗുപ്തന്റെ പൗത്രനും ബിന്ദുസാരന്റെ മകനുമായ പ്രിയദർശിയെപ്പറ്റി പരാമർശമുണ്ടെന്ന് ജി. ടർണർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതോടെ പ്രിയദർശി രാജാവ് അശോകൻതന്നെയെന്ന് പ്രിൻസെപ്പിന് തീർച്ചയായി. പിന്നെയും മൂക്കാൽ നൂറ്റാണ്ട് കഴിഞ്ഞാണ് അശോകന്റെ പേരുതന്നെ കൊത്തിയിട്ടുള്ള ഒരു ലിഖിതം പണ്ഡിതർക്ക് ലഭിക്കുന്നത്. അത് കർണാടകയിലെ മാസ്കിയിൽനിന്നായിരുന്നു (1915). അതോടെ അശോകൻ ചരിത്രപുരുഷനായി മാറി.

ചിഹ്നങ്ങളോട് മല്ലിട്ട് അവയെ അക്ഷരങ്ങളാക്കുന്നതിൽ വിജയിച്ചെങ്കിലും പ്രിൻസെപ്പ് ജയം ഒറ്റയ്ക്കാസ്വദിച്ചില്ല. ഇന്ത്യൻ പുരാതത്ത്വ വിജ്ഞാനീയത്തിന്റെ പിതാവായി പിൽക്കാലത്ത്അറിയപ്പെട്ട കണ്ണിങ്ഹാമിനെഴുതിയ എഴുത്തിൽ താനും രത്നപാലും ചേർന്നാണ് ലിപി വായിച്ചെടുത്തത് എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഗോവിന്ദറാം, ശാരദാപ്രസാദ് ചക്രവർത്തി, കമലാകാന്ത വിദ്യാരണ്യ മുതലായ മറ്റ് ഇന്ത്യൻ പണ്ഡിതരെയും അദ്ദേഹം നന്ദിപൂർവം സ്മരിച്ചു.മഹത്തുക്കൾ അങ്ങനെയാണ്, ഇദം ന മമ എന്ന് ഉച്ചൈസ്തരം വിളിച്ചുപറയാൻ കെൽപ്പുള്ളവർ. 41 വർഷത്തെ ആ ഹ്രസ്വജീവിതം 1840-ൽ അവസാനിച്ചു. കൽക്കത്ത ഇന്നും അദ്ദേഹത്തെ ഓർക്കുന്നു. ഹുഗ്ലീതീരത്തെ പ്രിൻസെപ്പ് ഘട്ടിലൂടെയും മറ്റുരണ്ട് റോഡുകളുടെ പേരിലൂടെയും.
ശൂദ്രന് അക്ഷരം നിഷേധിച്ച സനാതന പാരമ്പര്യത്തിനെതിരെ പള്ളിക്കൂടങ്ങളും സർവകലാശാലകളും സ്ഥാപിച്ചുകൊണ്ട് ബൗദ്ധർ നടത്തിയ വിജയത്തിനെതിരെ 10 ആം നൂറ്റാണ്ടിൽ ഹിന്ദുമതം നേടിയ വിജയത്തിൻറെ ആഘോഷമാണിപ്പോൾ അവർ നമ്മളെ കൊണ്ട് ആഘോഷിപ്പിക്കുന്നതു.എഴുത്തിനിരുത്താൻ അടുത്തുള്ള സവർണ്ണ ക്ഷേത്രത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളുമായി എഴുത്തിനിരുത്താൻ ഓടുന്നവർ ഓർക്കുക,ശൂദ്രന് അക്ഷരം നിഷേധിച്ച കാലത്തും ഈ ദൈവങ്ങൾ അവിടെ അനങ്ങാതിരുപ്പായിരുന്നു എന്ന് എഴുത്തിന് ഇരുത്തിയെ പറ്റൂ നിന്നുള്ളവർ നമുക്കും വഴി നടക്കാനും തുണി ഉടുക്കാനും വിദ്യ നേടാനും മനുഷ്യനായി ജീവിക്കാനും അവസരമൊരുക്കിത്തന്നെ നാരായണ ഗുരുവിൻറെയോ അയ്യങ്കാളിയുടെയോ പ്രതിമക് മുൻപിൽ എങ്കിലും പോയി എഴുത്തിനിരുത്താനുള്ള സാമാന്യ ബോധമെങ്കിലും കാണിച്ചാൽ നല്ലത്.

ashokan-2-212x300

അശോക വിജയദസമി- അശോക ചക്രവര്‍ത്തി

ആയുധം വലിച്ചെറിഞ്ഞ ദിവസം
——————————————————————-
കലിംഗ യുദ്ധത്തിനു ശേഷം ദുഖിതനായി തീര്‍ന്ന അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തു ദിവസം ബുദ്ധധമ്മം ഉപദേശിച്ചു. പത്താം നാള്‍ തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ വലിച്ചെറിഞ്ഞ ദിവസം.-അശോക വിജയ ദസമി.പക്ഷെ ഹിന്ദു മതത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് ചരിത്രത്തിൽ വിളിക്കപ്പെടുന്ന 10 ആം നൂറ്റാണ്ടിൽ അവർ നമുക്കുമേൽ വിജയം നേടുകയും അവരുടെ വിജയം നമ്മളെകൊണ്ട് ആഘോഷിപ്പിച്ചു വരികയുമാണിപ്പോൾ.നമുക്ക് നമ്മുടെ വിജയം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.

അശോക ചക്രവര്‍ത്തിയില്‍ ബുദ്ധധമ്മം വിജയിച്ച ദിവസം. യുദ്ധ പ്രിയനായിരുന്ന അശോക ചക്രവര്‍ത്തിയില്‍ ബുദ്ധധമ്മം വിജയംനേടുകയും അദ്ദേഹത്തെ ലോകത്തെ എല്ലാവര്‍ക്കും പ്രിയങ്കരനായ ചക്രവര്‍ത്തിയാക്കി മാറ്റാന്‍ ബുദ്ധധമ്മം സഹായിച്ച ദിവസം.

ambedkar-budhist

എന്തുകൊണ്ട് അശോക വിജയദസമി?
————————————————————-
കലിംഗ യുദ്ധത്തിനുശേഷം ദു:ഖിതനായ അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തുദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപേക്ഷിക്കുകയും,ബുദ്ധമതം സ്വീകരിക്കുകയും ചെയ്തതായാണ് ചരിത്രം രേഖപെടുത്തിയിട്ടുള്ളത്‌.

പത്തു ദിവസം ബുദ്ധധമ്മം ശ്രവിച്ച അശോക ചക്രവര്‍ത്തിയില്‍ പത്താംനാള്‍ ബുദ്ധധമ്മം വിജയിച്ച ദിവസമായതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിവസത്തെ അശോക വിജയദസമിയായി ആഘോഷിക്കുന്നത്. ഈ ദിവസം മുതല്‍ അദ്ദേഹം അഹിംസയില്‍ അധിഷ്ടിതമായി സാമ്രാജ്യം ഭരിക്കുകയും ധമ്മഅശോകനായി അറിയപെടുകയും ചെയ്തു.

ബുദ്ധമതം സ്വീകരിക്കാന്‍
ബാബസാഹബ് ബി.ആര്‍ .അംബേദ്‌കറും ഈ ദിവസംതന്നെ തിരഞ്ഞെടുത്തു
———————————————————————
ഈ ദിവസം തന്നെയാണ് അഞ്ച് ലക്ഷം അനുയായികളുമായി 1956 ല്‍ നാഗ്പൂര്‍ ദീക്ഷ ഭൂമിയില്‍ വെച്ച് ബാബാസഹാബ് ബി.ആര്‍ അംബേദ്‌കറും ബുദ്ധമതം സ്വീകരിച്ച് ആധുനിക ഇന്ത്യയിലേക്ക് ബുദ്ധമതത്തെ തിരിച്ചുകൊണ്ടുവന്നത്.

Comments

comments