Breaking News

മുടി വളരാന്‍ വീട്ടിൽ ചെയ്യാവുന്ന എളുപ്പ വഴികൾ

7 Simple Tricks To Make Your Hair Grow Faster dailyreports cover

നഗര ജീവിതത്തിൽ യുവാക്കളെ പോലും ഏറ്റവും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പലരും തങ്ങൾ കഷണ്ടി ആകുമെന്ന് കരുതി ഇതിനെ അവഗണിക്കുകയാണ്. എന്നാൽ ജീവിത വേഗത്തിന്റെ ദോഷങ്ങളിൽ പെട്ട് നഷ്ടമാകുന്ന മുടി അതിന്റെ പഴയ ഭംഗിയിലും ബലത്തിലും നമുക്ക് മടക്കിക്കൊണ്ടു വരാം.

അടുത്ത ഒരു മാസം ഇനി പറയുന്ന പൊടിക്കൈകൾ ചെയ്തു നോക്കൂ. സ്വാഭാവികമായ വ്യത്യാസം ഉറപ്പാണ്. അതെ സമയം നിങ്ങളിൽ യഥാർത്ഥ/പരമ്പരാഗതമായ കഷണ്ടി ആണ് ഉള്ളതെങ്കിൽ ഫലം കുറവായിരിക്കും. നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങൾ തന്നെ ഇതിനു ധാരാളം.

1. മുട്ട

7 Simple Tricks To Make Your Hair Grow Faster - white egg dailyreports

മുടിക്ക് തടിയും ശക്തിയും നല്‍കാന്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ടയ്ക്ക് സാധിക്കും. നല്ലൊരു ഹെര്‍ബല്‍ കണ്ടീഷണറും കൂടിയാണ് മുട്ട. ഒന്നോ രണ്ടോ മുട്ട എടുത്ത് നന്നായി മുടിയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനുശേഷം ചെറു ചൂടുവെള്ളത്തില്‍ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുക. ഒരു മുട്ടയില്‍ ഒരു ടീസ്പൂണ്‍ ഏതെങ്കിലും എണ്ണ ചേര്‍ത്ത് ആ മിശ്രിതം തലയില്‍ തേക്കുന്നതും നല്ലതാണ്.

2. ഉള്ളി ജ്യൂസ്

7 Simple Tricks To Make Your Hair Grow Faster dailyreports onion

ഉള്ളി ജ്യൂസ് തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടി വളരാനും താരന്‍ അകലാനും നല്ലതാണ്. അര മണിക്കൂര്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം മാത്രമേ കഴുകി കളയാവു. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യണം.

3. തേങ്ങാപാല്‍

7 Simple Tricks To Make Your Hair Grow Faster dailyreports coconut milk

മുടി വളര്‍ച്ചയ്ക്ക് തേങ്ങാപാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. തേങ്ങാപാല്‍ തേച്ച് മുടി മസാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ തടയും. തേങ്ങാപ്പാല്‍ കാച്ചി വെന്തെണ്ണയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം

4. നെല്ലിക്ക

7 Simple Tricks To Make Your Hair Grow Faster dailyreports gooseberry

നെല്ലിക്ക കഴിക്കുന്നതും തലയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. കൂടിയ തോതില്‍ ആന്റി ഓക്സിഡന്റ്‌സും ആന്റി ബാക്ടീരിയയും അടങ്ങിയതാണ് നെല്ലിക്ക. ഉണങ്ങിയ നെല്ലിക്ക വേവിച്ചെടുത്ത് അതില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് മുടിയില്‍ പുരട്ടുക. അടുത്ത ദിവസം രാവിലെ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം.

5. വേപ്പില

7 Simple Tricks To Make Your Hair Grow Faster dailyreports Neem leaf

വേപ്പില മുടിക്ക് മികച്ച ആയുര്‍വ്വേദമാണ്. ആരോഗ്യത്തോടൊപ്പം സൗന്ദ്യവും വേപ്പില നല്‍കും. വേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതിയാകും.

6. വെളിച്ചെണ്ണ

7 Simple Tricks To Make Your Hair Grow Faster dailyreports coconut oil

വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നതാണ്. വളരെ പുരാതന കാലം മുതല്‍ക്കെ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ മസാജ് ചെയ്യുന്നത് കൂടുതല്‍ ഗുണം നല്‍കും.

7. ഉലുവ

7 Simple Tricks To Make Your Hair Grow Faster dailyreports Fenugreek

മികച്ച ഒരു കേശസംരക്ഷണോപാധിയാണ് ഉലുവ . മുടി കൊഴിച്ചലിന് അത്യുത്തമ പരിഹാരം. തലയോട്ടിക്ക് തണുപ്പ് നല്‍കാനും ഉലുവ സഹായിക്കും. ഒരു കപ്പ് ഉലുവ അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് പേസ്റ്റ് പരുവത്തില്‍ അരച്ചെടുത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകികളയാം.

ശ്രദ്ധിക്കുക: തികച്ചും പ്രകൃതിയിൽ നിന്നുള്ള പരമ്പരാഗത രീതികളാണിതെല്ലാം. ഇതൊരു ചികിത്സാ വിധിയല്ല. അലർജി ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം പ്രയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോൾ ഉള്ളി അടക്കം പല പ്രയോഗവും അഭിലഷണീയം അല്ല.

7 Simple Tricks To Make Your Hair Grow Faster

Comments

comments

Reendex

Must see news