Breaking News

ഹേബിയസ് കോര്‍പസിലെങ്ങനെ വിവാഹം റദ്ദാക്കാന്‍ പറ്റും? ഹാദിയ കേസിൽ സുപ്രീംകോടതി

ഹാദിയ കേസില്‍ വീണ്ടും ഹാദിയക്ക് അനുകൂലമായി സുപ്രീംകോടതി. ഹേബിയസ് കോര്‍പസിലെങ്ങനെയാണ് വിവാഹം റദ്ദാക്കാന്‍ കഴിയുന്നതെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി ചോദിച്ചു. അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേസ് ഈ മാസം 30 ലേക്ക് മാറ്റിവെച്ചു.എന്‍ഐഎ അന്വേഷണവും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും ഹാദിയയുടെ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും അതിനാല്‍ വിഷയത്തില്‍ ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് കോടതി അറിയിച്ചത്.

hadiya.jpg.image.485.345

അതേസമയം, കോടിതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എന്‍ഐഎ സര്‍ക്കാരിന്റെ കളിപ്പാവയെപോലെയാണ് പെരുമാറുന്നതെന്ന് ഷെഫിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പ്രസ്താവിച്ചു. അമിത്ഷായും ആദിത്യനാഥും പറയുന്ന ലൗ ജിഹാദ് എന്‍ഐഎ കോടതിയിലും പറയുന്നുന്നെന്ന് ദുഷ്യന്ത് പറഞ്ഞയുടെനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഷെഫിന്റെ അഭിഭാഷകന്‍ രാഷ്ട്രീയം പറയുന്നെന്നാണ് പ്രോസിക്യൂഷന്‍ സ്ഥാപിച്ചത്. എന്നാല്‍ കോടതിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് കേസ് ഈ മാസം 30 ലേക്ക് മാറ്റുകയായിരുന്നു.

എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ, ഷെഹിന്‍ ജഹാനുമായുളള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഹാദിയയുടെ വിവാഹത്തിലും മതംമാറ്റത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ ഫാത്തിമയുടെ അമ്മയും അപേക്ഷകള്‍ നല്‍കിയിരുന്നു.

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, തീവ്രവാദികള്‍ക്ക് മതംമാറ്റവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

Comments

comments