Breaking News

മറ്റു സംസ്ഥാനങ്ങളിലെ പഴയ ആര്‍എസ്എസു കാരെ കേരളത്തിലിറക്കി എന്ത് ഉണ്ടാക്കാനാ ?: പിണറായി

കേന്ദ്ര മന്ത്രി പടയെയും മുഖ്യമന്ത്രിമാരെയും ഇറക്കി ബി.ജെ.പി നടത്തുന്ന ജനരക്ഷാ മാര്‍ച്ചിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi4

”കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇരിക്കുന്ന പഴയ ആര്‍എസ്എസു കാരെ ഇറക്കി ഇവിടെ എന്തോ ഉണ്ടാക്കി കളയാമെന്ന് വച്ചാല്‍ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെന്നും” പിണറായി തുറന്നടിച്ചു.

നിങ്ങള്‍ ഉയര്‍ത്തുന്നത് ഒരു വെല്ലുവിളിയാണെങ്കില്‍ ആ വെല്ലുവിളിയേറ്റെടുക്കാന്‍ ഈ നാട് എപ്പോഴേ സന്നദ്ധമാണ് എന്ന കാര്യം ഓര്‍ത്തോള്ളണം.

ആ പടപ്പുറപ്പാടിന്റെ മുന്നില്ലൊന്നും വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം”. അമിത് ഷാ വന്ന് എന്തോ കാണിച്ച് കളയും എന്നായിരുന്നല്ലോ അത് നനഞ്ഞ പടക്കം പോലെയായില്ലേ?

വിവിധ സ്ഥലങ്ങളിലുള്ള പഴയ ആര്‍എസ്എസുകാരായ ഇപ്പോഴത്തെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്ന അവര്‍ കേന്ദ്ര മന്ത്രിമാരാവാം, മുഖ്യമന്ത്രി മാരാവാം, എം.പി മാരാവാം മറ്റ് പല സ്ഥാനത്തും ഇരിക്കുന്നവരാകാം.

അങ്ങനെയെല്ലാം ഉള്ളവരെ കേരളത്തിലിറക്കി എന്തോ ഉണ്ടാക്കി കളയാം എന്നാണ് വിചാരിക്കുന്നതെങ്കില്‍ ഇവിടെ ഈ നാട്ടില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളണം, മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

നാഥുറാം വിനായക് ഗോഡ്‌സെ ദൈവമായി കാണുന്നവരാണ് നിങ്ങള്‍, ആ നിങ്ങളില്‍ നിന്ന് ഒരു സമാധാനപാഠവും ഈ നാടിന് പഠിക്കാനില്ല .ഈ നാട് എന്താണെന്ന് നിങ്ങള്‍ പഠിക്കണം. നിങ്ങള്‍ക്കത് മനസ്സിലായില്ല, നിങ്ങളുടെ പകിട്ട് കൊണ്ട്, സമ്പത്ത് കൊണ്ട്, ശേഖരിച്ച് വെച്ച ആയുധ ബലം കൊണ്ട് വിറങ്ങലിച്ച് പോകുന്നവരല്ല ഞങ്ങള്‍.

നിങ്ങള്‍ ഉയര്‍ത്തുന്നത് ഒരു വെല്ലുവിളിയാണെങ്കില്‍ ആ വെല്ലുവിളിയെറ്റെടുക്കാന്‍ ഈ നാട് എപ്പഴേ സന്നദ്ധമാണ് എന്ന കാര്യം ഓര്‍ത്തേള്ളണം. ആ പടപ്പുറപ്പാടിന്റെ മുന്നില്ലൊന്നും വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഈ നാടിന്റ ആത്മാഭിമാനത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നത്.

യോഗി ആദിത്യനാഥിനെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. ഉത്തര്‍പ്രദേശിലെ ശിശു മരണനിരക്ക് എത്രയെന്ന് പറയാന്‍ ചങ്കൂറ്റം ഉണ്ടോ യോഗിവര്യനെന്നും പിണറായി ചോദിച്ചു.

Comments

comments