Breaking News

ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകയ്യായി വര്‍ത്തിച്ചി രുന്ന തമിഴിനാട്ടിലെ ‘മീനാംബാള്‍ ശിവരാജ്

1928 ല്‍ മദ്രാസില്‍ വെച്ച് സൈമണ്‍കമ്മീഷനെ വരവേറ്റുകൊണ്ട് ചെയ്ത പ്രസംഗമാണ് മീനാംബാളെ പ്രസിദ്ധിയിലേക്കു യര്‍ത്തിയത്. ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് എതിരാണ് സൈമണ്‍ കമ്മീഷന്‍ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് സവര്‍ണര്‍ ഈ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. 1930 വരെ തമിഴിനാട്ടിലെങ്ങും അംബേഡ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് മീനാംബാള്‍ ദലിത് വിമോചന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകി.

annaimeenambal

1904 ഡിസംബര്‍ 26 ന് ബര്‍മയിലെ റങ്കൂണിലാണ് ജനിച്ചത്. തമിഴിനാട്ടിലെ വെല്ലൂരാണ് പൂര്‍വിക ഭൂമി. കപ്പല്‍ വ്യവസായി യായിരുന്ന പി എം മദുരൈ പിള്ളൈയുടെ മകന്‍ വി ജി വാസുദേവ പിള്ളൈയാണ് മീനാംബാളുടെ അച്ഛന്‍. അമ്മ മീനാക്ഷി. അതിസന്നരാ യിരുന്നിട്ടും ദലിതരായതിനാല്‍ ജാതിവ്യവസ്ഥയേല്പിക്കുന്ന പീഢകളില്‍ നിന്ന് ഒഴുഞ്ഞു നില്ക്കുന്നതിനായാണ് കുടുംബം റങ്കൂണില്‍ താമസമാ ക്കിയിരുന്നത്.

താത്കാലികമെങ്കിലും കുടുംബത്തിന്റെ ഈ പ്രവാസം മീനാംബാളുടെ ജീവിതത്തിന് പ്രയോജനകരമായിരുന്നു. ബര്‍മയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാം ചെയ്ത് വളര്‍ന്ന് 1917 ല്‍ റങ്കൂണ്‍ കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ബാച്ചെലര്‍ ബിരുദം (ബിഎഫ്എ) നേടി. അതിനു ശേഷം മദ്രാസിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു വന്നു. കുടുംബത്തിന്റെ പൂര്‍വിക ഭൂമിയില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സമുദായത്തിന്റെ സാമൂഹ്യ പദവി എന്തെന്ന് മീനാംബാള്‍ തിരിച്ചറിയുന്നത്.

Annai Meenambal

ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ പദവിയെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തായിരുന്നെങ്കില്‍ മീനാംബാളുടെ കുടുംബത്തിന് മുന്തിയ പരിഗണന ലഭിക്കേണ്ടതാണല്ലോ. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കപ്പല്‍ വ്യവസായി കളുടേതാണല്ലോ മീനാംബാളുടെ കുടുംബം. ഇന്ത്യയില്‍ വ്യക്തിയുടെ സാമൂഹിക പദവി നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തല്ല, അവന്റെ ജാതിയാണ്!

മീനാംബാളിന്റെ ജാതി പറയ (പിന്നീട് ആദി – ദ്രാവിഡ എന്നു പ്രസ്ഥാനമായി രൂപപ്പെടുത്തി) ആയതില്‍ അത് സാമൂഹിക അംഗീകാരത്തിന് പുറത്തുമായിരുന്നു. ഈ അനീതിക്കെതിരേ പോരാടന്‍ മീനാംബാള്‍ നാട്ടിലെത്തിയ കാലത്തുതന്നെ ഉറച്ച തീരുമാന മെടുത്തു. അതിന് പിന്‍ബലമേകിയത് മീനാംബാള്‍ നേടിയ വിദ്യാഭ്യാ സമാണ്.

മീനാംബാളുടെ അച്ഛന്‍ വി ജി വാസുദേവ പിള്ളൈ ആദി – ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു. മദ്രാസ് കോര്‍പ്പറേ ഷനിലേക്ക് അധകൃത വര്‍ഗക്കാരില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞ ടുക്കപ്പെടുന്ന ആദ്യത്തെയാളും വാസുദേവ പിള്ളൈയായിരുന്നു. ദീര്‍ഘകാലം തമിഴ്‌നാട് നിയമ സഭയിലും അംഗമായിരുന്നു. അച്ഛനെ പിന്‍തുടര്‍ന്ന് മീനാംബാള്‍ ദലിത് വിമോചന രാഷ്ടിയത്തില്‍ എത്തിച്ചേര്‍ന്നു.

baba with meenam1

1928 ല്‍ മദ്രാസില്‍ വെച്ച് സൈമണ്‍കമ്മീഷനെ വരവേറ്റുകൊണ്ട് ചെയ്ത പ്രസംഗമാണ് മീനാംബാളെ പ്രസിദ്ധിയിലേക്കു യര്‍ത്തിയത്. ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് എതിരാണ് സൈമണ്‍ കമ്മീഷന്‍ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് സവര്‍ണര്‍ ഈ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. 1930 വരെ തമിഴിനാട്ടിലെങ്ങും അംബേഡ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് മീനാംബാള്‍ ദലിത് വിമോചന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകി.

ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകയ്യായി വര്‍ത്തിച്ചി രുന്ന എന്‍ ശിവരാജാണ് മീനാംബാളെ വിവാഹം ചെയ്തത്. അതോടെ ‘മീനാംബാള്‍ ശിവരാജാ’യി അറിയപ്പെട്ടു. പിന്നീട് രണ്ടുപേരും ഒരുമിച്ചായി വിമോചന പ്രവര്‍ത്തനങ്ങള്‍.

ambedkar

1942 ജൂലൈ 17 മുതല്‍ 20 വരെ നാഗ്പൂരില്‍ വെച്ചു നടന്ന പട്ടിക വിഭാഗക്കാരുടെ ഒരു സമ്മേളനത്തില്‍ വെച്ച് അംബേഡ്കര്‍ സ്ഥാപിച്ച ദലിതരുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ ‘ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷ’ (എഐഎസ് സിഎഫ്) ന്റെ പ്രഥമ പ്രസിഡന്റും റാവു ബഹാദൂര്‍ എന്‍ ശിവരാജായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പാര്‍ലമെന്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് സി എഫ് ന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് മീനാംബാളായിരുന്നു…!!

Comments

comments

Reendex

Must see news