Breaking News

നടിയെ അപമാനിച്ചു; പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: പി.സി.ജോർജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

PC-GEORGE

പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരന് കോടതിയെ സമീപിച്ചത്.പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളിൽ വന്നുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.

ഓരോ പ്രസ്താവനകൾക്കും മറുപടി പറയാൻ തനിക്കാവില്ല . കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ജനപ്രതിനിധിയടക്കമുള്ളവർ ചേർന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണ്ണയങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അന്ന് നടി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയതിന് പി.സി. ജോർജ് എംഎൽഎയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി.

 

 

Comments

comments

Reendex

Must see news