Breaking News

വിജയ ദശമി ദിനത്തെ സംഘ പരിവാരം സായുധ പഥസഞ്ചലന ദിനമാകുകയായിരുന്നു

വിജയ ദശമി ദിനത്തെ സംഘ പരിവാരവും ജാതിഹിന്ദുപരിഷത്തും കൂടി സായുധ പഥസഞ്ചലന ദിനമാകുകയായിരുന്നു.

ajay shekhar2

ഡോ. അജയ് ശേഖർ

അശോക ചക്രവർത്തി ആയുധം ഉപേക്ഷിച്ച ദിനത്തെ രാഷ്ട്രീയ സ്വയംസേവക സംഘവും പരിവാരവും ജാതിഹിന്ദുപരിഷത്തും കൂടി ആയുധപൂജയുടെയും സായുധ സൈനിക ദേശീയതയുടെയും സായുധ പഥസഞ്ചലനങ്ങളുടെയും ദിനമാക്കി കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടിലെ നിരന്തര ആവർത്തന കർമപരിപാടികളിലൂടെ മാറ്റിത്തീർക്കുകയായിരുന്നു.

ലോകചരിത്രത്തിൽ തന്നെ ആദ്യമായി നീതിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചുംയുക്തിയുക്തമായി സംസാരിക്കുകയും തന്റെ ജനക്ഷേമത്തിലേക്കുള്ള ഭരണത്തെ ബുദ്ധ ധർമത്തിന്റെ വഴിയും വെളിച്ചവുമായി തിരച്ചറിഞ്ഞു രേഖപ്പെടുത്തുകയും ചെയ്ത മഹാനായ മൗര്യ ചക്രവർത്തി അശോകന്റെ മാനസാന്തരദിനമാണ് അശോക വിജയദസമി. കലിംഗ യുദ്ധത്തിലെ മഹാദാരുണാന്ത്യം കണ്ട് ഹിംസയും ആയുധവും ഉപേക്ഷിച്ച് ധർമശോകനായി മാറിയ അശോകന്റെ കരുണാർദ്രമായ മന പരിവർത്തന ദിനം. അശോകൻ ആയുധം ധർമ്മഭിക്ഷുക്കളുടെ മുന്നിൽ അടിയറവെച്ച് ധർമ്മമാർഗത്തിലേക്കും പഞ്ചശീലത്തിലേക്കും കടന്നപ്രബുദ്ധമായ പരിവർത്തന ദിനമാണത്.

ashoka-vijaya-dashami-1

ഇന്ത്യയും ലോകവും കണ്ട എറ്റവും മഹാനായ ചക്രവർത്തി ആയുധം ഉപേക്ഷിച്ച ദിനത്തെ രാഷ്ട്രീയ സ്വയംസേവക സംഘവും പരിവാരവും ജാതിഹിന്ദുപരിഷത്തും കൂടി ആയുധപൂജയുടെയും സായുധ സൈനിക ദേശീയതയുടെയും സായുധ പഥസഞ്ചലനങ്ങളുടെയും ദിനമാക്കി കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടിലെ നിരന്തര ആവർത്തന കർമപരിപാടികളിലൂടെ മാറ്റിത്തീർത്തിരിക്കുന്നു .

ഓണ’ത്തെ നീതിമാനായ മഹാബലിയുടെ ഓർമയിൽ നിന്ന് വെട്ടിമാറ്റി ചതിയനായ വാമനന്റെ ജന്മദിനമായിമാറ്റാനുള്ള വമ്പിച്ച ഹിന്ദുദേശീയവാദ ഗൂഢാലോചന പൊളിഞ്ഞത് ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു.വൈദികവും ബ്രാഹ്മണികവുമായ വർണാശ്രമത്തെ ചെറുത്തു നിന്ന കേരളത്തിലെബൗദ്ധ ജനനേതാവിനെയാണ് ഹൈന്ദവ പുരാണാഖ്യാനങ്ങൾ രാക്ഷസീകരിച്ചത്. വ്യവഹാരഹിംസയിലൂടെ രാക്ഷസീകരിച്ചാൽ ഭൗതിക ഹിംസയിലൂടെ വധിക്കാനെളുപ്പമാണ്.

സമാനരീതിയിൽ രക്ഷസീകരിക്കപ്പെട്ട ലങ്കയിലെയും കിഴക്കനിന്ത്യയിലെയും ബഹുജന നേതാക്കളാണ് ഹിന്ദു സാമ്രാജ്യത്വത്തെ ചെറുത്ത ലങ്കാപതി രാവണനും വംഗദേശത്തെ മഹിഷാസുരനും.ഹിന്ദുമത പാരമ്പര്യപ്രകാരം രാമൻ എന്ന വർണാശ്രമ സംരക്ഷകൻ, രാവണനെയും മർദിനിയായ ഭഗവതി, മഹിഷാസുരനെയും വധിച്ചഭിനമാണ് വിജയദശമി.

ആവർത്തനത്തിലൂടെ കള്ള പ്രചാരണങ്ങളെ സത്യമാക്കി സ്ഥാപിക്കുകയാണ് ഫാഷിസത്തിന്റെ പ്രവർത്തന പദ്ധതി. കേരളത്തിൽ തന്നെ ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ്. ബൗദ്ധമായ വർഷാചരണമെന്ന ‘ വസ്സ അഥവാ ബർസ ‘യെയാണ് കർക്കടകമാസ രാമായണ മാസാചരണമായി സനാതനികൾ മൂന്നു നാലു ദശകങ്ങൾ നീണ്ട ആവർത്തന കാര്യപരിപാടികളിലൂടെ അവർത്തിച്ചുറപ്പിച്ചെടുത്തത്. ആകാശവാണിയും ദൂരദർശനും സ്വകാര്യ മാധ്യമങ്ങളും രാമായണാചരണത്തിൽ മത്സരത്തിലാണ്.

ബുദ്ധന്റെ സാരനാഥിലെ മാൻതോപ്പിൽ നടന്ന ആദ്യ ധർമഭാഷണത്തിന്റെ വാർഷികാചരണവും വർഷ കാലത്തുള്ള ഭിക്ഷുക്കളുടെ സ്ഥിരവാസവും പഠനപാരായണ പരിപാടികളുമായിരുന്നു ബൗദ്ധമായ ‘ വസ്സ അഥവാ ബർസ ‘എന്ന വർഷാചരണം. 16 ആം നൂറ്റാണ്ടിൽ ബൗദ്ധമായ എഴുത്തുപാരമ്പര്യമുള്ള എഴുത്തച്ചനെകൊണ്ടെഴുതിച്ച അധ്യാത്മരാമായണത്തിലൂടെയാണ് കേരളത്തിൽ രാമനെസ്ഥാപിക്കുകയും തുടർന്നിങ്ങോട്ട് രാമകഥയുടെ ആര്യാഖ്യാനങ്ങൾ വിനിമയം ചെയ്യുകയും ചെയ്തത്.

rss-1

സമാനരീതിയിലാണ് ഉത്തരേന്ത്യൻ ശൂദ്രരും നവക്ഷത്രിയ യശപ്രാർഥികളുമായ രാജ്പുത്തുകളുടെ ഇടയിൽ നിലനിന്ന തികച്ചും അപരഭയവും പ്രത്യേകിച്ചും മുസ്ലിം രാക്ഷസീകരണവുംഅടിച്ചുറപ്പിക്കുന്ന രക്ഷാബന്ധനത്തെ ഒരു നവഹിന്ദു സംബന്ധസഹവാസ വിശുദ്ധചിഹ്നമായി കേരളത്തിലെ കലാലയങ്ങളിലടക്കം കുമാരീകുമാരന്മാരുടെ ഇടയിൽ ഇറക്കുമതി ചെയ്തു സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ജന്മാഷ്ടമിയിലെ ശോ ഭായാത്രകളും നവഗണേശ ചതുർഥിയിലെ പരിസ്ഥിതിയെയും സാംസ്ക്കാരത്തെയും ജീവജലത്തെയുംവരെ മലിനമാക്കുന്ന വമ്പൻ ഗണേശകുമാര വിഗ്രഹങ്ങളും എല്ലാം ഇത്തരം ആക്രാമകമായ ഹൈന്ദവീകരണ കർമപരിപാടികളുടെ പ്രത്യക്ഷോദാഹരണളാണ്.ഹൈന്ദവസംസ്കാരദേശീയവാദത്തിന്റെ അടയാളങ്ങളും മുഖപ്പാളകളുമാണീ പൊറാട്ടുനാടകങ്ങൾ.മഹാനായ മൗര്യ ചക്രവർത്തി അ
ശോകന്റെ മാനസാന്തരദിനമായ അശോകവിജയദശമിയെ,കൊലയെ ആഘോഷിക്കുന്ന ഹൈന്ദവമായ വിജയദശമിയും മഹാനവമിയുമെല്ലാമാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും ഈഅധീശമായസമഗ്രാധിപത്യ കർമപരിപാടിയും ഫാ
ഷിസ്റ്റ് പദ്ധതിയുമാണ്.
———————-:- —————-
‘ ദൈവത്തെ പിശാചായും പിശാചെദൈവമായും
വർണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം.”
സഹോദരൻ അയ്യപ്പൻ
—————————————————-

Comments

comments